University News
സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​മ്പ്
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ ഏ​ഴ് മു​ത​ൽ 18 വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി സ​മ്മ​ർ കോ​ച്ചിം​ഗ് ക്യാ​മ്പ് 2024 സം​ഘ​ടി​പ്പി​ക്കു​ന്നു. ബാ​റ്റ്മി​ന്‍റ​ൺ ഇ​ന​ത്തി​ലെ ആ​ദ്യ ബാ​ച്ച് ഏ​പ്രി​ൽ നാ​ല് മു​ത​ൽ മേ​യ് ഒ​ന്ന് വ​രെ​യും ര​ണ്ടാ​മ​ത്തെ ബാ​ച്ച് മേയ് ര​ണ്ട് മു​ത​ൽ 31 വ​രെ​യും ന​ട​ക്കും. മ​റ്റ് ഇ​ന​ങ്ങ​ളാ​യ ഹാ​ൻ​ഡ്ബാ​ൾ, ഫു​ട്ബോ​ൾ, വോ​ളി​ബോ​ൾ, അ​ത്‌​ല​റ്റി​ക്സ്, ക്രി​ക്ക​റ്റ്, ഖോ ​ഖോ, ജൂ​ഡോ, താ​യ്ക്വോ​ണ്ടോ, ബാ​സ്ക​റ്റ്ബാ​ൾ, സോ​ഫ്റ്റ​ബോ​ൾ / ബേ​സ്ബോ​ൾ തു​ട​ങ്ങി​യ​വ​യു​ടെ കോ​ച്ചിം​ഗ് ക്യാ​മ്പ് ഏ​പ്രി​ൽ 15 മു​ത​ൽ മെ​യ് 15 വ​രെ ന​ട​ക്കും. സ​ർ​വ​ക​ലാ​ശാ​ലാ കോ​ച്ചു​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഇ​ൻ​ഡോ​ർ / ഔ​ട്ട്ഡോ​ർ സ്റ്റേ​ഡി​യ​ങ്ങ​ളി​ലെ സൗ​ക​ര്യ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​വും ക്യാ​മ്പ്. ര​ജി​സ്‌​ട്രേ​ഷ​ൻ ഫീ​സ്: ₹700 രൂ​പ. ഫോ​ൺ: 0494 247501, 9567664789, 9446781753.

പ​രീ​ക്ഷാ അ​പേ​ക്ഷ

തൃ​ശൂർ ഗ​വ. ഫൈ​ൻ ആ​ർ​ട്സ് കോ​ള​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി​എ​ഫ്എ, ബി​എ​ഫ്എ ഇ​ൻ ആ​ർ​ട്ട് ഹി​സ്റ്റ​റി ആ​ൻ​ഡ് വി​ഷ്വ​ൽ സ്റ്റ​ഡീ​സ് ഏ​പ്രി​ൽ 2024 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ മൂ​ന്ന് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ അ​ഞ്ച് വ​രെ​യും ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

വ​യ​നാ​ട് ല​ക്കി​ടി ഓ​റി​യ​ന്‍റ​ൽ സ്കൂ​ൾ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റി​ലെ ബി​എ​ച്ച്എം (2019 ആ​ൻ​ഡ് 2020 പ്ര​വേ​ശ​നം) ഏ​പ്രി​ൽ 2024 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ മൂ​ന്ന് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ അ​ഞ്ച് വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 21 മു​ത​ൽ ല​ഭ്യ​മാ​കും.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ കേ​ര​ള​ത്തി​ന് പു​റ​ത്തും വി​ദേ​ശ​ത്തും ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള എം​ബി​എ (2015 പ്ര​വേ​ശ​നം) ഒ​ന്നാം സെ​മ​സ്റ്റ​ർ ജൂ​ലൈ 2019, ര​ണ്ടാം സെ​മ​സ്റ്റ​ർ ജ​നു​വ​രി 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ൽ എ​ട്ട് വ​രെ​യും 180 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും അ​പേ​ക്ഷി​ക്കാം. ലി​ങ്ക് 25 മു​ത​ൽ ല​ഭ്യ​മാ​കും.

സൂ​ക്ഷ്മ​ പ​രി​ശോ​ധ​നാ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സൈ​ക്കോ​ള​ജി, എം​എ​സ്‌​സി ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി, എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്, എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ ഡെ​വ​ല​പ്മെ​ന്‍റ് ഇ​ക്ക​ണോ​മി​ക്സ് (സി​ബി​സി​എ​സ്എ​സ്​പി​ജി) ന​വം​ബ​ർ 2023 പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി / ബി​സി​എ (സി​ബി​സി​എ​സ്എ​സ് ആ​ൻ​ഡ് സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2023 റ​ഗു​ല​ർ / സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News