ഓപ്പണ്‍ സ്ട്രീം ബിരുദം: കോണ്ടാക്ട് ക്ലാസ് 19 മുതൽ
വിദൂരവിദ്യാഭ്യാസം യുജി (സിയുസിബിസിഎസ്എസ്) ഒന്നാം സെമസ്റ്റർ (ഓപ്പണ്‍ സ്ട്രീം ബിഎ, ബികോം201819 പ്രവേശനം) കോണ്ടാക്ട് ക്ലാസ് 19 മുതൽ 28 വരെ വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ നടക്കും. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് സഹിതം ഹാജരാകണം. കോണ്ടാക്ട് ക്ലാസ് ഷെഡ്യൂൾ വെബ്സൈറ്റിൽ. ഫോണ്‍ : 0494 2400288, 2407494.
രണ്ടാം സെമസ്റ്റർ യുജി സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷ
എല്ലാ അവസരങ്ങളും കഴിഞ്ഞ അഫിലിയേറ്റഡ് കോളജ് (സിസിഎസ്എസ്2009 മുതൽ 2011 വരെ വരെ പ്രവേശനം) രണ്ടാം സെമസ്റ്റർ ബിഎ/ബിഎസ് സി/ ബിഎസ് സി ഇൻ ആൾട്ടർനേറ്റ് പാറ്റേണ്‍/ബികോം/ബിബിഎ/ബിഎംഎംസി/ബിസിഎ/ബിഎസ്ഡബ്ല്യൂ/ബിടിഎ/ബിടിഎച്ച്എം/ബിവിസി/ബിഎച്ച്എ/ബിഎ അഫ്സൽഉൽഉലമ സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷക്ക് ഫെബ്രുവരി രണ്ട് വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. പരീക്ഷാ ഫീസ്: പേപ്പർ ഒന്നിന് 2,625 രൂപ. അപേക്ഷയുടെ പ്രിന്റൗട്ട്, ചലാൻ സഹിതം കണ്ട്രോളർ ഓഫ് എക്സാമിനേഷൻസ്, സ്പെഷൽ സപ്ലിമെന്ററി എക്സാം യൂണിറ്റ്, പരീക്ഷാഭവൻ, യൂണിവേഴ്സിറ്റി ഓഫ് കാലിക്കട്ട്, കാലിക്കട്ട് സിറ്റി പിഒ, 673 635 എന്ന വിലാസത്തിൽ ഫെബ്രുവരി അഞ്ചിനകം ലഭിക്കണം.
എൻഎസ്എസ് ഗ്രേസ് മാർക്ക്: അപേക്ഷിക്കണം
കാലിക്കട്ട് സർവകലാശാല നാലാം സെമസ്റ്റർ ബിഎ/ ബിഎസ്ഡബ്ല്യൂ/ ബിവിസി/ ബിടിഎഫ്പി/ ബിഎ അഫ്സൽഉൽഉലമ വിദ്യാർഥികളിൽ എൻഎസ്എസ് ഗ്രേസ് മാർക്കിന് അർഹതയുള്ളവർ മാർക്കുകൾ കൂട്ടിച്ചേർക്കുന്നതിന് പൂരിപ്പിച്ച അപേക്ഷ 31നകം പരീക്ഷാഭവൻ ബിഎ വിഭാഗത്തിൽ സമർപ്പിക്കണം. ബന്ധപ്പെട്ട സർട്ടിഫിക്കറ്റിന്റെ അസൽ അപേക്ഷയോടൊപ്പം സമർപ്പിക്കാൻ സാധിക്കാത്തവർ അവ ലഭ്യമാവുന്ന മുറക്ക് ബിഎ വിഭാഗത്തിൽ എത്തിക്കണം. അപേക്ഷാ ഫോം വെബ്സൈറ്റിൽ.
ബിടിഎച്ച്എം/ ബിഎച്ച്എ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷാ അപേക്ഷ
ഈയടുത്ത് ഫലം പ്രസിദ്ധീകരിച്ച അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിടിഎച്ച്എം/ ബിഎച്ച്എ (സിയുസിബിസിഎസ്എസ്) വിദ്യാർഥികൾക്ക് സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് പരീക്ഷക്ക് 21 വരെ പിഴകൂടാതെ അപേക്ഷിക്കാം.
പരീക്ഷാഫലം
2018 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎസ് സി ബോട്ടണി (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.
2018 ജൂണിൽ നടത്തിയ രണ്ടാം സെമസ്റ്റർ എംഎ മൾട്ടിമീഡിയ (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റിൽ. പുനർമൂല്യനിർണയത്തിന് 31 വരെ അപേക്ഷിക്കാം.
2018 മാർച്ചിൽ നടത്തിയ നാലാം സെമസ്റ്റർ ബിടെക് (2013 പ്രവേശനം) ഇന്റേണൽ ഇംപ്രൂവ്മെന്റ് പരീക്ഷാഫലം വെബ്സൈറ്റിൽ.