എൻജിനിയറിംഗ്, മെഡിക്കൽ പ്രവേശന പരീക്ഷ: അപേക്ഷ 17 വരെ സമർപ്പിക്കാം
തിരുവനന്തപുരം: കേരളാ എൻജിനിയറിംഗ്, ഫാർമസി, ആർക്കിടെക്ച്ചർ, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള അപേക്ഷ ഈ മാസം 17 വരെ സമർപ്പിക്കാം.
10ാം ക്ലാസ് സർട്ടിഫിക്കറ്റ്, ഫോട്ടോ, ഒപ്പ്, ജനനത്തീയതി എന്നിവ ഏപ്രിൽ 17 നുള്ളിൽ അപ്ലോഡ് ചെയ്യുന്നവർക്ക് മറ്റു സർട്ടിഫിക്കറ്റുകൾ അപ് ലോഡ് ചെയ്യുന്നതിന് ഏപ്രിൽ 24 വരെ അവസരമുണ്ട്. നീറ്റ് അപേക്ഷകരും കേരളത്തിലെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുമുള്ള പ്രവേശനത്തിന് കീം 2024 ന് അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നന്പർ: 04712525300