ഹിസ്റ്ററി അസിസ്റ്റന്റ് പ്രഫസർ നിയമനം: വാക്-ഇൻ-ഇന്റർവ്യൂ
ചരിത്ര പഠനവിഭാഗത്തിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രഫസർ ഒഴിവിലേക്ക് 22ന് വാക്ഇൻഇന്റർവ്യൂ നടത്തും. യൂജിസി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർ രാവിലെ 10.30ന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പഠനവിഭാഗത്തിൽ ഹാജാരകണം.
17ന് അവധി
കീഴിലെ എല്ലാ അഫിലിയേറ്റഡ് കോളജുകൾക്കും/പഠനവകുപ്പുകൾക്കും/സർവകലാശാലാ സെന്ററുകൾക്കും മഹാനവമിയോടനുബന്ധിച്ച് 17ന് കൂടി അവധിയായിരിക്കും. ഇതിന് പകരം നവംബർ മൂന്ന് പ്രവൃത്തിദിനമായിരിക്കും.
17ലെ പരീക്ഷകൾ മാറ്റി
17ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തിയതി പിന്നീട് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.
ഡിഎസ് യു തെരഞ്ഞെടുപ്പ് മാറ്റി
17ന് നടത്താനിരുന്ന കാലിക്കട്ട് യൂണിവേഴ്സിറ്റി ഡിപ്പാർട്ടുമെന്റൽ സ്റ്റുഡന്റ്സ് യൂണിയൻ (ഡിഎസ് യു) തെരഞ്ഞെടുപ്പ് 23ലേക്ക് മാറ്റി.
ഹാൾടിക്കറ്റ്
30ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റർ ബികോം/ബിബിഎ/ബിടിഎച്ച്എം/ബിഎച്ച്എ/ബികോം (ഓണേഴ്സ്/പ്രഫഷണൽ/വൊക്കേഷണൽ) സിയുസിബിസിഎസ്എസ് റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്സൈറ്റിൽ.
26ന് ആരംഭിക്കുന്ന വിദൂരവിദ്യാഭ്യാസം ഒന്ന്, രണ്ട് സെമസ്റ്റർ എംകോം പരീക്ഷക്ക് അപേക്ഷിച്ചവർ വെബ്സൈറ്റിൽ നിന്ന് ഹാൾടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യണം. പരീക്ഷാ കേന്ദ്രം വെബ്സൈറ്റിൽ കൊടുത്ത വിവരങ്ങളുമായി ഒത്തുനോക്കണം. ഓഫ്ലൈനായി അപേക്ഷിച്ചവർ ഹാൾടിക്കറ്റ് അനുവദിക്കപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് കൈപ്പറ്റണം.
എംകോം വൈവ
വിദൂരവിദ്യാഭ്യാസം എംകോം നാലാം സെമസ്റ്റർ വൈവാ വോസി, പ്രോജക്ട് മൂല്യനിർണയം എന്നിവ 20 മുതൽ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കും. വിദ്യാർഥികളുടെ പ്രോജക്ട് റിപ്പോർട്ട് കോപ്പി സഹിതം എത്തണം. ഷെഡ്യൂൾ വെബ്സൈറ്റിൽ.
പരീക്ഷാഫലം
2018 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംടെക് കമ്യൂണിക്കേഷൻ എൻജിനിയറിംഗ് (ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) സിയുസിഎസ്എസ് പരീക്ഷാഫലം വെബ്സൈറ്റിൽ.
2018 ജൂണിൽ നടത്തിയ നാലാം സെമസ്റ്റർ എംഎസ് സി സ്റ്റാറ്റിസ്റ്റിക്സ്, എംഎ വിമണ്‍ സ്റ്റഡീസ് (സിസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ.
ഒന്ന്, രണ്ട് വർഷ ബിപിഎഡ് സ്പെഷ്യൽ സപ്ലിമെന്ററി ഏപ്രിൽ 2017 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഭവൻ ഗോൾഡൻ ജൂബിലി അനക്സ് ഉദ്ഘാടനം
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പരീക്ഷാഭവന് വേണ്ടി നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീൽ 22ന് രാവിലെ പത്തിന് നിർവഹിക്കും.
വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിക്കും. വിദ്യാർഥികൾക്ക് വേണ്ടി രൂപകൽപ്പന ചെയ്ത പോർട്ടൽ, ഓണ്‍ലൈൻ സർട്ടിഫിക്കറ്റുകൾ, പുതിയ വെബ്സൈറ്റ്, വൈഫൈ ഹോട്ട്സ്പോട്ട് എന്നിവയുടെ ഉദ്ഘാടനവും അന്ന് നിർവഹിക്കും. പുതിയ കെട്ടിടത്തിൽ പരീക്ഷാ കണ്‍ട്രോളറുടെ ഓഫീസ്, കോണ്‍ഫിഡൻഷ്യൽ വിഭാഗങ്ങൾ, കോണ്‍ഫറൻസ് ഹാൾ തുടങ്ങിയവ പ്രവർത്തിക്കും. സ്ഥലപരിമിതി കൊണ്ട് വീർപ്പുമുട്ടുന്ന പരിക്ഷാഭവന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ വലിയ ആശ്വാസമാവും. പ്രളയ സമയത്ത് നീട്ടിവെച്ച ഉദ്ഘാടനമാണ് 22ന് നടക്കുന്നത്.