ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന '83' എന്ന ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങി. 1983ലെ ഇന്ത്യയുടെ ചരിത്രപരമായ ക്രിക്കറ്റ് ലോകകപ്പ് വിജയത്തെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ ഇതിവൃത്തം. രൺവീർ സിംഗ് കപിൽ ദേവിന്റെ വേഷമിടുന്നു.
താഹിർ രാജ് ഭാസിൻ, ജീവ, സാഖിബ് സലീം, ജതിൻ സർന, ചിരാഗ് പാട്ടീൽ, ഡിങ്കർ ശർമ്മ, നിശാന്ത് ദാഹിയ, ഹാർഡി സന്ധു, സാഹിൽ ഖട്ടർ, അമ്മി വിർക്ക്, അദ്ദിനാഥ് കോത്താരെ, ധൈര്യ കർവ, ആർ ബദ്രി, പങ്കജ് ത്രിപാഠി എന്നിവരും ചിത്രത്തിലുണ്ട്. കപിൽ ദേവിന്റെ ഭാര്യ റോമിയുടെ വേഷത്തിലാണ് ദീപിക പദുക്കോൺ എത്തുന്നത്.
ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യും. പൃഥ്വിരാജ് പ്രൊഡക്ഷൻ ആണ് ചിത്രം മലയാളത്തിൽ എത്തിക്കുന്നത്. ദീപിക പദുക്കോൺ, കബീർ ഖാൻ, വിഷ്ണു വർധൻ ഇന്ദൂരി, സാജിദ് നദിയാദ്വാല, ഫാന്റം ഫിലിംസ്, റിലയൻസ് എന്റർടെയ്ൻമെന്റ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.