പ്രോജക്ട് റിപ്പോർട്ട്
കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്ട്രേഷൻ ആറാം സെമസ്റ്റർ ബിരുദം ഏപ്രിൽ 2024 സെഷൻ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ തങ്ങളുടെ പ്രോജക്ട് റിപ്പോർട്ട് 2024 മേയ് 10ന് വൈകുന്നേരം നാലിനു മുന്പ് സ്കൂൾ ഓഫ് ലൈഫ് ലോംഗ് ലേണിംഗിൽ സമർപ്പിക്കണം. പ്രോജക്ട് റിപ്പോർട്ട് തയാറാക്കി സമർപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പരീക്ഷാ വിജ്ഞാപനം
അഫിലിയേറ്റഡ് കോളജുകളിലെയും സെന്ററുകളിലെയും നാലാം സെമസ്റ്റർ ബിഎഡ് (റഗുലർ, സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2024 പരീക്ഷകൾക്ക് മേയ് എട്ട് മുതൽ 14 വരെ പിഴയില്ലാതെയും 16 വരെ പിഴയോട് കൂടിയും അപേക്ഷിക്കാം. പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ ലഭ്യമാണ്.