പരീക്ഷകള്‍ക്ക് മാറ്റമില്ല
പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കും. സംസ്ഥാന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം എല്ലാ പരീക്ഷാ കേന്ദ്രങ്ങളുടെ പ്രവേശന കവാടത്തിലും കൈ ശുചീകരിക്കുന്നതിന് ആവശ്യമായ പോര്‍ട്ടബിള്‍ വാഷ് ബേസിനുകളും ലിക്വിഡ് സോപ്പും സജ്ജീകരിക്കാനും പരീക്ഷാ ഹാളിലെ ഫര്‍ണിച്ചറുകള്‍ സാനിറ്റൈസ് ചെയ്യുന്നതിനും പ്രിന്‍സിപ്പല്‍മാര്‍ നടപടി സ്വീകരിക്കണമെന്ന് പരീക്ഷാ കണ്ട്രോളര് അറിയിച്ചു.
സി.എച്ച്. എം.കെ ലൈബ്രറി സമയം
സി.എച്ച്. എം.കെ ലൈബ്രറി പ്രവര്‍ത്തന സമയത്തില്‍ നിയന്ത്രണം. 18 മുതല്‍ 31 വരെ രാവിലെ പത്ത് മുതല്‍ വൈകുന്നേരം അഞ്ച് വരെയായിരിക്കും പ്രവര്‍ത്തിക്കുക.
പരീക്ഷാഫലം
2019 നവംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎ ഹിസ്റ്ററി (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.