University News
അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ർ (റ​ഷ്യ​ൻ) ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​നം
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (റ​ഷ്യ​ൻ) ത​സ്തി​ക​യി​ൽ ഡെ​പ്യൂ​ട്ടേ​ഷ​ൻ നി​യ​മ​ന​ത്തി​ന്, യു​ജി​സി റ​ഗു​ലേ​ഷ​ൻ അ​നു​ശാ​സി​ക്കു​ന്ന യോ​ഗ്യ​ത​യു​ള്ള സ​ർ​വ​ക​ലാ​ശാ​ല/ ഗ​വ​ണ്‍​മെ​ന്‍റ്/ എ​യ്ഡ​ഡ് കോ​ള​ജ് അ​ധ്യാ​പ​ക​രി​ൽ നി​ന്നും ബ​യോ​ഡാ​റ്റ​യും സ്ഥാ​പ​ന മേ​ധാ​വി​യു​ടെ സ​മ്മ​ത​പ​ത്ര​വും ചേ​ർ​ത്ത് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ ര​ജി​സ്ട്രാ​ർ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട്, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി പി​ഒ, 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ജ​നു​വ​രി 15ന​കം ല​ഭി​ക്ക​ണം.

ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി പ​രീ​ക്ഷാ അ​പേ​ക്ഷ: തി​യ​തി നീ​ട്ടി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ് സി/ ​ബി​കോം/ ബി​ബി​എ/ ബി​എ മ​ൾ​ട്ടി​മീ​ഡി​യ/​ബി​എ അ​ഫ്സ​ൽ​ഉ​ൽ​ഉ​ല​മ (സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ ജ​നു​വ​രി മൂ​ന്ന് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ജ​നു​വ​രി ആ​റ് വ​രെ​യും ഫീ​സ​ട​ച്ച് ജ​നു​വ​രി ഏ​ഴ് വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട്, ച​ലാ​ൻ സ​ഹി​തം ജോ​യി​ന്‍റ് ക​ണ്‍​ട്രോ​ള​ർ ഓ​ഫ് എ​ക്സാ​മി​നേ​ഷ​ൻ​സ്8, എ​ക്സാ​മി​നേ​ഷ​ൻ ഡി​സ്റ്റ​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കാ​ലി​ക്ക​ട്ട് 673 635 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം.

എം​എ അ​റ​ബി​ക് കം​പ്യൂ​ട്ട​ർ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ഒ​ന്നാം വ​ർ​ഷ എം​എ അ​റ​ബി​ക് മെ​യ് 2019 പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യ കം​പ്യൂ​ട്ട​ർ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ (കം​പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​ൻ വി​ത്ത് അ​റ​ബി​ക് സോ​ഫ്റ്റ്‌​വെ​യ​ർ) ജ​നു​വ​രി ആ​റ് മു​ത​ൽ 16 വ​രെ തി​രൂ​ർ തു​ഞ്ച​ൻ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ൽ ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.
More News