University News
കാലിക്കട്ടിൽ 177 പേർക്ക് ടോപ്പേഴ്സ് അവാർഡ്
കാലിക്കട്ട് സർവകലാശാലയിൽനിന്നും വിവിധ യുജി/പിജി/ പ്രഫഷണൽ കോഴ്സുകളിൽ മാതൃകാപരമായ അക്കാഡമിക് നേട്ടങ്ങൾ കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് നൽകുന്ന ടോപ്പേഴ്സ് അവാർഡ് 16ന് സമ്മാനിക്കും. രാവിലെ ഇഎംഎസ് സെമിനാർ കോംപ്ലക്സിൽ നടക്കുന്ന ചടങ്ങിൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അവാർഡ് വിതരണം ചെയ്യും. വിദ്യാർഥികൾ രാവിലെ 9.30ന് ഹാജരാകണം. ചടങ്ങിൽ സിൻഡിക്കേറ്റ് അംഗങ്ങൾ പങ്കെടുക്കും. വിവിധ യുജി/ പിജി/ പ്രഫഷണൽ കോഴ്സുകളിൽ നിന്നും 2023 വർഷത്തിൽ ഒന്നാം സ്ഥാനം നേടിയ 177 വിദ്യാർഥികൾക്കാണ് അവാർഡ് സമ്മാനിക്കുക. ബികോം 6, ബി എസ്‌സി 28, ബിഎ 39, പ്രഫഷണൽ കോഴ്സ് 12, പിജി 82, ബികോം (എസ്ഡിഇ) 2, ബിഎ (എസ്ഡിഇ) 8 എന്നിങ്ങനെയാണ് അവാർഡിന് അർഹരായവരുടെ കണക്കുകൾ. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 0494 2407239, 0494 2407200, 0494 2407269.

ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷ

ഒന്നു മുതൽ 10 വരെ സെമസ്റ്റർ ബിബിഎ എൽഎൽബി (ഹോണേഴ്സ്) (2014 പ്രവേശനം മാത്രം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷക്ക് ഏപ്രിൽ 16 വരെ അപേക്ഷിക്കാം. ലിങ്ക് മാർച്ച് 16 മുതൽ ലഭ്യമാകും.

സർവകലാശാലാ പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എംബിഎ (സിസിഎസ്എസ്പിജി 2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷക്ക് 29 വരെ അപേക്ഷിക്കാം. ലിങ്ക് 14 മുതൽ ലഭ്യമാകും.

പരീക്ഷാ അപേക്ഷാ

എസ്ഡിഇ/പ്രൈവറ്റ് രജിസ്ട്രേഷൻ ഒന്നാം സെമസ്റ്റർ ബിഎ മൾട്ടീമീഡിയ (സിബിസിഎസ്എസ് യുജി) നവംബർ 2022 (2019 2020 പ്രവേശനം), നവംബർ 2023 (2021 2022 പ്രവേശനം) സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ രണ്ടു വരെയും 180 രൂപ പിഴയോടെ നാലുവരെയും അപേക്ഷിക്കാം. ലിങ്ക് 18 മുതൽ ലഭ്യമാകും.

അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എംബിഎ ഇന്‍റർനാഷണൽ ഫിനാൻസ് ആന്‍റ് എംബിഎ ഹെൽത്ത് കെയർ മാനേജ്മന്‍റ് സിയുസിഎസ്എസ് 2019 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ/ സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ 27 വരെയും 180 രൂപ പിഴയോടെ ഏപ്രിൽ രണ്ട് വരെയും അപേക്ഷിക്കാം. ലിങ്ക് 14 മുതൽ ലഭ്യമാകും.

അഫിലിയേറ്റഡ് കോളേജുകളിലെ നാലാം സെമസ്റ്റർ എംബിഎ (സിയുസിഎസ്എസ് ഫുൾ ടൈം ആന്‍റ് പാർട്ട് ടൈം 2019 പ്രവേശനം മുതൽ) ജൂലൈ 2024 റഗുലർ/ സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ രണ്ടു വരെയും 180 രൂപ പിഴയോടെ നാലു വരെയും അപേക്ഷിക്കാം. ലിങ്ക് 19 മുതൽ ലഭ്യമാകും.

എസ്ഡിഇ/പ്രൈവറ്റ് രജിസ്ട്രേഷൻ രണ്ടാം സെമസ്റ്റർ ഏപ്രിൽ 2024 (സിബിസിഎസ്എസ് യുജി) ബിഎ അഫ്സൽഉൽഉലമ/ബിഎ പൊളിറ്റിക്കൽ സയൻസ്/ ബിബിഎ/ ബികോം (2023 പ്രവേശനം മാത്രം) റഗുലർ പരീക്ഷകൾക്കും ബിഎ/ ബിഎസ് സി/ബികോം/ ബിബിഎ/ ബിഎ അഫ്സൽഉൽഉലമ (2019 മുതൽ 2022 വരെ പ്രവേശനം) സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്കും പിഴ കൂടാതെ ഏപ്രിൽ രണ്ടുവരെയും 180 രൂപ പിഴയോടെ അഞ്ചു വരെയും അപേക്ഷിക്കാം. ലിങ്ക് 15 മുതൽ ലഭ്യമാകും.

പരീക്ഷാ

സർവകലാശാലാ പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ വിവിധ പിജി (സിയുഎസ്എസ് പിജി) ഏപ്രിൽ 2024 റഗുലർ/ സപ്ലിമെന്‍ററി / ഇംപ്രൂവ്മെൻറ് പരീക്ഷകൾ ഏപ്രിൽ മൂന്നിന് തുടങ്ങും.

തൃശൂർ ഗവ. ഫൈൻ ആർട്സ് കോളേജിലെ അവസാന വർഷ ബിഎഫ്എ ആൻഡ് ബിഎഫ്എ ഇൻ ആർട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2024 റഗുലർ/സപ്ലിമെന്‍ററി പരീക്ഷകൾ 20ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
More News