University News
നീ​ന്ത​ൽ പ​രി​ശീ​ല​ന ക്യാ​മ്പ് ര​ണ്ടാം ഘ​ട്ടം ആ​റു മു​ത​ൽ
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ കാ​യി​ക പ​ഠ​ന വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ സ്വി​മ്മിം​ഗ് പൂ​ളി​ൽ വ​ച്ച് “സ​മ്മ​ർ സ്വി​മ്മിം​ഗ് കോ​ച്ചിം​ഗ് ക്യാ​മ്പ്” ന​ട​ത്ത​പ്പെ​ടു​ന്നു. ആ​റു വ​യ​സ് (3.5 അ​ടി ഉ​യ​രം) മു​ത​ൽ 17 വ​യ​സ് വ​രെ പ്രാ​യ​മു​ള്ള ആ​ൺ​കു​ട്ടി​ക​ൾ​ക്കും പെ​ൺ​കു​ട്ടി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. പെ​ൺ​കു​ട്ടി​ക​ൾ​ക്ക് വ​നി​താ കോ​ച്ചു​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. മെ​യ് ആ​റാം തീ​യ​തി മു​ത​ൽ ര​ണ്ടാം ഘ​ട്ട പ​രി​ശീ​ല​നം ആ​രം​ഭി​ക്കും.

താ​ത്പ​ര്യ​മു​ള്ള​വ​ർ നി​ർ​ദി​ഷ്ട ഫോ​റ​ത്തി​ൽ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ, ര​ണ്ട് ഫോ​ട്ടോ, ആ​ധാ​ർ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, ഫീ​സ​ട​ച്ച ര​സീ​തും സ​ഹി​തം സ്വി​മ്മിം​ഗ് പൂ​ൾ ഓ​ഫീ​സി​ൽ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷാ ഫോ​റം സ്വി​മ്മിം​ഗ് പൂ​ൾ ഓ​ഫീ​സി​ലും സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ലും ല​ഭ്യ​മാ​ണ്. പ​രി​ശീ​ല​ന​ത്തി​നു​ള്ള ഫീ​സ് ഓ​ൺ​ലൈ​ൻ പേ​മെ​ന്‍റി​ലൂ​ടെ മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് സ്വി​മ്മിം​ഗ് സ്യൂ​ട്ട്, ക്യാ​പ്, ഗോ​ഗി​ൾ ഗ്ലാ​സ് മു​ത​ലാ​യ​വ നി​ർ​ബ​ന്ധ​മാ​ണ്. ഫോ​ൺ: 9567945527, 9961690270.

കോ​ൺ​ടാ​ക്ട് ക്ലാ​സ്

തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ലാ സെ​ന്‍റ​ർ ഫോ​ർ ഡി​സ്റ്റ​ൻ​സ് ആ​ൻ​ഡ് ഓ​ൺ​ലൈ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ (മു​ൻ എ​സ്ഡി​ഇ) സ്റ്റ​ഡി സെ​ന്‍റ​റാ​യ ഗ​വ. കോ​ള​ജ് മ​ല​പ്പു​റ​ത്ത് മെ​യ് അ​ഞ്ചി​ന് തു​ട​ങ്ങാ​നി​രു​ന്ന 2023 പ്ര​വേ​ശ​നം എം​എ / എം​കോം വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ കോ​ൺ​ടാ​ക്ട് ക്ലാ​സു​ക​ൾ എം​ഐ​സി ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് വ​ള്ളു​വ​മ്പ്രം, മ​ല​പ്പു​റ​ത്ത് വ​ച്ച് ന​ട​ത്തും. വി​ദ്യാ​ർ​ഥി​ക​ൾ ഷെ​ഡ്യൂ​ൾ പ്ര​കാ​രം ക്ലാ​സി​ന് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്ന്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്‌​നോ​ള​ജി സെ​പ്റ്റം​ബ​ർ 2023 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ർ സ​പ്ലി​മെ​ന്റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് മെ​യ് 13 വ​രെ അ​പേ​ക്ഷി​ക്കാം.

മൂ​ന്നാം സെ​മ​സ്റ്റ​ർ മാ​സ്റ്റ​ർ ഓ​ഫ് ലൈ​ബ്ര​റി ആ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് (സി​സി​എ​സ്എ​സ്) ന​വം​ബ​ർ 2023 റ​ഗു​ല​ർ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News