യഥോ ഹസ്ത തഥോ മനഃ ട്രെയിലര്‍ റിലീസ് ചെയ്ത് ഉണ്ണി മുകുന്ദന്‍
Wednesday, September 9, 2020 4:27 PM IST
നൃത്തത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ഡോക്യുമെന്‍ററി യഥോ ഹസ്ത തഥോ മനഃയുടെ ട്രെയിലര്‍ ഉണ്ണി മുകുന്ദന്‍ തന്‍റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. നര്‍ത്തകനും ചലച്ചിത്ര പ്രവര്‍ത്തകനുമായ പാലക്കാട് സ്വദേശി ശ്രീജിത്ത് മാരിയിലിന്‍റെ കലാജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ഡോക്യുമെന്‍ററിയാണ് ഇത്. ചിത്രത്തിന്‍റെ സംവിധായകനും അണിയറ പ്രവര്‍ത്തകര്‍ക്കും ആശംസകളോടെയാണ് ഉണ്ണി മുകുന്ദന്‍ ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്.

നവാഗതനായ പ്രവീണ്‍ കുമാറാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്തിരിക്കുന്നത്. നാട്യപ്രവീണ്‍ പുരസ്‌കാര ജേതാവായ ശ്രീജിത്ത് മാരിയലിന്‍റെ വ്യക്തിജീവിതവും കലാ ജീവിതവും ഗുരുക്കന്മാരുടെയും സുഹൃത്തുക്കളുടെയും അഭിമുഖങ്ങളോടെയാണ് ഡോക്യുമെന്‍ററിയില്‍ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തില്‍ ക്രീയേറ്റീവ് ഡയറക്ടറായും ശ്രീജിത്ത് മാരിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്ന ചിത്രം ഉടന്‍തന്നെ യുട്യൂബില്‍ റിലീസ് ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.