പ്ലാന്റേഷന് അസിസ്റ്റന്റ് നിയമനം
കാലിക്കട്ട് സര്‍വകലാശാലാ സസ്യോദ്യാനത്തില്‍ പ്ലാന്റേഷന് അസിസ്റ്റന്റ് താത്കാലിക നിയമനത്തിനായി ഓണ്‍ലൈന്‍ അപേക്ഷ നല്കിയവരില് യോഗ്യരായവര്‍ക്ക് രേഖകള്‍ 20 വരെ തപാല്‍ വഴി സമര്‍പ്പിക്കാം. വിലാസം രജിസ്ട്രാര്‍, കാലിക്കട്ട് യൂണിവേഴ്സിറ്റി, പി.ഒ. 673635, മലപ്പുറം (ജില്ല). യോഗ്യരായവരുടെ പേരുവിവരങ്ങളും നിര്‍ദേശങ്ങളും സര്‍വകലാശാലാ വെബ്സൈറ്റില്‍.
പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ എംഎസ്സി. ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി റഗുലര്‍, സപ്ലിമെന്ററി നവംബര്‍ 2020, സപ്ലിമെന്ററി ഡിസംബര്‍ 2020 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷ
നാലാം സെമസ്റ്റര്‍ ബിവോക് (ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി) ഏപ്രില്‍ 2021 പരീക്ഷയുടെ പ്രാക്ടിക്കല്‍ 19ന് നടക്കും. സമയക്രമം വെബ്സൈറ്റില്‍. ഒന്ന്, രണ്ട് സെമസ്റ്റര്‍ എംപിഎഡ് നവംബര്‍ 2020, ഏപ്രില്‍ 2021 എക്സ്റ്റേണല്‍ പ്രാക്ടിക്കല്‍ പരീക്ഷകള്‍ 17 മുതല്‍ 19 വരെ തീയതികളില്‍ നടക്കും. വിശദമായ സമയക്രമം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
ഒന്നാം സെമസ്റ്റര്‍ എംഎസ്സി. സുവോളജി, മൂന്നാം സെമസ്റ്റര്‍ എംകോം നവംബര്‍ 2020 പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം വെബ്സൈറ്റില്‍.
കോണ്ടാക്റ്റ് ക്ലാസ്
വിദൂര വിദ്യാഭ്യാസ വിഭാഗം നാലാം സെമസ്റ്റര്‍ പിജി 2019 പ്രവേശനം സെന്റ് ജോസഫ്സ് കോളജ് ദേവഗിരി കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള കോണ്ടാക്റ്റ് ക്ലാസുകള്‍ സര്‍വകലാശാല വിദൂരവിദ്യാഭ്യാസ കേന്ദ്രത്തില്‍ 18ന് തുടങ്ങും. വിദ്യാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡ് സഹിതം ഹാജരാകണം.
സുവേഗയിലേക്ക് രാത്രി എട്ട് വരെ വിളിക്കാം
കാലിക്കട്ട് സര്‍വകലാശാല ഡിജിറ്റല്‍ സ്റ്റുഡന്റ് സര്‍വീസ് സെന്ററായ സുവേഗ മെയ് 16 മുതല്‍ രാത്രി എട്ടുവരെ പ്രവര്‍ത്തിക്കും. വിദ്യാര്‍ഥികളുടെ പരീക്ഷ, സര്‍ട്ടിഫിക്കറ്റ് സംബന്ധമായ സംശയങ്ങള്‍ക്ക് രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെ ഫോണില്‍ മറുപടി ലഭിക്കും. നമ്പര്‍ 0494 2660600
പരീക്ഷാ രജിസ്ട്രേഷന്
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് നവംബര്‍ 2021 (2018,19, 2020 പ്രവേശനം) പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് വെബ്സൈറ്റില്‍. പിഴകൂടാതെ മെയ് 18 വരെയും 170 രൂപ പിഴയോടെ 20 വരെയും അപേക്ഷിക്കാം.
ബിവോക് ആറാം സെമസ്റ്റര്‍ റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2022, സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ഏപ്രില്‍ 2021, ഏപ്രില്‍ 2020 പരീക്ഷയ്ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനുള്ള ലിങ്ക് വെബ്സൈറ്റില്‍. പിഴകൂടാതെ മെയ് 24 വരെയും 170 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.
കോവിഡ് സ്പെഷ്യല്‍ പരീക്ഷ
മൂന്നാം സെമസ്റ്റര്‍ എംബിഎ റഗുലര്‍/സപ്ലിമെന്ററി എംബിഎ ഹെല്ത്കെയര് മാനേജ്മെന്റ് ജനുവരി 2021 കോവിഡ് പ്രത്യേക പരീക്ഷകള്‍ക്ക് യോഗ്യരായവരുടെ പട്ടിക വെബ്സൈറ്റില്‍.