പുനഃപ്രവേശന അപേക്ഷ
കാലിക്കട്ട് സർവകലാശാലാ സെന്റർ ഫോർ ഓൺലൈൻ ആൻഡ് ഡിസ്റ്റൻസ് എഡ്യൂക്കേഷനു (മുൻ വിദൂര വിദ്യാഭ്യാസ വിഭാഗം) കീഴിൽ ബിഎ അഫ്സൽഉൽഉലമ, ബിഎ പൊളിറ്റിക്കൽ സയൻസ്, ബികോം ആൻഡ് ബിബിഎ (സിബിസിഎസ്എസ്) പ്രോഗ്രാമുകൾക്ക് 2019, 2021 ആൻഡ് 2022 എന്നീ വർഷങ്ങളിൽ പ്രവേശനം നേടി ഒന്നാം സെമസ്റ്റർ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്ത സിഡിഒഇ (മുൻ എസ്ഡിഇ) വിദ്യാർഥികൾക്ക് പ്രസ്തുത പ്രോഗ്രാമിന്റെ രണ്ടാം സെമസ്റ്ററിലേക്ക് പുനഃപ്രവേശനത്തിന് ഓൺലൈനായി പിഴ കൂടാതെ മാർച്ച് 25 വരെയും 100 രൂപ പിഴയോടെ 30 വരെയും 500 രൂപ അധിക പിഴയോടെ ഏപ്രിൽ നാല് വരെയും അപേക്ഷിക്കാവുന്നതണ്. ഫോൺ: 04942400288, 2407356. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. www.sde.uoc.ac.in
കാലിക്കട്ട് സർവകലാശാലയ്ക്ക് കീഴിലെ ഓട്ടോണമസ് / അഫിലിയേറ്റഡ് കോളജുകളിൽ ബിഎ അഫ്സൽഉൽഉലമ, ബിഎ പൊളിറ്റിക്കൽ സയൻസ്, ബികോം ആൻഡ് ബിബിഎ (സിബിസിഎസ്എസ്) പ്രോഗ്രാമുകൾക്ക് 2019 മുതൽ 2023 വരെ വർഷങ്ങളിൽ ബിരുദ പഠനത്തിന് പ്രവേശനം നേടി ഒന്നാം സെമസ്റ്റർ പരീക്ഷക്ക് അപേക്ഷിച്ച ശേഷം തുടർപഠനം നടത്താൻ കഴിയാത്ത വിദ്യാർഥികൾക്ക് സെന്റർ ഫോർ ഓൺലൈൻ ആൻഡ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ (മുൻ എസ്ഡിഇ) വഴി രണ്ടാം സെമസ്റ്ററിൽ (യുജിസിബിസിഎസ്എസ് 2023 പ്രവേശനം) ചേർന്ന് പഠനം തുടരാവുന്നതാണ്. ഓൺലൈനായി പിഴ കൂടാതെ മാർച്ച് 25 വരെയും 100 രൂപ പിഴയോടെ 30 വരെയും 500 രൂപ അധിക പിഴയോടെ ഏപ്രിൽ നാല് വരെയും അപേക്ഷിക്കാം. ഫോൺ: 04942400288, 2407356. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ. www.sde.uoc.ac.in
ടോക്കൺ രജിസ്ട്രേഷൻ
എസ്ഡിഇ ഒന്നാം സെമസ്റ്റർ ബിഎ / ബിഎ അഫ്സൽഉൽഉലമ (സിബിസിഎസ്എസ്യുജി) നവംബർ 2023 റഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാത്ത 2023 പ്രവേശനം വിദ്യാർഥികൾക്ക് ഓൺലൈനായി ടോക്കൺ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. ലിങ്ക് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്ട്രേഷൻ ഫീസ്: 2595 രൂപ. ഓൺലൈൻ അപേക്ഷയുടെ പകർപ്പ് സർവകലാശാലയിലേക്ക് അയക്കേണ്ടതില്ല.
എസ്ഡിഇ ഒന്നാം സെമസ്റ്റർ ബികോം / ബിബിഎ (സിബിസിഎസ്എസ്) നവംബർ 2023 റഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യാത്ത 2023 പ്രവേശനം വിദ്യാർഥികൾക്ക് ഓൺലൈനായി ടോക്കൺ രജിസ്ട്രേഷൻ ചെയ്യാവുന്നതാണ്. ലിങ്ക് സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. രജിസ്ട്രേഷൻ ഫീസ്: ബി.കോം 2595 രൂപ, ബിബിഎ 2995 രൂപ.
ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷാ അപേക്ഷ
രണ്ടാം വർഷ അഫ്സൽഉൽഉലമ പ്രിലിമിനറി (2017 ആൻഡ് 2018 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷക്ക് ഏപ്രിൽ 12 വരെ ഓൺലൈനായി അപേക്ഷിക്കാം. പരീക്ഷാ കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്.
പരീക്ഷാ അപേക്ഷ
തൃശ്ശൂർ അരണാട്ടുകരയിലെ ഡോ. ജോൺ മത്തായി സെന്ററിലുള്ള സ്കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിലെ മാസ്റ്റർ ഓഫ് തിയേറ്റർ ആർട്സ് (എംടിഎ) (സിസിഎസ്എസ്പിജി) രണ്ടാം സെമസ്റ്റർ (2020 മുതൽ 2022 വരെ പ്രവേശനം), നാലാം സെമസ്റ്റർ (2020 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 25 വരെയും 180 രൂപ പിഴയോടെ 26 വരെയും ഓൺലൈനായി അപേക്ഷിക്കാം. നാല്, രണ്ട് സെമസ്റ്റർ പരീക്ഷകൾ യഥാക്രമം ഏപ്രിൽ മൂന്ന്, 11 തീയതികളിൽ തുടങ്ങും.
സർവകലാശാലാ പഠന വകുപ്പിലെ രണ്ടാം സെമസ്റ്റർ എംഎസ്സി ബയോടെക്നോളജി (നാഷണൽ സ്ട്രീം) (2020 പ്രവേശനം മുതൽ) ജൂൺ 2024 ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ മാർച്ച് 30 വരെയും 180 രൂപ പിഴയോടെ ഏപ്രിൽ രണ്ട് വരെയും അപേക്ഷിക്കാം. ലിങ്ക് 20 മുതൽ ലഭ്യമാകും.
രണ്ട്, നാല് സെമസ്റ്റർ ബിഎഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (ഹിയറിംഗ് ഇമ്പെയർമെന്റ്, ഇന്റലക്ച്വൽ ഡിസെബിലിറ്റി) (2021 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഏപ്രിൽ ഒന്ന് വരെയും 180 രൂപ പിഴയോടെ മൂന്ന് വരെയും ഓൺലൈനായി അപേക്ഷിക്കാം.
പരീക്ഷ
സംയോജിത ഒന്ന്, രണ്ട് സെമസ്റ്റർ ബിആർക് (2017 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ഏപ്രിൽ 15ന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
ഒന്നാം വർഷ എംഎ ഇംഗ്ലീഷ് സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ ഒന്ന് വരെ അപേക്ഷിക്കാം.