പുനര്‍മൂല്യനിര്‍ണയ അപേക്ഷ
അദീബി ഫാസില്‍ ഫൈനല്‍ ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ രണ്ടുവരെ നേരിട്ട് അപേക്ഷിക്കാം.
പിഎച്ച്ഡി പ്രവേശനം
കാലിക്കട്ട് സര്‍വകലാശാലാ 2022 അദ്ധ്യയന വര്‍ഷത്തെ പിഎച്ച്ഡി പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ജൂണ്‍ രണ്ടിനകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം. ജനറല്‍ വിഭാഗത്തിന് 830 രൂപയും എസ്സി, എസ്ടി വിഭാഗങ്ങള്‍ക്ക് 280 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷയുടെ പ്രിന്റ്ഔട്ട് സര്‍വകലാശാലയിലേക്കോ പഠനവിഭാഗങ്ങളിലേക്കോ അയക്കേണ്ടതില്ല. വിശദവിവരങ്ങള്‍ക്ക് പ്രവേശന വിഭാഗം വെബ്സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍ 0494 2407016, 2407017.
സ്റ്റാഫ് നഴ്സ് നിയമനം
കാലിക്കട്ട് സര്‍വകലാശാലാ ഹെല്‍ത്ത് സെന്ററില്‍ സ്റ്റാഫ് നഴ്സ് തസ്തികയില്‍ കരാര്‍ നിയമനത്തിനായി അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ 28നകം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരും മറ്റു വിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും സര്‍വകലാശാലാ വെബ്സൈറ്റില്‍.
പരീക്ഷാ ഫലം
രണ്ടാം സെമസ്റ്റര്‍ എംഎ മലയാളം, എംഎ മലയാളം വിത് ജേണലിസം ഏപ്രില്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 30 വരെ അപേക്ഷിക്കാം.
പരീക്ഷ
പിജി ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആൻഡ് സെക്രട്ടേറിയല്‍ പ്രാക്ടീസ് ഇന്‍ ഹിന്ദി ജനുവരി 2022 പരീക്ഷക്ക് പിഴ കൂടാതെ ജൂണ്‍ മൂന്ന് വരെയും 170 രൂപ പിഴയോടെ ആറ് വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.