പ്രോജക്ട് മൂല്യനിർണയം
ആറാം സെമസ്റ്റർ ബികോം / ബിബിഎ / ബികോം പ്രൊഫഷണൽ / ബികോം വൊക്കേഷണൽ / ബികോം ഹോണേഴ്സ് / ബിടിഎച്ച്എം / ബിഎച്ച്എ / ബിഎ എച്ച്ആർഎം കോഴ്സുകളുടെ ഏപ്രിൽ 2024 പ്രോജക്ട് മൂല്യനിർണയവും വൈവയും ഇന്ന് അതത് കോളജുകളിൽ വച്ച് നടത്തും. കൂടുതൽ വിവരങ്ങൾ കോളജുകളിൽ നിന്ന് ലഭ്യമാകുന്നതാണ്.
എൻഎസ്എസ് ഗ്രേസ്മാർക്ക് അപേക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ സിബിസിഎസ്എസ് ഇന്റഗ്രേറ്റഡ് പിജി 2020 ആൻഡ് 2021 പ്രവേശനം വിദ്യാർഥികളിൽ എൻഎസ്എസ് ഗ്രേസ്മാർക്കിന് അർഹരായവരുടെ വിവരങ്ങൾ സെൻട്രലൈസ്ഡ് കോളജ് പോർട്ടൽ വഴി 26 വരെ രേഖപെടുത്താം. ലിങ്ക് 18 മുതൽ ലഭ്യമാകും.
പരീക്ഷ മാറ്റി
അഫിലിയേറ്റഡ് കോളജുകളിലെ ഇന്റഗ്രേറ്റഡ് പിജി (സിബിസിഎസ്എസ് 2020 ആൻഡ് 2021 പ്രവേശനം) മാർച്ച് 20ന് നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചാം സെമസ്റ്റർ നവംബർ 2023, ഏപ്രിൽ ഒന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന ആറാം സെമസ്റ്റർ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ
രണ്ടാം സെമസ്റ്റർ എംസിഎ (2016 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ ഒന്നിനും നാലാം സെമസ്റ്റർ സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ ഏപ്രിൽ രണ്ടിനും തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാ അപേക്ഷാ
രണ്ടാം സെമസ്റ്റർ എംഎഡ് ജൂലൈ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ ഒന്ന് വരെയും 180 രൂപ പിഴയോടെ നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 15 മുതൽ ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എംഎസ്സി ബോട്ടണി വിത് കമ്പ്യൂട്ടേഷണൽ ബയോളജി (സിബിസിഎസ്എസ് 2020 പ്രവേശനം) ഏപ്രിൽ 2023 പ്രാക്ടിക്കൽ പരീക്ഷ 14, 15 തീയതികളിൽ നടക്കും. കേന്ദ്രം: എംഇഎസ് കെവിഎം കോളജ്, വളാഞ്ചേരി. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
മാസ്റ്റർ ഓഫ് തിയേറ്റർ ആർട്സ് ഏപ്രിൽ 2023 രണ്ടാം സെമസ്റ്റർ സിസിഎസ്എസ് റഗുലർ ( 2022 പ്രവേശനം) / സപ്ലിമെന്ററി (2021 പ്രവേശനം) പരീക്ഷകളുടെയും നാലാം സെമസ്റ്റർ സിസിഎസ്എസ് റഗുലർ (2021 പ്രവേശനം) പരീക്ഷകളുടെയും ഫലം പ്രസിദ്ധീകരിച്ചു.