തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലയുടെ പുതിയ സിൻഡിക്കറ്റ് രൂപീകരിച്ച് ഉത്തരവായി. ജൂണ്‍ ഏഴ് മുതലാണ് സിൻഡിക്കറ്റിന്റെ കാലാവധി തുടങ്ങുന്നത്.
നേരത്തെ നോമിനേറ്റ് ചെയ്യപ്പെട്ട അംഗങ്ങള്‍ക്കും എക്സ് ഒഫീഷ്യോ അംഗങ്ങള്‍ക്കും പുറമെ താഴെ പറയുന്നവരാണ് സിൻഡിക്കറ്റിലുള്ളത്. യു.ആര്. പ്രദീപ് (എംഎല്‍എ), ഇ. അബ്ദുറഹിം (ചെയര്മാന്, സ്നേഹ കോളജ് ഓഫ് ആർകിടെക്ചര്), എന്‍.വി. അബ്ദുൾ റഹ്മാന് (മാനേജര്‍, സുല്ലമുസ്സലാം സയന്‍സ് കോളജ്), എം. ജയകൃഷ്ണന് (ഹെഡ് മാസ്റ്റര്‍ , നടക്കാവ് ജിവിഎച്ച്എസ്), പ്രഫ. എം.എം. നാരായണന് , എ.കെ. രമേഷ് ബാബു, ടോം കെ. തോമസ്, ഡോ.എം. മനോഹരന് (പ്രഫസര്‍, കാലിക്കട്ട് സർവലാശാലാ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം), ഡോ. ജി. റിജുലാല്‍ (അസിസ്റ്റന്റ് പ്രഫസര്‍, ചിറ്റൂര്‍ ഗവണ്മെന്റ് കോളജ്), ഡോ. കെ.പി. വിനോദ് കുമാര്‍ (മമ്പാട് എംഇഎസ് കോളജ്), ഡോ. പി. റഷീദ് അഹമ്മദ് (കരുവാരക്കുണ്ട് കെടിഎം കോളജ്), ഇ. അഫ്സല് (വിദ്യാര്‍ഥി പ്രതിനിധി). പ്രിന്‍സിപ്പല്‍ മണ്ഡലത്തിലെ രണ്ട് സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂര്‍ത്തിയായിട്ടില്ല.
അക്കാദമിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്
14, 25 തിയതികളില്‍ നടക്കേണ്ട കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ബാലറ്റ് പേപ്പറും മറ്റും അതത് കോളജുകളിലേക്ക് അയച്ചുതുടങ്ങി. ഓരോ ഫാക്കല്‍റ്റിയെ പ്രതിനിധീകരിച്ചു പിജി വിദ്യാര്‍ഥി പ്രതിനിധിയെ 14നും, ഓരോ വിഷയത്തിലെയും അധ്യാപക പ്രതിനിധിയെ 25നുമാണ് തെരഞ്ഞെടുക്കേണ്ടത്. ബാലറ്റ് പേപ്പറുകളും കവറുകളും വോട്ടര്‍പട്ടികയുമായി ഒത്തുനോക്കി എല്ലാ അനുബന്ധ രേഖകളും കിട്ടിയെന്നു പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ (പ്രിന്‍സിപ്പല്‍) ഉറപ്പുവരുത്തേണ്ടതാണെന്ന് വരണാധികാരി അറിയിച്ചു. വോട്ടെടുപ്പ് കഴിഞ്ഞ അന്നു തന്നെ ബാലറ്റും അനുബന്ധ രേഖകളും സര്‍വകലാശാലയിലേക്ക് അയക്കേണ്ടതാണ്.
കാലിക്കട്ട് സര്‍വകലാശാലാ സ്പോര്‍ട്സ് കോണ്വൊക്കേഷന് 13ന്
സ്പോര്‍ട്സ് കോണ്വൊക്കേഷന് 13ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്സില്‍ നടക്കും. അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ വിജയികളായിട്ടുള്ള കായിക താരങ്ങള്‍ക്കും പരിശീലകര്‍ക്കും ക്യാഷ് അവാര്‍ഡ്, സ്കോളര്‍ഷിപ്പ്, സ്പോര്‍ട്സ് കിറ്റ് എന്നിവയും കാലിക്കട്ട് സര്‍വകലാശാലയിലെ കായിക രംഗത്തെ ഏറ്റവും മികച്ച കോളജുകള്‍ക്കുള്ള ട്രോഫിയും സര്‍ട്ടിഫിക്കറ്റും ക്യാഷ് അവാര്‍ഡും ചടങ്ങില്‍ വിതരണം ചെയ്യും.
ഒളിമ്പ്യന്‍ മേഴ്സികുട്ടന് മുഖ്യാതിഥിയായിരിക്കും. വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. അര്‍ജുന അവാര്‍ഡ് ജേതാവ് ജോര്‍ജ് കെ തോമസ്, സിണ്ടിക്കേറ്റ് അംഗങ്ങളായ കെ.കെ. ഹനീഫ, ഡോ. പി. വിജയരാഘവന്, പ്രോവൈസ് ചാന്‍സലര്‍ ഡോ. പി. മോഹന്‍, വിക്ടര്‍ മഞ്ഞില, ഒളിമ്പ്യന്മാരായ ലിജോ ഡേവിഡ്, രാമചന്ദ്രന്, ഇന്ത്യന്‍ ഫുട്ബോളര് അനസ് എടത്തൊടിക എന്നിവര്‍ സംബന്ധിക്കും.
കായിക മത്സരങ്ങളില്‍ വിജയികളായിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് 10,000, 9,000, 5,000 രൂപ എന്നിങ്ങനെയും മികച്ച കോളജുകള്‍ക്ക് 50,000, 30,000, 20,000 രൂപ എന്നീ ക്രമത്തിലായി എട്ട് ലക്ഷം രൂപ വിതരണം ചെയ്യും. ചടങ്ങില്‍ മുന്‍ കായിക അധ്യാപകരെയും കോച്ചുമാരെയും ആദരിക്കുമെന്ന് കായിക വകുപ്പ് ഡയറക്ടര്‍ ഡോ. വി.പി. സക്കീര്‍ ഹുസൈന് അറിയിച്ചു.
പിജി പ്രവേശനം: 12ന് പ്രവേശനം നേടാം
ഏകജാലക പിജി പ്രവേശന ഒന്നാം അലോട്ട്മെന്റ് ലഭിച്ച് മാന്‍ഡേറ്ററി ഫീ അടച്ച എല്ലാ വിദ്യാര്‍ഥികളും അതത് കോളജുകളില്‍ സ്ഥിരം/താത്ക്കാലിക പ്രവേശനം എടുക്കുന്നതിനുള്ള സമയം 12 പകല്‍ ഒരു മണി വരെ നീട്ടി.
എംഎ ഇക്കണോമിക്സ് പ്രവേശനം
തൃശൂര്‍ അരണാട്ടുകര ഡോ.ജോണ്‍ മത്തായി സെന്റര്‍ ഇക്കണോമിക്സ് വിഭാഗത്തിലെ എംഎ ഇക്കണോമിക്സ്, എംഎ ഫിനാന്‍ഷ്യല്‍ ഇക്കണോമിക്സ് പ്രവേശന അഭിമുഖം 14ന് 10.30ന് നടക്കും. അര്‍ഹരായവര്‍ എല്ലാ രേഖകളും സഹിതം ഹാജരാവണം. ഫോണ്‍: 0487 2384656.
എംഎസ് ഡബ്ല്യൂ പ്രവേശനം
സുല്‍ത്താന്‍ ബത്തേരി പൂമല സെന്റര്‍ ഫോര്‍ പിജി സ്റ്റഡീസിലെ എംഎസ്ഡബ്ല്യൂ പ്രവേശന റാങ്ക് ലിസ്റ്റ് വെബ്സൈറ്റില്‍. അലോട്ട്മെന്റ് 14ന് പത്തിന് സര്‍വകലാശാലാ ഓഡിറ്റോറിയത്തില്‍ നടക്കും. വിവരങ്ങള്‍ക്ക്: 04936 226258.
എംഎസ് സി ഫുഡ് സയന്‍സ് പ്രവേശനം
സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സസില്‍ സ്വാശ്രയ എംഎസ് സി ഫുഡ് സയന്‍സ് ആൻഡ് ടെക്നോളജി എന്‍ട്രന്‍സ്, നോണ്‍ എന്‍ട്രന്‍സ് വിഭാഗത്തില്‍ യോഗ്യരായവരുടെ പട്ടിക പ്രസിദ്ധീകരിച്ചു. 13ന് നോണ്‍ എന്‍ട്രന്‍സ് വിഭാഗത്തില്‍ റാങ്ക് ഒന്ന് മുതല്‍ 20 വരെയുള്ളവര്‍ രാവിലെ പത്തിനും, 21 മുതല്‍ 40 വരെയുള്ളവരും റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ എസ് സി വിദ്യാര്‍ഥികളും ഉച്ചക്ക് രണ്ടിനും ഹാജരാകണം. 14ന് എന്‍ട്രന്‍സ് വിഭാഗത്തില്‍ റാങ്ക് ഒന്ന് മുതല്‍ 40 വരെയുള്ളവര്‍ രാവിലെ പത്ത് മണിക്ക് ഹാജരാകണം. പ്രവേശനത്തിന് എല്ലാ രേഖകളും സഹിതം എത്തണം. വിവരങ്ങള്‍ക്ക്: 0494 2407345.
കോളജുകളിലേക്കുള്ള എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ഒന്നാം അലോട്ട്മെന്റ്
അഫിലിയേറ്റഡ് കോളജുകളിലേക്കുള്ള എംഎസ് സി കമ്പ്യൂട്ടര്‍ സയന്‍സ് ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികള്‍ ലോഗിന്‍ ചെയ്ത് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് 13ന് മൂന്ന് മണിക്കകം കോളജുകളില്‍ പ്രവേശനം നേടണം. പ്രവേശനം എടുത്തവര്‍ക്ക് 13 മുതല്‍ 15ന് അഞ്ച് മണി വരെ മാന്‍ഡേറ്ററി ഫീസ് അടക്കാനുള്ള സൗകര്യം ഉണ്ടായിരിക്കും. മാന്‍ഡേറ്ററി ഫീസ് എസ് സി, എസ്ടി 115 രൂപ, മറ്റുള്ളവര്‍ 480 രൂപ. ഫോണ്‍: 0494 2407017, 2407325.
പരീക്ഷാഫലം
2018 ഡിസംബറില്‍ നടത്തിയ മൂന്നാം സെമസ്റ്റര്‍ എംഎ മലയാളം, എംഎ മലയാളം വിത്ത് ജേര്‍ണലിസം (സിയുസിഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം. കാലിക്കട്ട് സര്‍വകലാശാല 2018 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എംഎ സംസ്കൃതം ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചര്‍ (ജനറല്‍) സിയുസിഎസ്എസ് പരീക്ഷാഫലം വെബ്സൈറ്റില്‍. പുനര്‍മൂല്യനിര്‍ണയത്തിന് 20 വരെ അപേക്ഷിക്കാം.
2018 നവംബറില്‍ നടത്തിയ ഒന്ന്, മൂന്ന് സെമസ്റ്റര്‍ എംഎസ് സി മാത്തമാറ്റിക്സ് (സിസിഎഎസ്എസ്) പരീക്ഷാഫലം വെബ്സൈറ്റില്‍.
നാലാം സെമസ്റ്റര്‍ ബിഎഡ് പരീക്ഷാഫലം വെബ്സൈറ്റില്‍.
പുനര്‍മൂല്യനിര്‍ണയ ഫലം
നാലാം സെമസ്റ്റര്‍ എംബിഎ (റഗുലര്‍/ഈവനിംഗ്) ജൂണ്‍ 2018 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം വെബ്സൈറ്റില്‍. ഉത്തരക്കടലാസ് തിരിച്ചറിയാനാഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാഭവനുമായി ബന്ധപ്പെടുക.
ഇസ്ലാമിക് സൈക്കോളജി പ്രവേശനം
ഇസ്ലാമിക് ചെയര്‍ നടത്തുന്ന ഇസ്ലാമിക് സൈക്കോളജി കോഴ്സ് പ്രവേശനത്തിന് 22ന് രാവിലെ പത്തിന് ചെയര്‍ ഓഫീസില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക്: 9746904678.
കാലിക്കട്ട് സര്‍വകലാശാല സിൻഡിക്കറ്റ് രൂപീകരിച്ച് ഉത്തരവായി