കോളജുകള്‍ കുടിശിക അടച്ച് തീര്‍ക്കണം
അടയ്ക്കാനുള്ള എച്ച്ഡബ്ല്യൂഡി ഫീസിനത്തില്‍ കുടിശിക വരുത്തിയിട്ടുള്ള വിവിധ കോളജുകളുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. 31നകം കുടിശിക തീര്‍പ്പാക്കാത്തപക്ഷം 201920 അധ്യയന വര്‍ഷത്തെ അഡ്മിഷന് തടഞ്ഞുവയ്ക്കും. വിവരങ്ങള്‍ക്ക് അതത് ബ്രാഞ്ചുമായി ബന്ധപ്പെടണം. ബിഎ0494 2407223, ബിഎസ് സി 2407214, ബികോം2407210, പിജി2407206, ഇപിആര്‍2407216.
എസ്ഡിഇപിജി ഐഡി കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണം
വിദൂരവിദ്യാഭ്യാസ വിദ്യാഭ്യാസ വിഭാഗത്തില്‍ 201819 വര്‍ഷത്തില്‍ പി.ജി പ്രോഗ്രാമുകള്‍ക്ക് പ്രവേശനം നേടിയവര്‍ തിരിച്ചറിയല്‍ കാര്‍ഡ് www.sdeuoc.ac.in വെബ്സൈറ്റിലെ ഓണ്‍ലൈന്‍ ഐഡി കാര്‍ഡ് എന്ന ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യണം. ലഭിക്കാത്തവര്‍ വിദൂരവിദ്യാഭ്യാസ വിഭാഗവുമായി ബന്ധപ്പെടണം. ഫോണ്‍ : 0494 2407461, 2407356.
എംബിഎ പുനര്‍മൂല്യനിര്‍ണയ ഫലം
വിദൂരവിദ്യാഭ്യാസം എംബിഎ മൂന്നാം സെമസ്റ്റര്‍ ജനുവരി 2017 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍ . ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
ബിവോക് പ്രാക്ടിക്കല്‍
അഞ്ചാം സെമസ്റ്റര്‍ ബി.വോക് ഓട്ടോമൊബൈല്‍ ഓട്ടോ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് പ്രാക്ടിക്കല്‍ പരീക്ഷ 24ന് നടക്കും.
ഖുര്‍ആന്‍ തജ്വീദ് സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം
ഇസ്ലാമിക് ചെയര്‍ നാല് മാസത്തെ തജ്വീദ് സര്‍ട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. ചേരാനാഗ്രഹിക്കുന്നവര്‍ 26ന് 10.30ന് ഇസ്ലാമിക് ചെയറില്‍ നടക്കുന്ന ഓറിയന്റേഷന്‍ പരിപാടിയില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: 9072090476.
ഇംഗ്ലീഷ് ഭാഷാ റിഫ്രഷര്‍ കോഴ്സ്
ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്റ് സെന്റര്‍ , കോളജ്/സര്‍വകലാശാലാ അധ്യാപകര്‍ക്കായി മാര്‍ച്ച് എട്ട് മുതല്‍ 28 വരെ ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തില്‍ സംഘടിപ്പിക്കുന്ന റിഫ്രഷര്‍ കോഴ്സിന് ഫെബ്രുവരി 16 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിവരങ്ങള്‍ക്ക്: 0494 2407350, 2407351.