എം എസ് സി വുഡ് സയൻസ് ആൻഡ് ടെക്നോളജി
കണ്ണൂർ സർവകലാശാലയിൽ എം എസ് സി വുഡ് സയൻസ് ആൻഡ് ടെക്നോളജി പ്രവേശനത്തിന് ഏപ്രിൽ 30 വരെ അപേക്ഷിക്കാം. സയൻസ് ബിരുദം ആണ് യോഗ്യത. വിശദവിവരങ്ങൾക്ക് admission.kannuruniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ: 9496353817
എൻഎസ്എസ് ഗ്രേസ് മാർക്ക്
കണ്ണൂർ സർവകലാശാല അഫിലിയേറ്റഡ് കോളജുകളിലെ 2022 24 വർഷത്തെ സേവന കാലാവധി പൂർത്തിയാക്കിയ നാഷണൽ സർവീസ് സ്കീം വോളണ്ടിയർമാർക്കുള്ള ഗ്രേസ് മാർക്കിനും സർട്ടിഫിക്കറ്റിനുമുള്ള അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത പ്രൊഫോർമയിൽ തയാറാക്കിയ അപേക്ഷകൾ, ബന്ധപ്പെട്ട പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം, ഹാൾടിക്കറ്റ് അല്ലെങ്കിൽ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്, സ്റ്റേറ്റ്/ നാഷണൽ/ ഇന്റർ നാഷണൽ ലെവൽ സർട്ടിഫിക്കറ്റിന്റെ പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം 2024 ഏപ്രിൽ 30 ന് വൈകുന്നേരം അഞ്ചിന് മുന്പായി സർവകലാശാലാ എൻ എസ് എസ് പ്രോഗ്രാം കോഓർഡിനേറ്ററുടെ കാര്യാലയത്തിൽ നേരിട്ട് എത്തിക്കണം. അപേക്ഷകൾ സമർപ്പിക്കുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ, പ്രൊഫോർമ എന്നിവ വെബ് സൈറ്റിൽ ലഭ്യമാണ്.
വേനലവധിക്കാല ക്യാമ്പ്
കണ്ണൂർ സർവകലാശാല സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്ട്സ് സയൻസ് ഡിപ്പാർട്മെന്റിനു കീഴിൽ അവധിക്കാല ക്യാമ്പ് 12 മുതൽ മേയ് 15 വരെ സംഘടിപ്പിക്കുന്നു. ഏഴ് വയസു മുതൽ 15 വയസുവരെയുള്ള കുട്ടികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. വിദഗ്ദ പരിശീലകരുടെ നേതൃത്വത്തിൽ ബാഡ്മിന്റൺ, ഫുട്ബോൾ ,വോളിബോൾ, ജിംനാസ്റ്റിക്, അത്ലറ്റിക്സ് എന്നീ ഇനങ്ങളിലായിരിക്കും പരിശീലനം. കൂടാതെ മുതിർന്നവർക്കായി യോഗ പരിശീലന ക്യാമ്പും നടക്കും. രജിസ്ട്രേഷനും അനുബന്ധ വിവരങ്ങൾ മാങ്ങാട്ട് പറന്പ് കാന്പസിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്ട്സ് സയൻസിൽ നിന്ന് ലഭിക്കും. ഫോൺ: 8940187430, 9995745566
പരീക്ഷാ തീയതി
ആറാം സെമസ്റ്റർ ബി കോം ഡിഗ്രി ഏപ്രിൽ 2024, പ്രോജക്ട് / വാചാ പരീക്ഷകൾ, 2024 ഏപ്രിൽ എട്ടു മുതൽ 12 വരെ അതാതു കോളജുകളിൽ നടക്കും. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
വാഴ്സിറ്റി ശിൽപശാല
നാലുവർഷ ബിരുദ പ്രോഗ്രാം (എഫ് വൈ യു ജി പി) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന എഫ് വൈ യു ജി പി ഓറിയന്റേഷൻ ആൻഡ് ട്രെയിനിംഗ് പ്രോഗ്രാമുകളുടെ അവസാന ഘട്ട ക്ലസ്റ്റർ ശിൽപശാല വൈസ് ചാൻസലർ പ്രഫ. എസ് ബിജോയ് നന്ദൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുന്നു.
എഫ് വൈയുജിപി ക്ലസ്റ്റർ ശില്പശാല
കണ്ണൂർ: നാലുവർഷ ബിരുദ പ്രോഗ്രാം (എഫ് വൈ യു ജി പി) നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന എഫ് വൈ യു ജി പി ഓറിയന്റേഷൻ ആൻഡ് ട്രെയിനിംഗ് പ്രോഗ്രാമുകളുടെ അവസാന ഘട്ട ക്ലസ്റ്റർ ശിൽപശാല കണ്ണൂർ സർവകലാശാലയിൽ ആരംഭിച്ചു.താവക്കര കാന്പസിൽ വൈസ് ചാൻസലർ സീനിയർ പ്രഫ. എസ് ബിജോയ് നന്ദൻ ഉദ്ഘാടനം ചെയ്തു. ആദ്യദിവസം എഫ് വൈ യു ജി പി ഫിലോസഫിക്കൽ ഫൗണ്ടേഷൻ, എഫ് വൈ യു ജി പി റഗുലേഷൻ കോഴ്സ് ഡിസൈനിംഗ് ആൻഡ് സിലബസ് പ്രിപ്പറേഷൻ, പാത്ത് വെയ്സ്; സ്ട്രക്ച്ചർ ആൻഡ് ക്രെഡിറ്റ്സ് എന്നിങ്ങനെ മൂന്ന് സെഷനുകളിലായി ക്ലാസുകൾ നടന്നു. സിൻഡിക്കേറ്റംഗവും എഫ് വൈ യു ജി പി കോർ കമ്മിറ്റി കൺവീനറുമായ കെ.വി. പ്രമോദ് കുമാർ, ഡീൻ പ്രഫ. അനിൽ രാമചന്ദ്രൻ, ഇമ്മാനുവൽ ടോം എന്നിവർ ക്ലാസുകൾ നയിച്ചു. രജിസ്ട്രാർ പ്രഫ. ജോബി കെ ജോസ്, ഡെപ്യൂട്ടി രജിസ്ട്രാർ കെ. നാരായണദാസ് എന്നിവർ പ്രസംഗിച്ചു. ശിൽപശാല ചൊവ്വാഴ്ച സമാപിക്കും.