പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രം ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ 28ന് തിയറ്ററിലെത്തും. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ഹരികുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഒരിടവേളയ്ക്കുശേഷം ആൻ അഗസ്റ്റിൻ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഒരുത്തി എന്ന ചിത്രത്തിനുശേഷം ബെൻസി പ്രൊഡക്ഷസിന്റെ ബാനറിൽ അവതരിപ്പിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് കെ.വി. അബ്ദുൾ നാസ്സറാണ്.
ജനാർദ്ദനൻ, മനോഹരി ജോയ്, കൈലാഷ്, സ്വാസിക, സുനിൽ സുഖദ, ജയശങ്കർ പൊതുവത്ത്, മഹേഷ്, ബേബി അലൈന ഫിദൽ, അമൽ രാജ്, നീന കുറുപ്പ്, അകം അശോകൻ, സതീഷ് പൊതുവാൾ, ദേവി അജിത്ത്, കബനി, ഡോ.രജിത് കുമാർ, നന്ദനുണ്ണി, അജയ് കല്ലായി, ദേവരാജ് ദേവ്, പ്രശാന്ത് കാഞ്ഞിരമറ്റം, കലാഭവൻ സതീഷ്, അജിത നമ്പ്യാർ, ജയരാജ് കോഴിക്കോട് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിന്റെ ഛായാഗ്രാഹണം അഴകപ്പൻ, ഗാനരചന പ്രഭാവർമ്മ, സംഗീതം ഔസേപ്പച്ചൻ, എഡിറ്റിംഗ് അയൂബ് ഖാൻ,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.