ബികോം/ ബിബിഎ സ്പെഷൽ പരീക്ഷ
അന്തർ സർവകലാശാലാ മത്സരങ്ങൾ/ എൻസിസി, എൻഎസ്എസ് ക്യാന്പ് എന്നിവയിൽ പങ്കെടുത്തത് മൂലം മൂന്നാം സെമസ്റ്റർ ബികോം/ ബിബിഎ/ ബികോം വൊക്കേഷണൽ (സിയുസിബിസിഎസ്എസ്) റഗുലർ പരീക്ഷ എഴുതാൻ സാധിക്കാത്തവർക്കുള്ള സ്പെഷ്യൽ പരീക്ഷ 29ന് സർവകലാശാലാ ഫിസിക്കൽ എഡ്യുക്കേഷൻ പഠനവകുപ്പിൽ ആരംഭിക്കും.
പരീക്ഷ
മൂന്നാം സെമസ്റ്റർ ബിടിഎ (സിയുസിബിസിഎസ്.എസ്, 2014 പ്രവേശനം) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ ഡിസംബർ 11ന് ആരംഭിക്കും.
മൂന്നാം സെമസ്റ്റർ ബിവോക് (2014 മുതൽ പ്രവേശനം) റഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷ ഡിസംബർ 11ന് ആരംഭിക്കും.
പുനർമൂല്യനിർണയ ഫലം
ഡിപ്ലോമ ഇൻ ഇന്റീരിയർ ഡിസൈൻ ആന്റ് വിഷ്വലൈസേഷൻ ആഗസ്റ്റ് 2016 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം വെബ്സൈറ്റിൽ.
പരീക്ഷാഫലം
2017 നവംബറിൽ നടത്തിയ ഒന്നാം സെമസ്റ്റർ ബിടിഎ റഗുലർ പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് ഡിസംബർ ഏഴ് വരെ അപേക്ഷിക്കാം.
സ്വിമ്മിംഗ് ട്രെയിനർ അപേക്ഷ ക്ഷണിച്ചു
ഫിസിക്കൽ എഡ്യുക്കേഷൻ പഠനവകുപ്പിൽ സ്വിമ്മിംഗ് ട്രെയിനർ (പുരുഷൻ1, സ്ത്രീ1), സ്വീപ്പേഴ്സ് (മൂന്ന്), പ്ലാന്റ് ഓപ്പറേറ്റർ (ഒന്ന്) തസ്തികകളിൽ കരാർ നിയമനത്തിന് ഓണ്‍ലൈൻ അപേക്ഷ ക്ഷണിച്ചു. അവസാന തിയതി ഡിസംബർ 20. പ്രായം 2018 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. വിവരങ്ങൾ സർവകലാശാലാ വെബ്സൈറ്റിൽ.