University News
പരീക്ഷാഫലം
അഫിലിയേറ്റഡ് കോളജുകളിലെയും സെന്‍ററുകളിലെയും മൂന്നാം സെമസ്റ്റർ എംബിഎ (റെഗുലർ/ സപ്ലിമെന്‍ററി/ മേഴ്‌സി ചാൻസ്) ഒക്ടോബർ 2023 റെഗുലർ/ സപ്ലിമെന്‍ററി/ മേഴ്‌സി ചാൻസ് പരീക്ഷക ളുടെ ഫലം സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോ ധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് മേയ്14 വരെ ഓൺലൈനായി അപേക്ഷിക്കാം.

ഹാൾടിക്കറ്റ്

ഒന്നാം വർഷ അഫ്സൽഉൽഉലമ (പ്രിലിമിനറി) (റെഗുലർ/ സപ്ലിമെന്‍ററി/ പ്രൈവറ്റ് രജിസ്ട്രേഷൻ ആൻഡ് എസ്ഡിഇ) ഏപ്രിൽ 2024 പരീക്ഷകളുടെ ഹാൾടിക്കറ്റ്, വിദ്യാർഥികൾക്ക് സർവകലാശാല വെബ് സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്. പ്രിന്‍റൗട്ടിൽ ഫോട്ടോ പതിച്ചു സാക്ഷ്യ പ്പെടുത്തി, ഹാൾ ടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകേണ്ടതാണ്.

പുതുക്കിയ ടൈം ടേബിൾ

അഞ്ചാം സെമസ്റ്റർ ബിരുദ മേഴ്‌സി ചാൻസ് (2014 മുതൽ 2016 വരെ അഡ്മിഷൻ) നവംബർ 2023, പാലയാട് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ രണ്ടാം സെമസ്റ്റർ ബിഎ എൽഎൽബി (റെഗുലർ/ സപ്ലിമെന്‍ററി) മേയ് 2024 പരീക്ഷകളുടെ പുതുക്കിയ ടൈ ടേബിൾ സർവകലാശാല വെബ്‌സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാഫലം

സർവകലാശാലയുടെ വിവിധ പഠന വകുപ്പു കളിലെ ഒന്നാം സെമസ്റ്റർ എംഎ/ എംഎസ് സി/ എംസി എ/ എം ലിബ് ഐഎസ് സി/ എൽഎൽഎം/എംബിഎ/ എംപിഇഎസ്/ എംപിഇഎഡ് ഡിഗ്രി റെഗുലർ (2023 അഡ്മിഷൻ ആൻഡ് 2023 സിലബസ്) / സപ്ലിമെന്‍ററി (20202022 അഡ്മിഷൻസ്), നവംബർ 2023 പരീക്ഷകളുടെ ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഉത്തര കടലാസുകളുടെ പുന:പരിശോധന/ സൂക്ഷ്മപരിശോധന/ ഫോട്ടോകോപ്പി എന്നിവയ്ക്ക് മേയ്14 ന് വൈകുന്നേരം അഞ്ചു വരെ ഓഫ്‌ലൈനായി അപേക്ഷിക്കാം.

എം ലിബ് ഐഎസ് സി ഇപ്പോൾ അപേക്ഷിക്കാം

കണ്ണൂർ സർവകലാശാല താവക്കര കാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പ് നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്സ് ആയ മാസ്റ്റർ ഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തി ലു ള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഫോൺ: 9895649188.