University News
ല​ക്ഷ​ദ്വീ​പ് കേ​ന്ദ്ര​ങ്ങ​ളി​ൽ വി​വി​ധ അ​ധ്യാ​പ​ക ത​സ്തി​ക​ക​ളി​ൽ ക​രാ​ർ നി​യ​മ​നം
തേഞ്ഞിപ്പലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ല​ക്ഷ​ദ്വീ​പ് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ, ഗ​സ്റ്റ് ല​ക്ച​റ​ർ ത​സ്തി​ക​ക​ളി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​വ​റ​ത്തി കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ഡ്യു​ക്കേ​ഷ​നി​ൽ പ്രി​ൻ​സി​പ്പ​ൽ, ഗ​സ്റ്റ് ല​ക്ച​റ​ർ (ഫി​സി​ക്ക​ൽ സ​യ​ൻ​സ്, നാ​ച്ച്വ​റ​ൽ സ​യ​ൻ​സ്, മാ​ത്ത​മാ​റ്റി​ക്സ്, സോ​ഷ്യ​ൽ സ​യ​ൻ​സ്, അ​റ​ബി​ക്, ഇം​ഗ്ളീ​ഷ്, ജ​ന​റ​ൽ എ​ഡ്യു​ക്കേ​ഷ​ൻ, ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ), കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി ആ​ന്ത്രോ​ത്ത്, ക​ട​മ​ത്ത് കേ​ന്ദ്ര​ങ്ങ​ളി​ൽ പ്രി​ൻ​സി​പ്പ​ൽ, ഗ​സ്റ്റ​ർ ല​ക്ച​റ​ർ (അ​ക്വ​ക​ൾ​ച്ച​ർ, അ​റ​ബി​ക്, ബ​യോ​കെ​മി​സ്ട്രി, കൊ​മേ​ഴ്സ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ക്ക​ണോ​മി​ക്സ്, ഇം​ന്തീ​ഷ്, ഹി​ന്ദി, മാ​ത്ത​മാ​റ്റി​ക്സ്, മ​ല​യാ​ളം, ഫി​സി​ക്ക​ൽ എ​ഡ്യു​ക്കേ​ഷ​ൻ, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, സു​വോ​ള​ജി) ത​സ്തി​ക​ക​ളി​ലാ​ണ് നി​യ​മ​നം. അ​പേ​ക്ഷ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തി​യ​തി ജ​നു​വ​രി 25. പ്ര​തി​മാ​സ മൊ​ത്ത വേ​ത​നം: പ്രി​ൻ​സി​പ്പ​ൽ 86,900 രൂ​പ, ഗ​സ്റ്റ് ല​ക്ച​റ​ർ 40,700 രൂ​പ. പ്രാ​യം 2018 ജൂ​ണ്‍ ഒ​ന്നി​ന് 65 വ​യ​സ് ക​വി​യ​രു​ത്. യോ​ഗ്യ​ത സം​ബ​ന്ധി​ച്ചും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും www.uoc.ac.in വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക.


അധ്യാപക പരിശീലന കേന്ദ്രത്തിന് പുതിയ കെട്ടിടം

തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയുടെ പാലക്കാട് കൊടുവായൂരിൽ പ്രവർത്തിക്കുന്ന അധ്യാപക പരിശീലന കേന്ദ്രത്തിന്‍റെ കെട്ടിടനിർമ്മാണ ഉദ്ഘാടനം കെ. ബാബു എംഎൽഎ നിർവഹിച്ചു. വൈസ് ചാൻസലർ ഡോ. കെ. മുഹമ്മദ് ബഷീർ അധ്യക്ഷനായിരുന്നു. രജിസ്ട്രാർ ഡോ. ടി.എ. അബ്ദുൽ മജീദ്, കൊടുവായൂർ പഞ്ചായത്ത് പ്രസിഡന്‍റ് ജി. കൃഷ്ണപ്രസാദ്, ഡോ. സി.സി. ബാബു, ഡോ. റിജുലാൽ, സി. അശോകൻ, സി. അറുമുഖൻ, കെ. രേശ്മ, പ്രിൻസിപ്പൽ ഡോ. സി.എ. ഗീത, പി. ദിവാകരൻ എന്നിവർ പ്രസംഗിച്ചു. കെ.ബാബു എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.
More News