നിവിന്‍ പോളിയുടെ "കനകം കാമിനി കലഹം' ചിത്രത്തിന്റെ പുതിയ ടീസർ പുറത്തിറക്കി അണിയറ പ്രവർത്തകർ. സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന തരത്തിലാണ് വീഡിയോ. "വേൾഡ് ഡിസ്നി ഡേ' ആയ നവംബർ 12 നാണ് ചിത്രത്തിന്റെ റിലീസ്. "ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വെര്ഷന് 5.25' എന്ന ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണന് പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിവിൻ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയർ പിക്ചേഴ്സ് ആണ് നിര്‍മ്മാണം.
ഗ്രേസ് ആന്റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ. യാക്സൻ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണം സംഗീത സംവിധാനം.
ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, സൗണ്ട് ഡിസൈ ശ്രീജിത്ത് ശ്രീനിവാസൻ, കലാസംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം മെൽവി ജെ,മേക്കപ്പ് ഷാബു പുൽപ്പള്ളി. കോസ്റ്റ്യൂംസ്-മെൽവി.ജെ, പരസ്യകല-ഓൾഡ് മോങ്ക്സ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.