University News
അക്കാദമിക് കൗൺസിൽ തെരഞ്ഞെടുപ്പ്
കാലിക്കട്ട് സർവകലാശാലാ അക്കാദമിക് കൗൺസിലിലെ വിവിധ പഠന വിഷയങ്ങളിലെ അധ്യാപകർ, വിവിധ ഫാക്കൽറ്റികളിലെ പിജി വിദ്യാർഥികൾ എന്നീ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പുതുക്കിയ തീയതി പ്രകാരം 25ന് നടക്കും. അധ്യാപക മണ്ഡലത്തിലെ വോട്ടെണ്ണൽ ഏപ്രിൽ നാലിനും വിവിധ ഫാക്കൽറ്റികളിലെ പിജി വിദ്യാർഥി മണ്ഡലത്തിലെ വോട്ടെണ്ണൽ അഞ്ചിനും നടക്കും. പുതുക്കിയ വിജ്ഞാപനം സർവകലാശാലാ വെബ്സൈറ്റിലെ അക്കാദമിക് കൗൺസിൽ ഇലക്ഷൻ 2023 ലൈവ് എന്ന ലിങ്കിൽ ലഭ്യമാണ് എന്ന് വരണാധികാരി അറിയിച്ചു.

അസിസ്റ്റന്‍റ് പ്രഫസർ നിയമനം

തേഞ്ഞിപ്പലം കോഹിനൂരിൽ സ്ഥിതിചെയ്യുന്ന സർവകലാശാലാ എൻജിനീയറിംഗ് കോളജിലെ (CUIET) പ്രിന്‍റിംഗ് ടെക്നോളജി വകുപ്പിലേക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്‍റ് പ്രഫസർ നിയമനത്തിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 12. യോഗ്യതയും വിശദവിവരങ്ങളും വെബ്‌സൈറ്റിൽ. www.cuiet.info

വാക് ഇൻ ഇന്‍റർവ്യൂ

കാലിക്കട്ട് സർവകലാശാലാ സെന്‍റർ ഫോർ ഡിസ്റ്റൻസ് ആൻഡ് ഓൺലൈൻ എഡ്യൂക്കേഷൻ കേന്ദ്രത്തിലേക്ക് അഫ്സൽഉൽഉലമ, ഇക്കണോമിക്സ് എന്നീ വിഷയങ്ങൾക്ക് കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്‍റ് പ്രഫസർമാരെ നിയമിക്കുന്നതിനുള്ള പാനൽ തയാറാക്കുന്നതിനുള്ള വാക്ഇൻഇന്‍റർവ്യൂ നടത്തും. 21ന് അഫ്സൽഉൽഉലമ, 25ന് ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലേക്കാണ് അഭിമുഖം. ഉദ്യോഗാർഥികൾ രാവിലെ പത്തിന് സർവകലാശാലാ ഭരണ വിഭാഗത്തിൽ ഹാജരാകണം. യോഗ്യത, പ്രവൃത്തിപരിചയം, ജാതി, വയസ് എന്നിവ തെളിയിക്കുന്നത്തിനുള്ള അസൽ രേഖകളും വിജ്ഞാപനത്തിൽ പറഞ്ഞ ബാധകമായ മറ്റു സാക്ഷ്യപത്രങ്ങളും സഹിതം ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ. www.uoc.ac.in >vacancies/careers.

ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ എല്ലാ അവസരങ്ങളും നഷ്‌ടമായ ഒന്ന് മുതൽ ആറു വരെ സെമസ്റ്റർ എൽഎൽബി യൂണിറ്ററി (2016 പ്രവേശനം മാത്രം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾക്ക് ഏപ്രിൽ ഏഴ് വരെ അപേക്ഷിക്കാം.

അഫിലിയേറ്റഡ് കോളജുകളിലെ എല്ലാ അവസരങ്ങളും നഷ്‌ടമായ രണ്ട് നാല് സെമസ്റ്റർ എംബിഎ (സിയുസിഎസ്എസ് ഫുൾടൈം ആൻഡ് പാർട്ട്ടൈം 2017 ആൻഡ് 2018 പ്രവേശനം), എംബിഎ ഇന്‍റർനാഷണൽ ഫിനാൻസ് ആൻഡ് എംബിഎ ഹെൽത് കെയർ മാനേജ്‌മെന്‍റ് (സിയുസിഎസ്എസ് 2017 ആൻഡ് 2018 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്‍ററി പരീക്ഷകൾക്ക് 30 വരെ അപേക്ഷിക്കാം.

ഗ്രേഡ് കാർഡ് വിതരണം

ബിആർക് മൂന്നാം സെമസ്റ്റർ (2014 മുതൽ പ്രവേശനം) നവംബർ 2023 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഗ്രേഡ് കാർഡുകൾ അതത് കോളജുകളിൽ നിന്ന് കൈപ്പറ്റാം. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണം.

പരീക്ഷ

അഫിലിയേറ്റഡ് കോളജുകളിലെ ആറാം സെമസ്റ്റർ വിവിധ യുജി ഏപ്രിൽ 2024 (സിബിസിഎസ്എസ്യുജി) റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ഏപ്രിൽ 2024 (സിയുസിബിസിഎസ്എസ്യുജി) സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളും ഏപ്രിൽ ഒന്നിന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

മൂന്നാം സെമസ്റ്റർ ബിഎഡ് നവംബർ 2023 റഗുലർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
More News