മലയാള സിനിമ ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ്ജെൻഡർ പിന്നണി ഗായികയായി എത്തുന്നു. ഡോ. ജെസി സംവിധാനം ചെയ്യുന്ന നീതി എന്ന ചിത്രത്തിലാണ് കാസർഗോഡ് സ്വദേശിയായ ചാരുലത ഗായികയായി എത്തുന്നത്.
രണ്ട് ഗാനങ്ങളാണ് ചാരുലത ചിത്രത്തിൽ ആലപിച്ചത്. മുരളി എസ്. കുമാർ രചിച്ച ഗാനങ്ങൾക്ക് കൃഷ്ണപ്രസാദ് ആണ് സംഗീതം പകർന്നത്. ഡോ. ജെസിയുടെ കഥാസമാഹാരമായ ഫസ്ക് എന്ന പുസ്തകത്തിൽ നിന്നുള്ള വ്യത്യസ്തമായ നാല് കഥകളുടെ ചലച്ചിത്രാവിഷ്ക്കാരമാണ് നീതി
ആൽവിൻ ക്രീയേഷൻസിന്റെ ബാനറിൽ മഹേഷ് ജെയിൻ, അരുൺ ജെയിൻ എന്നിവർ ചിത്രം നിർമിക്കുന്നു. കഥയും സംഭാഷണവും ഡോ.ജെസി. ഡിഒപി - ടി.എസ്. ബാബു, തിരക്കഥ - ബാബു അത്താണി, എഡിറ്റിംഗ് - ഷമീർ.
ശിവജി ഗുരുവായൂർ, ലതാ മോഹൻ, സജന, അനുരുദ്ധ്, അഖിലേഷ്, കവിത, താര ,രമ്യ, ഉണ്ണിമായ, ലക്ഷ്മണൻ ,രജനീഷ് നിബോദ്, വിജീഷ്, ശ്രീനാഥ്, പ്രഭു തുടങ്ങിയവരോടൊപ്പം ഒരു വൻ താരനിരയും ചിത്രത്തിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.