എക്സാമിനേഴ്സ് മീറ്റിംഗ്
നാലാം സെമസ്റ്റർ ബിഎസ് സി സുവോളജി (സിയുസിബിസിഎസ്എസ്) പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് മലപ്പുറം ജില്ലയിലെ കോളജുകളിലെ സുവോളജി അധ്യാപകർ 11ന് 10.30ന് മഞ്ചേരി എൻഎസ്എസ് കോളജിൽ ഹാജരാകണം.
നാലാം സെമസ്റ്റർ ബിഎസ് സി ബോട്ടണി (സിയുസിബിസിഎസ്എസ്) പ്രാക്ടിക്കൽ പരീക്ഷയുടെ എക്സാമിനേഴ്സ് മീറ്റിംഗിന് പാലക്കാട് ജില്ലയിലെ കോളജുകളിലെ ബോട്ടണി അധ്യാപകർ 16ന് 10.30ന് പാലക്കാട് ഗവണ്മെന്റ് കോളജിൽ ഹാജരാകണം.
ഹോട്ടൽ മാനേജ്മെന്റ് ബിരുദത്തിന് സീറ്റ് ഒഴിവ്
കീഴിലെ വയനാട്, ലക്കിടി ഓറിയന്റൽ കോളേജ് ഓഫ് മാനേജ്മെന്റിൽ ബാച്ച്ലർ ഓഫ് ഹോട്ടൽ മാനേജ്മെന്റിന് ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള തിയതി പത്ത് വരെ നീട്ടി. അപേക്ഷാ ഫീ ജനറൽ 650 രൂപ, എസ് സി/ എസ്ടി 440 രൂപ. വിവരങ്ങൾ: www.cuonline.ac.in വെബ്സൈറ്റിൽ. ഫോണ്‍: 0494 2407016, 2407017.
എംഎ ഫിലോസഫി പ്രവേശന പരീക്ഷ
ഫിലോസഫി പഠനവകുപ്പിൽ എം.എ ഫിലോസഫിക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ 18ന് രണ്ട് മുതൽ നാല് വരെ പഠനവകുപ്പിൽ നടക്കും. അപേക്ഷകർ 1.30നകം എത്തണം.
ബിഎ/ ബികോം ഓപ്പണ്‍ എൻട്രൻസ് ഹാൾടിക്കറ്റ്
വിദൂരവിദ്യാഭ്യാസം 13ന് നടത്തുന്ന ബിഎ/ ബികോം ഓപ്പണ്‍ എൻട്രൻസ് പരീക്ഷയുടെ ഹാൾടിക്കറ്റ് പത്ത് മുതൽ www.uoc.ac.in വെബ്സൈറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍ : 0494 2407512, 2407356.
പരീക്ഷാ അപേക്ഷ
ലിറ്റിൽ ഫ്ളവർ കോളജിലെ ഒന്നാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (2018 പ്രവേശനം) റഗുലർ പരീക്ഷയ്ക്ക് പിഴകൂടാതെ 16 വരെയും 170 രൂപ പിഴയോടെ 18 വരെയും ഫീസടച്ച് 20 വരെ രജിസ്റ്റർ ചെയ്യാം.
പരീക്ഷ
ആറാം സെമസ്റ്റർ ബിവോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് (2015 പ്രവേശനം) സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ 16ന് ആരംഭിക്കും.
അഫിലിയേറ്റഡ് കോളജുകളിലെ നാലാം സെമസ്റ്റർ എംബിഎ ഹെൽത്ത് കെയർ മാനേജ്മെന്റ്/ ഇന്റർനാഷണൽ ഫിനാൻസ് (സിയുസിഎസ്എസ്) റഗുലർ/ സപ്ലിമെന്ററി പരീക്ഷ 18ന് ആരംഭിക്കും.
മൂന്നാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി (ത്രിവത്സരം2015 സ്കീം) റഗുലർ/ സപ്ലിമെന്ററി പരീക്ഷ ഓഗസ്റ്റ് രണ്ടിന് ആരംഭിക്കും.
എംഎസ് സി കെമിസ്ട്രി പ്രാക്ടിക്കൽ 24ന്
23ന് നടത്താനിരുന്ന നാലാം സെമസ്റ്റർ എംഎസ് സി കെമിസ്ട്രി (സിയുസിഎസ്എസ്) പ്രാക്ടിക്കൽ പരീക്ഷ 24ന് അതത് കേന്ദ്രങ്ങളിൽ നടക്കും.
പരീക്ഷാഫലം
2018 നവംബറിൽ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റർ എൽഎൽഎം (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.