University News
ബി​രു​ദ​പ​ഠ​നം പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​രം
എ​സ്ഡി​ഇ​യി​ല്‍ 2018, 2019 വ​ര്‍​ഷ​ങ്ങ​ളി​ലും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ 2018, 2019, 2020, 2021 വ​ര്‍​ഷ​ങ്ങ​ളി​ലും ബി​രു​ദ പ്ര​വേ​ശ​നം നേ​ടി ഒ​ന്നാം വ​ര്‍​ഷ പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷി​ച്ച് തു​ട​ര്‍​പ​ഠ​നം ന​ട​ത്താ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്ക് എ​സ്ഡി​ഇ​യി​ല്‍ ര​ണ്ടാം സെ​മ​സ്റ്റ​റി​ല്‍ പു​നഃ​പ്ര​വേ​ശ​നം നേ​ടി പ​ഠ​നം തു​ട​രാ​ന്‍ അ​വ​സ​രം. ഓ​ണ്‍​ലൈ​നാ​യി ജൂ​ലൈ നാ​ലു വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ ഫോ​ണ്‍ 0494 2407356, 7494

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് പ്രോ​ഗ്രാം സ​ര്‍​ട്ടി​ഫി​ക്ക​റ്റ്

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സി​ബി​സി​എ​സ്എ​സ് 2019 പ്ര​വേ​ശ​നം ബി​എ, ബി​എ​സ്‌​സി, ബി​കോം, ബി​ബി​എ വി​ദ്യാ​ര്‍​ഥി​ക​ള്‍ കോ​ഴ്‌​സ് പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തി​ന് സ​മ​ര്‍​പ്പി​ക്കേ​ണ്ട സോ​ഷ്യ​ല്‍ സ​ര്‍​വീ​സ് പ്രോ​ഗ്രാം സ​ര്‍​ട്ടി​ഫി​ക്ക​റ്റ് സ്റ്റു​ഡ​ന്‍റ്സ് പോ​ര്‍​ട്ട​ലി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്ത​തി​ന്‍റെ സ്റ്റാ​റ്റ​സ് ''Not Verified'' ആ​ണ് കാ​ണു​ന്ന​തെ​ങ്കി​ല്‍ ജൂ​ലൈ പ​ത്തി​ന​കം ഒ​ന്നു കൂ​ടി അ​പ് ലോ​ഡ് ചെ​യ്യ​ണം. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, ഹോ​സ്പി​റ്റ​ല്‍, ഓ​ള്‍​ഡ് ഏ​ജ് ഹോം, ​പെ​യി​ന്‍ ആ​ൻ​ഡ് പാ​ലി​യേ​റ്റീ​വ് സെ​ന്‍റ​ര്‍, ഇ​വ​യി​ലെ​വി​ടെ​യെ​ങ്കി​ലും ആ​റ് ദി​വ​സ​ത്തെ സാ​മൂ​ഹി​ക​സേ​വ​നം നി​ര്‍​വ​ഹി​ച്ച​തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റാ​ണ് സ്റ്റു​ഡ​ന്‍റ്സ് പോ​ര്‍​ട്ട​ലി​ല്‍ അ​പ്‌​ലോ​ഡ് ചെ​യ്യേ​ണ്ട​ത്.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ അ​ഭി​മു​ഖം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ എം​എ​സ്‌​സി. റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ് സ്വാ​ശ്ര​യ കോ​ഴ്‌​സി​നു വേ​ണ്ടി അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​ര്‍ ത​സ്തി​ക​യി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​രി​ല്‍ യോ​ഗ്യ​രാ​യ​വ​ര്‍​ക്കു​ള്ള അ​ഭി​മു​ഖം ജൂ​ലൈ 19ന് ​ഭ​ര​ണ​കാ​ര്യാ​ല​യ​ത്തി​ല്‍ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ പേ​രു​ക​ളും അ​വ​ര്‍​ക്കു​ള്ള നി​ര്‍​ദ്ദേ​ശ​ങ്ങ​ളും വെ​ബ്‌​സൈ​റ്റി​ല്‍.

ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ കാ​യി​ക പ​ഠ​ന​വ​കു​പ്പി​ല്‍ ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​ന​ത്തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പാ​ര്‍​ട്ട് ടൈം ​ഡ​യ​റ്റി​ഷ്യ​ന്‍ ഇ​ന്‍ സ്‌​പോ​ര്‍​ട്‌​സ് ന്യൂ​ട്രീ​ഷ്യ​ന്‍ ആ​ൻ​ഡ് വെ​യ്റ്റ് മാ​നേ​ജ്‌​മെ​ന്‍റ്, ക​മ്പ്യൂ​ട്ട​ര്‍, ഇം​ഗ്ലീ​ഷ്, യോ​ഗ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലേ​ക്കു​മാ​ണ് നി​യ​മ​നം. അ​പേ​ക്ഷ വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ സ​ഹി​തം ജൂ​ലൈ 16 ന​കം കാ​യി​ക പ​ഠ​ന വി​ഭാ​ഗ​ത്തി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍ 0494 2407547.

എം​എ ഫി​ലോ​സ​ഫി കോ​ണ്‍​ടാ​ക്ട് ക്ലാ​സ്

എ​സ്ഡി​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ. ഫി​ലോ​സ​ഫി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള കോ​ണ്‍​ടാ​ക്ട് ക്ലാ​സ് ജൂ​ലൈ നാ​ലി​ന് തു​ട​ങ്ങും. എ​സ്ഡി​ഇ​യി​ല്‍ ന​ട​ക്കു​ന്ന ക്ലാ​സി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍ ഐ​ഡി കാ​ര്‍​ഡ് സ​ഹി​തം ഹാ​ജ​രാ​ക​ണം. ക്ലാ​സു​ക​ളു​ടെ വി​ശ​ദ​മാ​യ സ​മ​യ​ക്ര​മം വെ​ബ്‌​സൈ​റ്റി​ല്‍. എം​എ സം​സ്‌​കൃ​തം ജ​ന​റ​ല്‍, സം​സ്‌​കൃ​ത സാ​ഹി​ത്യ, ഹി​ന്ദി, പൊ​ളി​റ്റി​ക്ക​ല്‍ സ​യ​ന്‍​സ് ക്ലാ​സു​ക​ള്‍ ഓ​ണ്‍​ലൈ​നാ​യി തു​ട​ങ്ങി​യി​ട്ടു​ണ്ട്. സ്റ്റ​ഡി മെ​റ്റീ​രി​യ​ലു​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ത​പാ​ലി​ല്‍ അ​യ​ക്കു​ന്ന​താ​ണ്. ഫോ​ണ്‍ 0494 2400288, 2407356, 2407494.

കോ​വി​ഡ് പ്ര​ത്യേ​ക പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ പി​ജി ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് കോ​വി​ഡ് സ്‌​പെ​ഷ്യ​ല്‍ പ​രീ​ക്ഷ ജൂ​ലൈ 11ന് ​തു​ട​ങ്ങും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ഫു​ഡ് സ​യ​ന്‍​സ് ന​വം​ബ​ര്‍ 2021, ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ല്‍ ജൂ​ലൈ നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ല്‍ വ​യ​നാ​ട്, പു​ല്‍​പ​ള്ളി പ​ഴ​ശ്ശി​രാ​ജ കോ​ള​ജി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ ഫ​ലം

എ​സ്ഡി​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി. മാ​ത്ത​മ​റ്റി​ക്‌​സ് ന​വം​ബ​ര്‍ 2019, 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

എ​സ്ഡി​ഇ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ അ​റ​ബി​ക് മെ​യ് 2020 പ​രീ​ക്ഷ​യു​ടെ​യും ഇ​സ്ലാ​മി​ക് ഫി​നാ​ന്‍​സ് ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​യു​ടെ​യും പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
More News