ദിലീപ് നായകനാകുന്ന വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിന് ശേഷം റാഫി തിരക്കഥ എഴുതി ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പുറത്തിറങ്ങി. താനാരാ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി. മത്തായിയാണ് ചിത്രം നിർമിക്കുന്നത്. ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്നേഹ ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾ.
ജോർജുകുട്ടി കെയർ ഓഫ് ജോർജുകുട്ടി, ഇന്ദ്രപ്രസ്ഥം, ഊട്ടി പട്ടണം, കിന്നരിപ്പുഴയോരം തുടങ്ങിയ മികച്ച സിനിമകളിലൂടെ ശ്രദ്ധേയനായ ഹരിദാസ് ഒരു ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
പൂർണമായും ഒരു കോമഡി പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. തൊഴിൽ രംഗത്ത് കൃത്യമായ അജണ്ടയുള്ള ഒരു മോഷ്ടാവ് ഒരു യുവ രാഷ്ട്രീയക്കാരന്റെ ജീവിതത്തിൽ എത്തപ്പെടുന്നതോടെയുണ്ടാകുന്ന സംഭവങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ചിത്രം.
മോഷ്ടാവിനെ യുവനിരയിലെ ശ്രദ്ധേയനായ നടൻ വിഷ്ണു ഉണ്ണികൃഷ്ണനും യുവ രാഷ്ട്രീയ നേതാവിനെ ഷൈൻ ടോം ചാക്കോയുമാണ് അവതരിപ്പിക്കുന്നത്. പാലാ, എറണാകുളം, ഗോവ എന്നിവടങ്ങളിലായിട്ടാണ് ചിത്രീകരണം പുരോഗമിക്കുന്നത്.
അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണനാണ് നിർവഹിക്കുന്നത്. വി. സാജൻ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ബിജിപാലും, ശ്രീനാഥ് ശിവശങ്കരനുമാണ് സംഗീതം ഒരുക്കുന്നത്.
ബി.കെ. ഹരിനാരായണനും, വിനായക് ശശികുമാറും ചേർന്നാണ് വരികളൊരുക്കുന്നത്. കെ.ആർ. ജയകുമാർ, ബിജു എം.പി. എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ. പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പോഡുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റിയാസ് ബഷീർ, രാജീവ് ഷെട്ടി.
കോ ഡയറക്ടർ: ഋഷി ഹരിദാസ്. കലാസംവിധാനം: സുജിത് രാഘവ്. വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്. മേക്കപ്പ്: കലാമണ്ഡലം വൈശാഖ്. സ്റ്റിൽസ്: മോഹൻ സുരഭി. ഡിസൈൻ: ഫോറെസ്റ്റ് ഓൾ വേദർ. പിആർഒ: വാഴൂർ ജോസ്, നിയാസ് നൗഷാദ്. മാർക്കറ്റിംഗ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.