ക​പ്പ​ടി​ക്കു​ന്ന ടീം ​ന​മ്മ​ളാ​ണെ​ടാ; ഇ​ന്ത്യ​ന്‍ ടീ​മി​ന് ആ​ശം​സ​ക​ളു​മാ​യി ഗാ​നം
Tuesday, November 2, 2021 6:39 PM IST
ട്വ​ന്‍റി-20 വേ​ള്‍​ഡ് ക​പ്പി​ലെ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​നു ആ​ശം​സ നേ​ര്‍​ന്നു സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സു​മേ​ഷ് കൂ​ട്ടി​ക്ക​ലും സം​ഘ​വും ചേ​ര്‍​ന്നു പു​റ​ത്തി​റ​ങ്ങി​യ തീം ​സോം​ഗ് സോ​ഷ്യ​ല്‍ മീ​ഡി​യാ​യി​ല്‍ വൈ​റ​ലാ​കു​ന്നു. ആ​ദ്യ​ത്തെ ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ല്‍ ഇ​ന്ത്യ​ന്‍ ടീം ​ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും തീം ​സോം​ഗി​നു ആ​രാ​ധ​ക​രു​ടെ ഭാ​ഗ​ത്തു നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​രാ​ണ് ര​ണ്ടു മി​നി​റ്റും 54 സെ​ക്ക​ന്‍റു​മു​ള്ള ഈ ​തീം സോം​ഗ് സോ​ഷ്യ മീ​ഡി​യാ​യി​ല്‍ ഷെ​യ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

വെ​ര്‍​ജി​ന്‍ കോ​യി​ന്‍ VERGIN COIN (VGC) ഗ്രൂ​പ്പ് നി​ര്‍​മി​ച്ച തീം ​സോം​ഗി​നു ഇ​ന്ത്യ വി​ല്‍ കം ​ബാ​ക്ക് ' India Will Come Back ' എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. സം​ഗീ​ത സം​വി​ധാ​യ​ക​ന്‍ സു​മേ​ഷ് കൂ​ട്ടി​ക്ക​ലി​ന്റെ സം​ഗീ​ത​ത്തി​ല്‍ ക​ണ്ണ​ന്‍ സു​ധാ​ക​ര​ന്‍ ര​ചി​ച്ച ഗാ​നം ജി​തേ​ഷ് ബാ​ല​കൃ​ഷ്ണ​നാ​ണ് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ ഡ​യ​റ​ക്ഷ​നും, കൊ​റി​യോ​ഗ്രാ​ഫി​യും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് നി​ഥി​ന്‍ വ​ക്ക​ച്ച​നാ​ണ്.

സി​നി​മാ​താ​രം മീ​നാ​ക്ഷി പ്ര​ധാ​ന താ​ര​മാ​യി വീ​ഡി​യോ​യി​ല്‍ എ​ത്തു​ന്നു​ണ്ട്. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി എ​ഴു​തി​യി​രി​ക്കു​ന്ന ഈ ​ഗാ​നം ഇ​ന്ത്യ​ക്കാ​ര്‍ എ​ത്ര​മാ​ത്രം ക്രി​ക്ക​റ്റി​നെ ഇ​ഷ്ട​പ്പെ​ടു​ന്നു​വെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്നു. ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍ പോ​ലും ഗാ​ന​ത്തി​നെ പി​ന്തു​ണ​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യാ​യി​ല്‍ ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. സം​സ്ഥാ​ന കാ​യി​ക മ​ന്ത്രി​യു​ടെ​യും കേ​ര​ളാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്റ​യും പി​ന്തു​ണ​യോ​ടെ​യാ​ണ് തീം ​സോം​ഗ് ത​യാ​റാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.