നഴ്സിംഗ് അസിസ്റ്റന്റ് കരാര്‍ നിയമനം
ഹെല്‍ത്ത് സെന്റര്‍ നഴ്സിംഗ് അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സിയും ഹോസ്പിറ്റലുകളിലെ രണ്ടര വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയവുമാണ് യോഗ്യത , പ്രായം 2020 ജനുവരി 1ന് 36 വയസില്‍ കവിയരുത്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30 ആണ്.
പരീക്ഷ അപേക്ഷ
എംഎസ്സി ഹെല്‍ത്ത് ആൻഡ് യോഗ തെറാപ്പി 2016 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ഡിസംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, നാലാം സെമസ്റ്റര്‍ 2020 ജൂണ്‍ 2017 പ്രവേശനം റഗുലര്‍, 2016 പ്രവേശനം സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 27 വരേയും 170 രൂപ പിഴയോടു കൂടി 30 വരേയും ഫീസടച്ച് ഡിസംബര്‍ രണ്ടുവരെ രജിസ്റ്റര്‍ ചെയ്യാം.
പരീക്ഷ മാറ്റിവച്ചു
നവംബര്‍ 26 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചു.
ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യാം
അഫിലിയേറ്റഡ് കോളജുകളിലെ പിജിസിബിസിഎസ്എസ്. 2019 സ്കീം, 2019 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എംഎ, എംഎസ്സി, എംകോം, എംഎസ്ഡബ്ല്യൂ, എംഎജെഎംസി, എംടിടിഎ, എംബിഇ, എംടിഎച്ച്എം, ഏപ്രില്‍ 2020 റഗുലര്‍ പരീക്ഷകളുടെ ഇന്റേണല്‍ മാര്‍ക്ക് അപ്ലോഡ് ചെയ്യുന്നതിനാവശ്യമായ ലിങ്ക് നവംബര്‍ 23 മുതല്‍ ഡിസംബര്‍ 7 വരെ സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാകും.
പരീക്ഷ
2015 പ്രവേശനം രണ്ടാം സെമസ്റ്റര്‍ എംഎസ് സി ഹെല്‍ത്ത് ആൻഡ് യോഗ തെറാപ്പി ജൂണ്‍ 2019 റഗുലര്‍ സപ്ലിമെന്ററി പരീക്ഷ 25ന് തുടങ്ങും.
മൂന്നാം സെമസ്റ്റര്‍ എംഎസ്സി റേഡിയേഷന് ഫിസിക്സ് ജനുവരി 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ 25ന് തുടങ്ങും.
ഒക്ടോബര്‍ 27ന് നടത്താന്‍ നിശ്ചയിച്ചിരുന്ന സിയുസിഎസ്എസ് രണ്ടാം സെമസ്റ്റര്‍ എംബിഎ ഫുള്‍ ടൈം, പാര്‍ട് ടൈം ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷ 24ന് നടക്കും.
അഫിലിയേറ്റഡ് കോളജുകളിലെ 2016 സ്കീം 2016 പ്രവേശനം സിയുസിഎസ്എസ്. രണ്ടാം സെമസ്റ്റര്‍ എംബിഎ. ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 24, 27, 30 തീയതികളില്‍ നടക്കും.
സിയുസിഎസ്എസ് നാലാം സെമസ്റ്റര്‍ എംബിഎ. ഫുള്‍ ടൈം, പാര്‍ട് ടൈം ജൂലൈ 2020 റഗുലർ, സപ്ലിമെന്ററി പരീക്ഷകള്‍ നവംബര്‍ 25, 27 തീയതികളില്‍ നടക്കും.
മൂന്നാം സെമസ്റ്റര്‍ എംആര്‍ക്ക് ജനുവരി 2020 (ഇന്റേണല്‍ എക്സാമിനേഷൻ) റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 27, 30 തീയതികളില്‍ നടക്കും.
2016 പ്രവേശനം നാലാം സെമസ്റ്റര്‍ എംഎസ് സി. ഫുഡ് സയന്‍സ് ആൻഡ് ടെക്നോളജി ജൂണ്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 25ന് ആരംഭിക്കും.
ഒന്നാം സെമസ്റ്റര്‍ ബിവോക് 2018 പ്രവേശനം നവംബര്‍ 2018 റഗുലര്‍, 2019 പ്രവേശനം നവംബര്‍ 2019 റഗുലര്‍, 2015 പ്രവേശനം നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 24ന് തുടങ്ങും.
2018 പ്രവേശനം ഒന്നാം സെമസ്റ്റര്‍ ബിവോക്. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് നവംബര്‍ 2019 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ് പരീക്ഷകള്‍ 24ന് തുടങ്ങും.
2016 പ്രവേശനം നാലാം സെമസ്റ്റര്‍ എംഎഡ് ജൂലൈ 2020 റഗുലര്‍, സപ്ലിമെന്ററി, പരീക്ഷകള്‍ 24ന് തുടങ്ങും.
പുനര്‍മൂല്യ നിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു
സിസിഎസ്എസ്യുജി. രണ്ടാം സെമസ്റ്റര്‍ ബിഎസ് സി. ഏപ്രില്‍ 2018, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസുകള്‍ തിരിച്ചറിയാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ 15 ദിവസത്തിനകം സര്‍വകലാശാലയുമായി ബന്ധപ്പെടേണ്ടതാണ്.
എംഎസ് സി ബയോടെക്നോളജി പ്രവേശനം
ബയോടെക്നോളജി പഠന വകുപ്പില്‍ എംഎസ് സി ബയോടെക്നോളജിയില്‍ എസ്ടി വിഭാഗത്തില്‍ ഒഴിവു വന്ന ഒരു സീറ്റിലേക്ക് 23ന് രാവിലെ 10 ന് പ്രവേശന അഭിമുഖം നടക്കും. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എസ്ടി വിഭാഗത്തിലുള്ള വിദ്യാര്‍ഥികള്‍ അസല്‍ രേഖകളുമായി പഠനവിഭാഗത്തില്‍ ഹാജരാകണം.