University News
ബി​എ​ഡ് സ്പെ​ഷൽ എ​ഡ്യു​ക്കേ​ഷ​ൻ: റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
ബി​എ​ഡ് സ്പെ​ഷൽ എ​ഡ്യു​ക്കേ​ഷ​ൻ (ഹി​യ​റിം​ഗ് ഇം​പ​യേ​ർഡ്) പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രു​ടെ റാ​ങ്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ. ജ​ന​റ​ൽ മെ​റി​റ്റി​ലേ​ക്ക് 22നും, ​സം​വ​ര​ണ വ​ിഭാ​ഗ​ത്തി​ലേ​ക്ക് 24നും ​മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗ​ത്തി​ലേ​ക്ക് 25നും ​പ്ര​വേ​ശ​നം ന​ട​ത്തും. അ​പേ​ക്ഷ​ക​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം രാവിലെ 11നകം കോ​ഴി​ക്കോ​ട് എ​ഡ​ബ്ല്യൂ​എ​ച്ച് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 0494 2407016, 2407017.

എം​എ ഇ​ക്ക​ണോ​മി​ക്സി​ന് സീ​റ്റ് ഒ​ഴി​വ്

തൃ​ശൂ​ർ അ​ര​ണാ​ട്ടു​ക​ര ഡോ. ​ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ൽ എം​എ ഇ​ക്ക​ണോ​മി​ക്സി​ന് എ​സ് ടി (​മൂ​ന്ന്), പി​ഡ​ബ്ല്യൂ​ഡി (ഒ​ന്ന്), ബി​പി​എ​ൽ (ഒ​ന്ന്) സം​വ​ര​ണ സീ​റ്റു​ക​ളി​ൽ ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​ന പ​രീ​ക്ഷ എ​ഴു​തി​യ​വ​ർ രേ​ഖ​ക​ളും ഫീ​സും സ​ഹി​തം 24ന് രാവിലെ 10.30​ന് സെ​ന്‍റ​റി​ൽ ഹാ​ജ​രാ​ക​ണം. എ​സ്ടി വി​ഭാ​ഗ​ത്തി​ന്‍റെ അ​ഭാ​വ​ത്തി​ൽ അ​ർ​ഹ​രാ​യ എ​സ്​സി വി​ഭാ​ഗ​ത്തെ പ​രി​ഗ​ണി​ക്കും. ഫോ​ണ്‍: 0487 2384656.

ബി​പി​എ​ഡ് പ്ര​വേ​ശ​ന കൗ​ണ്‍​സ​ലിം​ഗ്

ബി​പി​എ​ഡ് (നാ​ല് വ​ർ​ഷം) റാ​ങ്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ. റാ​ങ്ക് 175 വ​രെ​യു​ള്ള​വ​ർ 22ന് രാവിലെ 10.30​ന് എ​ല്ലാ രേ​ഖ​ക​ളും സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ൽ കൗ​ണ്‍​സ​ലിം​ഗി​ന് ഹാ​ജ​രാ​ക​ണം. സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ ജാ​തി സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.

എ​ൽ​എ​ൽ​ബി പു​തു​ക്കി​യ റാ​ങ്ക് ലി​സ്റ്റ്

ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി (20122015 ബാ​ച്ച്) പു​തു​ക്കി​യ റാ​ങ്ക് ലി​സ്റ്റ് വെ​ബ്സൈ​റ്റി​ൽ. അപേക്ഷകർ പു​തു​ക്കി​യ ലി​സ്റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള റാ​ങ്ക് സ​ർ​ട്ടി​ഫി​ക്ക​റ്റ് കൈ​പ്പ​റ്റ​ണം.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

ഒ​ന്നാം വ​ർ​ഷ ബി​എ​സ് സി ​മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി, മെ​ഡി​ക്ക​ൽ ല​ബോ​റ​ട്ട​റി ടെ​ക്നോ​ള​ജി മാ​ർ​ച്ച് 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.
എം​ബി​എ ര​ണ്ടാം സെ​മ​സ്റ്റ​ർ (ജൂ​ണ്‍ 2018), മൂ​ന്നാം സെ​മ​സ്റ്റ​ർ (ഡി​സം​ബ​ർ 2017) പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടണം.

അ​ക്കാ​ഡമി​ക് കൗ​ണ്‍​സി​ൽ യോ​ഗം

അ​ക്കാ​ഡ​മി​ക് കൗ​ണ്‍​സി​ൽ യോ​ഗം ജൂ​ലൈ 23ന് ​രാ​വി​ലെ 10ന് സെ​ന​റ്റ് ഹൗ​സി​ൽ ചേ​രും.

ബി​എ​സ് സി ​സു​വോ​ള​ജി എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​സു​വോ​ള​ജി/​അ​ക്വാ​ക​ൾ​ച്ച​ർ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2019 പ്രാ​ക്‌ടിക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​നായി തൃ​ശൂ​ർ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ 26ന് ​രാവിലെ 10ന് പു​ല്ലൂ​ട്ട് കെ​കെ​ടി​എം ഗ​വ​. കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.
നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​സു​വോ​ള​ജി (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ൽ 2019 പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ അ​ധ്യാ​പ​ക​ർ 26ന് രാവിലെ 10.30​ന് വി​ക്ടോ​റി​യ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

അ​ക്കാഡ​മി​ക് കൗ​ണ്‍​സി​ൽ വോ​ട്ടെ​ടു​പ്പ്

സ​ർ​വ​ക​ലാ​ശാ​ലാ അ​ക്കാ​ഡമി​ക് കൗ​ണ്‍​സി​ൽ അ​ധ്യാ​പ​ക മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ടു​പ്പ് 25ന് ​രാ​വി​ലെ ഒ​ന്പ​ത് മു​ത​ൽ 12 വ​രെ കോ​ള​ജു​ക​ളി​ലും സ​ർ​വ​ക​ലാ​ശാ​ലാ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റു​ക​ളി​ലും ന​ട​ക്കും. വോട്ടെ​ണ്ണ​ൽ 29ന് ​രാ​വി​ലെ പ​ത്തിനു സ​ർ​വ​ക​ലാ​ശാ​ലാ സെ​ന​റ്റ് ഹൗ​സി​ൽ ന​ട​ക്കു​മെ​ന്ന് വ​ര​ണാ​ധി​കാ​രി അ​റി​യി​ച്ചു.

ശി​ൽ​പ്പ​ശാ​ല

ദേ​ശീ​യ വാ​യ​നാ​വാ​ര​ത്തോ​ട​നു​ബ​ന്ധി​ച്ച് കാ​ഴ്ച​വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക് കൂ​ടി ലൈ​ബ്ര​റി സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ലൈ​ബ്ര​റി​ക​ളെ സ​ജ്ജ​മാ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ "ആ​ക്സ​സി​ബി​ൾ ബു​ക്സ് ആ​ൻ​ഡ് ലൈ​ബ്ര​റീ​സ്’ എ​ന്ന വി​ഷ​യ​ത്തി​ൽ കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സി​എ​ച്ച്എം​കെ ലൈ​ബ്ര​റി 24ന് ​രാ​വി​ലെ പ​ത്തി​ന് ശി​ൽ​പ്പശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു. ബു​ക്ക് ഷെ​യ​ർ ഏ​ഷ്യാ ത​ല​വ​ൻ ഡോ. ​ഹോ​മി​യാ​ർ മൊ​ബേ​ദ്ജി, ഇ​ന്ത്യാ വി​ഭാ​ഗം മേ​ധാ​വി സൈ​ന​ബ് ചി​ൻ​കും​വാ​ല, ച​ക്ഷു​മ​തി കേ​ര​ള മാ​നേ​ജിം​ഗ് ട്രി​സ്റ്റി രാം ​ക​മ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. ശി​ൽ​പ​ശാ​ല​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യം. വി​വ​ര​ങ്ങ​ൾ​ക്ക്: 9447627332, 9446243420.

എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡ്: അ​പേ​ക്ഷ ക്ഷ​ണി​ച്ചു

എ​ൻ​എ​സ്എ​സ് 201819 വ​ർ​ഷ​ത്തെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ, വോ​ള​ണ്ടി​യ​ർ എ​ന്നി​വ​ർ​ക്കു​ള്ള അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​യും അ​നു​ബ​ന്ധ രേ​ഖ​ക​ളും എ​ൻ​എ​സ്​എ​സ് ഓ​ഫീ​സി​ൽ ജൂ​ലൈ പ​ത്തി​ന​കം സ​മ​ർ​പ്പി​ക്ക​ണം.

അ​ധ്യാ​പ​ക പ​രി​ശീ​ല​ന​ം

അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ലാ/​കോ​ള​ജ് ശാ​സ്ത്ര​സാ​മൂ​ഹി​ക ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ർ​ക്ക് ഡി​സൈ​നിം​ഗ് ഔ​ട്ട്കം ബേ​സ്ഡ് ക​രി​കു​ലം എ​ന്ന വി​ഷ​യ​ത്തി​ൽ ജൂ​ലൈ അ​ഞ്ചി​ന് തു​ട​ങ്ങു​ന്ന ഒ​രാ​ഴ്ച​ത്തെ പ​രി​ശീ​ല​ന കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തീയ​തി 28. വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷാ ഫോ​മും വെ​ബ്സൈ​റ്റി​ൽ. വി​വ​ര​ങ്ങ​ൾ​ക്ക്: 9495657594, 9446244359.
More News