സാഹിത്യകാരനും പത്രപ്രവർത്തകനുമായ എ.പി.നളിനന്റെ ശരവണം എന്ന നോവലിനെ ആസ്പദമാക്കി നിഖിൽ മാധവ് സംവിധാനം ചെയ്യുന്ന "സ്വരം' എന്ന ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് ആരംഭിച്ചു.
നളിനാണ് തിരക്കഥ രചിക്കുന്നത്. രാജകീയം ഫിലിംസിന്റെ ബാനറിൽ വിനോദ് കുമാർ ചെറുകണ്ടിയിലാണ് ഈ ചിത്രം നിർമിക്കുന്നത്.
ജോയ് മാത്യു, നാരായണൻ നായർ, കോബ്രാ രാജേഷ്, ഡോ.സനൽ കൃഷ്ണൻ, എൻഐറ്റി ബാബു, പ്രജീഷ് കുമാർ ചാത്തമംഗലം, പ്രേമരാജൻ, കവിത ബൈജു, മാളവികാനന്ദൻ, മായ ഉണ്ണിത്താൻ, ആമേയ, വത്സല നിലമ്പൂർ, നന്ദന, ശ്രീസാനവിക, മാസ്റ്റർ അർജുൻ സായ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
എ.പി. നളിനൻ, ടി. രേഖ, പ്രമോദ് വള്ളിച്ചാൽ എന്നിവരുടെ വരികൾക്ക് എൽ. ശശികാന്തും, ഹരികുമാർ ഹരേറാമും ചേർന്ന് ഈണം പകർന്നിരിക്കുന്നു.
മഞ്ജരി, ഗോപികാ മേനോൻ, ഹരികുമാർ, ബി.മോഹൻദാസ്, എന്നിവരാണ് ഗായകർ. ഛായാഗ്രഹണം- മോഹിത് ചെമ്പൊട്ടിയിൽ. എഡിറ്റിംഗ്- റജിനാസ് തിരുവമ്പാടി. കല- കോസ്റ്റ്യൂം- ശ്രീധരൻ എലത്തൂർ.
മേക്കപ്പ്- മുകുന്ദൻ നെടിയനാട്. കൊറിയോഗ്രാഫർ- സുമിത നായർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - യാസിർ അറാഫത്ത്. പ്രൊഡക്ഷൻ കൺട്രോളർ-എം.ആർ. സ്റ്റിൽസ് - ജിതു ചന്ദ്രൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.