University News
ഓഫ് ലൈൻ അപേക്ഷകൾ ആറു വരെ സ്വീകരിക്കും
കണ്ണൂർ സർവകലാശാലയുടെ നാലാം സെമസ്റ്റർ എംഎ ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഹിസ്റ്ററി (പ്രൈവറ്റ് രജിസ്‌ട്രേഷൻ) ഏപ്രിൽ 2023 (റഗുലർ/സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചതിൽ പുനഃപരിശോധന, സൂക്ഷ്മപരിശോധന, പകർപ്പ് എന്നിവയ്ക്കായുള്ള ഓഫ്‌ലൈൻ അപേക്ഷകൾ മേയ് ആറു വരെ സ്വീകരിക്കും. കഴിഞ്ഞ ദിവസം നൽകിയ പത്രക്കുറിപ്പിൽ ഓഫ് ലൈൻ എന്നതിന് പകരം ഓൺ ലൈൻ അപേക്ഷകൾ എന്ന് തെറ്റായാണ് നൽകിയതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു

ടൈം ടേബിൾ

മേയ് 20 ന് ആരംഭിക്കുന്ന വിധം പുനഃക്രമീകരിച്ച പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം സെമസ്റ്റർ ബിഎ എൽഎൽബി (റഗുലർ, സപ്ലിമെന്‍ററി) മേയ് 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റർ എംഎസ്‌സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽഇന്‍റലിജൻസ് (റഗുലർ/ സപ്ലിമെന്‍ററി/ ഇംപ്രൂവ്മെന്‍റ്), ഏപ്രിൽ 2024 പരീക്ഷകളുടെ ടൈം ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.