Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
കളർഫുൾ ജഗദീഷ്
Monday, January 15, 2024 9:45 AM IST
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജിത്തിന്റെ ലീലയിലാണ്. വാണിജ്യസിനിമകളില്‍ ആ പരീക്ഷണത്തിന്റെ സമ്പൂര്‍ണവിജയമായി നിസാം ബഷീറിന്റെ റോഷാക്ക്. കാരക്ടര്വേഷങ്ങളിലൂടെയുള്ള ആ നവരസയാത്ര ഗരുഡനും നേരും കടന്ന് ഏറ്റവുമൊടുവില്‍ മിഥുന് മാനുവലിന്റെ ഓസ്ലറില്.
‘ലീലയില്‍ രഞ്ജിത്ത് കാണിച്ച ധൈര്യം. അതിലെ എന്റെ പെര്‍ഫോമന്‍സ് കണ്ടിട്ട് എന്നെക്കൊണ്ടു വേറെ ടൈപ്പ് കാരക്ടര്‍ വേഷങ്ങളും ചെയ്യിക്കാന്‍ കഴിയുമെന്നുള്ള കുറെ യുവസംവിധായകരുടെ തീരുമാനം. അതിന്റെ ഫലമാണ് ഇപ്പോള്‍ കിട്ടിയ നേട്ടങ്ങള്‍' - ജഗദീഷ് സണ്‍ഡേ ദീപികയോടു പറഞ്ഞു.
സ്വഭാവവേഷങ്ങൾ വൈകിയത്...
ആദ്യകാലങ്ങളില്‍ ഏതുതരം വേഷങ്ങളിലാണോ വരുന്നത് അതിലേക്കുതന്നെ കൂടുതല്‍ കാസ്റ്റ് ചെയ്യുന്ന പ്രവണതയുണ്ട് സിനിമയിൽ. മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ തുടങ്ങി ഓടരുതമ്മാവാ ആളറിയാം, അക്കരെ നിന്നൊരു മാരന്, മുത്താരംകുന്ന് പിഒ, വന്ദനം, വെള്ളാനകളുടെ നാട്, ഇന്‍ ഹരിഹര്‍നഗര്‍, ഗോഡ്ഫാദര്, ഹിറ്റ്ലര്‍... തുടങ്ങിയവയിലെല്ലാം കോമഡി സ്വഭാവമുള്ള വേഷങ്ങൾ. തുടര്‍ന്നും അത്തരം വേഷങ്ങളിലേക്കു കാസ്റ്റ് ചെയ്യാന്‍ നിര്‍മാതാക്കളും സംവിധായകരും തിരക്കഥാകൃത്തുക്കളും കൂടുതല്‍ താത്പര്യമെടുത്തു.
നായകനിലേക്കു സ്ഥാനക്കയറ്റമായപ്പോള് സ്ത്രീധനം, ഭാര്യ, വെല്‍ക്കം ടു കൊടൈക്കനാല്‍, ഗൃഹപ്രവേശം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഞാന്‍ കോടീശ്വരന് തുടങ്ങിയ ചിത്രങ്ങളില്‍ അല്പം ഗൗരവസ്വഭാവമുള്ള വേഷങ്ങൾ. അതൊക്കെ കലാപരമായും സാമ്പത്തികമായും വിജയമായി.
നാല്പതോളം ചിത്രങ്ങളിലെ നായകവേഷങ്ങള്‍ക്കു ശേഷം സ്വഭാവനടനിലേക്കു പ്രമോഷൻ പ്രതീക്ഷിച്ചു. പക്ഷേ, കോമഡി വേഷങ്ങളില്‍ കാസ്റ്റ് ചെയ്യാനായിരുന്നു സംവിധായകര്‍ക്കു താത്പര്യം. അങ്ങനെ ഞാന്‍ കാത്തിരുന്നു.
എന്റെ നാടകപശ്ചാത്തലവും വയലാ വാസുദേവന്‍പിള്ളയുടെ നാടകസമിതിയുമായുള്ള ബന്ധവുമൊക്കെ മനസിലാക്കിയിട്ടുള്ള സംവിധായകന് രഞ്ജിത്ത് ലീലയില്‍ എനിക്കു തങ്കപ്പന് നായര്‍ എന്ന വളരെ വ്യത്യസ്തമായ വേഷം തന്നു.
അതായിരുന്നു അടുത്ത ടേണിംഗ് പോയന്റ്. ലീല കലാപരമായി മികച്ച ചിത്രമായിരുന്നു. നെഗറ്റീവ് ടച്ചുള്ള അച്ഛന്റെ വേഷം വിജയമായി. അതിനിടെ എം.പി. സുകുമാരന്‍നായരുടെ ജലാംശത്തിലും നല്ല വേഷം.
റോഷാക്കിലെ കാരക്ടര്‍ വേഷത്തിനു ശേഷം സ്റ്റേറ്റ് അവാര്‍ഡ് വിന്നര്‍ കൃഷാന്ദിന്റെ പുരുഷപ്രേതത്തിൽ. ഈ രണ്ടു ചിത്രങ്ങള്‍ കണ്ട ശേഷമാണ് ഇന്ദുഗോപനും ഷാജി കൈലാസും കാപ്പയില്‍ ജബ്ബാര്‍ എന്ന വേഷം ഏല്‍പ്പിച്ചത്. പിന്നീടു യുവസംവിധായകന് അരുണ്‍ വര്‍മയുടെ ഗരുഡനില്‍.
ഫാലിമിയില്‍ വേഷം തന്നത് അതിന്റെ എഴുത്തുകാരനും സംവിധായകനുമായ നിതീഷ് സഹദേവ്. നേരില്‍ ജീത്തു ജോസഫ് മുഹമ്മദ് എന്ന വേഷം എന്നെ വിശ്വസിച്ച് ഏല്‍പ്പിച്ചു. തീപ്പൊരി ബെന്നിയിലും വളരെ വ്യത്യസ്ത വേഷം. ഈ വേഷങ്ങളൊക്കെയും നന്നാക്കാന്‍ ഞാന്‍ പരമാവധി ശ്രമിച്ചു. അതില്‍ ഒരു പരിധിവരെ വിജയിച്ചുവെന്നു പ്രേക്ഷകർ പറയുന്നതിൽ സന്തോഷം.
കാരക്ടര്‍ വേഷങ്ങള്‍ താത്പര്യമുണ്ടെന്ന് അടുപ്പമുള്ള ചിലരോടു മുന്‍പു പറഞ്ഞപ്പോള്‍ അച്ഛന്‍വേഷം ചെയ്യാനുള്ള പ്രായം ഫീല്‍ ചെയ്യുന്നില്ലെന്നായിരുന്നു മറുപടി. പക്ഷേ, ആ പ്രായമൊക്കെ ഫീല്‍ ചെയ്യിക്കാന്‍ ലീലയില്‍ കഴിഞ്ഞു. പിന്നീടു ഗണേഷ്രാജിന്റെ പൂക്കാലത്തില്‍ കൊച്ചൗസേപ്പ് എന്ന തൊണ്ണൂറുകാരനുമായി.
ഓസ്ലറിൽ...
കഥാപരമായി പുതുമയുള്ള എബ്രഹാം ഓസ്ലറില് ഡോ. സേവി പുന്നൂസ് എന്ന ഫോറന്‍സിക് സര്ജൻ. ഫോറന്‍സിക് ഡോക്ടര്‍ ആയതുകൊണ്ടുതന്നെ പെര്‍ഫോമന്‍സില്‍ വെറൈറ്റി വേണമെന്ന രീതിയില്‍ തന്നെയാണ് എന്നെ കാസ്റ്റ് ചെയ്തത്. കേസിന്റെ ചുരുളഴിയുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നയാളാണ് സേവി. അയാളുടെ ചെയ്തികള്‍, പെരുമാറ്റം, ലുക്ക്... എല്ലാത്തിനും പ്രാധാന്യമുണ്ട്.
നെഗറ്റീവ് വേഷങ്ങളോട്...
കാരക്ടര്‍ വേഷങ്ങളില്‍ നെഗറ്റീവും പോസിറ്റീവുമെല്ലാമുണ്ട്. നമ്മുടെ ജീവിതത്തിന്റെ ക്രോസ് സെക്ഷനല്ലേ കാരക്ടര്‍ വേഷങ്ങള്‍. ആസിഫ് അലി അഭിനയിക്കുന്ന കിഷ്കിന്ധാകാണ്ഡത്തില്‍ എനിക്കു പഴയകാല നക്സലേറ്റ് കഥാപാത്രം.
അജയന്റെ രണ്ടാം മോഷണമെന്ന ടോവിനോ ചിത്രത്തില്‍ ഞാന്‍ നാണുവെന്ന കൊല്ലപ്പണിക്കാരൻ. ഇപ്പോള്‍ അഭിനയിക്കുന്ന ചിത്രം കോമഡിക്കു മുന്‍തൂക്കമുള്ള ഗുരുവായൂരമ്പലനടയില്‍. പൃഥ്വിരാജിന്റെ അച്ഛന്റെ വേഷം.
തീപ്പൊരി ബെന്നി, ഫാലിമി...
തീപ്പൊരി സഖാവാണ് വട്ടക്കുട്ടയില്‍ ചേട്ടായി. ഒരിക്കലും അയാള്‍ അലസനല്ല. രാഷ്ട്രീയത്തിനു പിന്നാലെ നടന്ന് എല്ലാം നഷ്ടപ്പെടുത്തുന്നതിന്റെ പേരില്‍ ഭാര്യ പോലും ഒറ്റപ്പെടുത്തുന്നു. ഫാലിമിയിലെ ചന്ദ്രനെ ഭാര്യ ഒറ്റപ്പെടുത്തുന്നില്ല. അലസതയുടെ പേരില്‍ ഒന്നും ചെയ്യാതിരിക്കുന്നതിലുള്ള മാനസിക വിയോജിപ്പു മാത്രം. ഫാലിമിയില്‍ സീരിയസായി ചെയ്ത പല സീനുകളുടെയും റിസള്‍ട്ട് കോമഡിയാണ്.
ഡ്രീം റോള്‍...
നമുക്കു തൃപ്തിതരുന്ന, പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന വേഷങ്ങള്‍ ചെയ്യുക, പ്രേക്ഷകരെക്കൊണ്ടു നെഗറ്റീവ് പറയിപ്പിക്കാതെ നല്ല പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കുക...ഇതൊക്കെയാണ് ആഗ്രഹം. അല്ലാതെ സ്വപ്നവേഷം എന്നൊന്നുമില്ല.
ഇനി കോമഡി വേഷങ്ങള്‍ ചെയ്യില്ലേ...
ഇപ്പോള്‍ ഞാന്‍ നില്ക്കുന്നതു കാരക്ടര്‍ വേഷങ്ങളിലാണ്. അതില്‍ കോമഡിയുമുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇവിടെ കോമഡി വേഷവും കാരക്ടര്‍ വേഷവും രണ്ടായിട്ടാണു കാണുന്നത്. സംവിധായകര്‍ തരുന്ന നവരസങ്ങളുടെ ഭാഗമായ ഏതു കാരക്ടര്‍ വേഷവും ചെയ്യാന്‍ ഞാൻ റെഡിയാണ്. അതില്‍ ഹാസ്യമെന്നോ കോപമെന്നോ ശാന്തമെന്നോ മാത്രം ഹൈലൈറ്റ് ചെയ്യേണ്ട.
ഡേറ്റ് കൊടുക്കുന്നത്...
കഥയും തിരക്കഥയും സംഭാഷണവും നന്നാവണം. സംവിധായകനില്‍ എനിക്കു വിശ്വാസം വരണം. പുതുമുഖമാണെങ്കിലും കഥ പറയുമ്പോള്‍തന്നെ സിനിമയോടുള്ള അയാളുടെ കാഴ്ചപ്പാടും സമീപനവും മനസിലാവും. കഥയും എന്റെ വേഷവും നന്നായെന്ന് തോന്നിയാല്‍ ഡേറ്റ് കൊടുക്കും.
ഇൻ ഹരിഹര്‍നഗർ നാലാം ഭാഗം...
അത് ഉടനുണ്ടാവാന് സാധ്യതയില്ലെന്നും നല്ല കഥ കിട്ടിയാല്‍ ആലോചിക്കാമെന്നുമാണ് സംവിധായകന് ലാല്‍ പറഞ്ഞത്.
എഴുത്ത്, സംവിധാനം...
തിരക്കഥ, സംവിധാനം...ഇപ്പോള്‍ മനസിലില്ല. സമീപഭാവിയിലും സാധ്യതയില്ല. ആക്ടിംഗില് അത്രത്തോളം മുഴുകിക്കഴിഞ്ഞു. ഇപ്പോള്‍ മുന്നില്‍ അഭിനയം മാത്രം.
ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
Latest News
വിവാദം പുകയുന്നതിനിടെ സ്വകാര്യ ചടങ്ങിൽ കൈകൊടുത്ത് ഇ.പി. ജയരാജനും കെ. സുധാകരനും
മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; പത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ
കേജരിവാളിനായി തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് സുനിതാ കേജരിവാൾ
അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒരാൾ പിടിയിൽ
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
Latest News
വിവാദം പുകയുന്നതിനിടെ സ്വകാര്യ ചടങ്ങിൽ കൈകൊടുത്ത് ഇ.പി. ജയരാജനും കെ. സുധാകരനും
മാധ്യമ പ്രവർത്തകരെ ആക്രമിച്ച സംഭവം; പത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിൽ
കേജരിവാളിനായി തെരഞ്ഞെടുപ്പ് പ്രചാരണം ഏറ്റെടുത്ത് സുനിതാ കേജരിവാൾ
അന്യസംസ്ഥാന തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ സംഭവം; ഒരാൾ പിടിയിൽ
വൈദ്യുതി ആവശ്യകത സർവകാല റിക്കാർഡിൽ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top