Letters
ഇ​​​​ന്ധ​​​​ന​​​​വി​​​​ല: മി​​​​ഥ്യ​​​​യും യാ​​​​ഥാ​​​​ർ​​​​ഥ്യ​​വും
Monday, October 8, 2018 10:56 PM IST
ന​​​​​​​രേ​​​​​​​ന്ദ്ര​​​​​​​ മോ​​​​​​​ദി സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​മേ​​​​​​​റ്റ് ആ​​​​​​​ദ്യ​​​​​​​മാ​​​​​​​സ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​​ത​​​​​​​ന്നെ ക്രൂ​​​​​​​ഡോ​​​​​​​യി​​​​​​​ൽ വി​​​​​​​ല താ​​​​​​​ഴ്ന്നുതു​​​​​​​ട​​​​​​​ങ്ങി. ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കു ന​​​​​​​ല്ല​​​​​​​ദി​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ വാ​​​​​​​ഗ്ദാ​​​​​​​നം ചെ​​​​​​​യ്ത് അ​​​​​​​ധി​​​​​​​കാ​​​​​​​ര​​​​​​​ത്തി​​​​​​​ലേ​​​​​​​റി​​​​​​​യ മോ​​​​​​​ദി​​​​​​​ക്കു വാ​​​​​​​ക്ക് പാ​​​​​​​ലി​​​​​​​ക്കാ​​​​​​​ൻ ഒ​​​​​​​ന്നാ​​​​​​​ന്ത​​​​​​​രം അ​​​​​​​വ​​​​​​​സ​​​​​​​ര​​മാ​​യി​​രു​​ന്നു അ​​ത്. ക്രൂ​​​​​​​ഡ് വി​​​​​​​ല 115 ഡോ​​​​​​​ള​​​​​​​റി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് പ​​​​​​​ടി​​​​​​​പ​​​​​​​ടി​​​​​​​യാ​​​​​​​യി താ​​​​​​​ഴ്ന്ന് 35 ഡോ​​​​​​​ള​​​​​​​ർ​​​​​​​വ​​​​​​​രെ​​​​​​​യെ​​​​​​​ത്തി​​​​​​​യെ​​​​​​​ങ്കി​​​​​​​ലും ആ​​​​​​​ർ​​​​​​​ത്തി​​​​​​​പൂ​​​​​​​ണ്ട ധ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി വി​​​​​​​ല​​​​​​​ക്കു​​​​​​​റ​​​​​​​വി​​​​​​​ന്‍റെ ആ​​​​​​​നു​​​​​​​കൂ​​​​​​​ല്യം സാ​​​​​​​മാ​​​​​​​ന്യ ജ​​​​​​​ന​​​​​​​ത്തി​​​​​​​നു ന​​ൽ​​കാ​​​​​​​തെ ത​​​​​​​ന്ത്ര​​​​​​​പൂ​​​​​​​ർ​​​​​​​വം ക​​​​​​​രു​​​​​​​ക്ക​​​​​​​ൾ നീ​​​​​​​ക്കി. പെ​​​​​​​ട്രോ​​​​​​​ൾ, ഡീ​​​​​​​സ​​​​​​​ൽ വി​​​​​​​ല​​​​​​​ക​​​​​​​ൾ താ​​​​​​​ഴാ​​​​​​​തെ പി​​​​​​​ടി​​​​​​​ച്ചു​​നി​​​​​​​ർ​​​​​​​ത്തി​​​​​​​ക്കൊ​​​​​​​ണ്ട് ന​​​​​​​വം​​​​​​​ബ​​​​​​​ർ 2014നും ​​​​​​​ജ​​​​​​​നു​​​​​​​വ​​​​​​​രി 2017നു​​​​​​​മി​​​​​​​ട​​​​​​​യി​​​​​​​ൽ ഒ​​​​​​​ന്പ​​​​​​​തു ത​​​​​​​വ​​​​​​​ണ എ​​​​​​​ക്സൈ​​​​​​​സ് തീ​​​​​​​രു​​​​​​​വ വ​​​​​​​ർ​​ധി​​​​​​​പ്പി​​​​​​​ച്ചു.

അ​​​​​​​ങ്ങ​​​​​​​നെ ക്രൂ​​​​​​​ഡ് വി​​​​​​​ല​​​​​​​യി​​​​​​​ടി​​​​​​​വി​​​​​​ന്‍റെ നേ​​​​​​​ട്ടം പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യും ഖ​​​​​​​ജ​​​​​​​നാ​​​​​​​വി​​​​​​​ലേ​​​​​​​ക്കൊ​​​​​​​ഴു​​​​​​​ക്കി.​​​​​ കേ​​​​​​​ന്ദ്ര​​​​​​​ത്തി​​​​​​​നു ല​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന എ​​​​​​​ക്സൈ​​​​​​​സ് നി​​​​​​​കു​​​​​​​തി പെ​​​​​​​ട്രോ​​ളി​​നു ലി​​​​​​​റ്റ​​​​​​​റി​​​​​​​ന് 19.48 രൂപ​​​​​​​യും ഡീ​​​​​​​സ​​​​​​​ലി​​​​​​​ന് 15.33 രൂപയു​​​​​​​മാ​​​​​​​ണ്. പെ​​​​​​​ട്രോ​​​​​​​ളി​​​​​​​യം ഉ​​​​​​​ത്പ​​​​​​​ന്ന​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ​​​​​​​നി​​​​​​​ന്നു​​​​​​​ള്ള എ​​​​​​​ക്സൈ​​​​​​​സ് നി​​​​​​​കു​​​​​​​തി വ​​​​​​​രു​​​​​​​മാ​​​​​​​നം 201415 ലെ 99,184 ​​​​​​​കോ​​​​​​​ടി​​​​​ രൂ​​പ​​യി​​​​​​​ൽ​​​​​​​നി​​​​​​​ന്ന് 201718ൽ 2,52,805 ​​​​​​​കോ​​​​​​​ടി​​​​​ രൂ​​പ​​യാ​​​​​​​യി ഉ​​​​​​​യ​​​​​​​ർ​​ന്നു.

ക്രൂ​​​​​​​ഡോ​​​​​​​യി​​​​​​​ൽ വി​​​​​​​ല തി​​​​​​​രി​​​​​​​ച്ചുക​​​​​​​യ​​​​​​​റി​​​​​​​ത്തു​​​​​​​ട​​​​​​​ങ്ങി​​​​​​​യ​​​​​​​പ്പോ​​​​​​​ൾ നേ​​​​​​​ര​​​​​​​ത്തേ വ​​​​​​​ർ​​ധി​​പ്പി​​​​​​​ച്ച എ​​​​​​​ക്സൈ​​​​​​​സ് നി​​​​​​​കു​​​​​​​തി ഘ​​​​​​​ട്ടം​​ഘ​​​​​​​ട്ട​​​​​​​മാ​​​​​​​യി കു​​​​​​​റ​​​​​​​യ്ക്കു​​​​​​​മെ​​​​​​​ന്ന സാ​​​​​​​ദാ ജ​​​​​​​ന​​​​​​​ത്തി​​​​​​​ന്‍റെ പ്ര​​​​​​​തീ​​​​​​​ക്ഷ​​​​​ അ​​​​​​​സ്ഥാ​​ന​​ത്താ​​യി. 2017 ഒ​​​​​​​ക്ടോ​​​​​​​ബ​​റി​​ൽ ര​​​​​​​ണ്ടു രൂ​​​​​​​പ​​​​​​​യു​​​​​​​ടെ​​യും 2018 ഒ​​ക്ടോ​​ബ​​റി​​ൽ ര​​ണ്ട​​ര രൂ​​പ​​യു​​ടെ​​യും ഇ​​​​​​​ള​​​​​​​വ് ന​​​​​​​ൽ​​​​​​​കി​​​​​​​ക്കൊ​​​​​​​ണ്ട് തീ​​​​​​​രു​​​​​​​വകു​​​​​​​റ​​​​​​​യ്ക്ക​​​​​​​ലി​​ന്‍റെ അ​​ധ്യാ​​​​​​​യം കേ​​​​​​​ന്ദ്രം അ​​​​​​​ട​​​​​​​ച്ചു​​​​​. പെ​​​​​​​ട്രോ​​​​​​​ൾ ഡീ​​​​​​​സ​​​​​​​ൽ വി​​​​​​​ല​​​​​​​ക​​​​​​​ൾ നൂ​​​​​​​റു രൂ​​​​​​​പ​​​​​​​യി​​​​​​​ലേ​​​​​​​ക്ക് അ​​​​​​​തി​​​​​​​വേ​​​​​​​ഗം അ​​​​​​​ടു​​​​​​​ത്തു​​​​​​​കൊ​​​​​​​ണ്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു.

ക്രൂ​​​​​​​ഡോ​​​​​​​യി​​​​​​​ൽ വി​​​​​​​ല കു​​​​​​​റ​​​​​​​ഞ്ഞാ​​​​​​​ലും കൂ​​​​​​​ടി​​​​​​​യാ​​​​​​​ലും ഒ​​​​​​​ന്നാ​​​​​​​മ​​​​​​​ത്തെ ഗു​​​​​​​ണ​​​​​​​ഭോ​​​​​​​ക്താ​​​​​​​വ് ത​​​​​​​ങ്ങ​​​​​​​ൾ ത​​​​​​​ന്നെ​​​​​​​യാ​​​​​​​ണെ​​​​​​​ന്ന് കേ​​​​​​​ന്ദ്രസ​​ർ​​ക്കാ​​ർ തെ​​​​​​​ളി​​​​​​​യി​​​​​​​ച്ചു. സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​ര​​​​​​​ന് അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​പ്പെ​​​​​​​ട്ട ന​​​​​​​ല്ല ദി​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ കേ​​​​​​​ന്ദ്രസ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ കൈ​​യ​​ട​​​​​​​ക്കി​​​​​.

ന​​​​​​​ല്ല​​​​​​​ദി​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ കൈ​​​​​​​വ​​​​​​​ശ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​യ ര​​​​​​​ണ്ടാ​​​​​​​മ​​​​​​​ത്തെ വി​​​​​​​ഭാ​​​​​​​ഗം പൊ​​​​​​​തു​​​​​​​മേ​​​​​​​ഖ​​​​​​​ലാ ​​​​​സ്വ​​​​​​​കാ​​​​​​​ര്യ​​മേ​​​​​​​ഖ​​​​​​​ലാ എ​​​​​​​ണ്ണ​​​​​​​ക്ക​​​​​​​മ്പ​​​​​​​നി​​​​​​​ക​​​​​​​ളാ​​​​​​​ണ്.​​​​​ അ​​​​​​​വ എ​​​​​​​ണ്ണ​​യി​​​​​​​ലെ വ​​​​​​​രു​​​​​​​മാ​​​​​​​നം കൊ​​​​​​​ണ്ടു ത​​​​​​​ടി​​​​​​​ച്ചു​​കൊ​​​​​​​ഴു​​​​​​​ത്തു. ഉ​​​​​​​ദാ​​​​​​​ഹ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്, മു​​​​​​​കേ​​​​​​​ഷ് അം​​​​​​​ബാ​​​​​​​നിയു​​​​​​​ടെ റി​​​​​​​ല​​​​​​​യ​​​​​​​ൻ​​​​​​​സ് ക​​​​​​​മ്പ​​​​​​​നി​​​​​​​യു​​​​​​​ടെ അ​​​​​​​റ്റ​​​​​​​ലാ​​​​​​​ഭം ഈ ​​​​​​​വ​​​​​​​ർ​​​​​​​ഷം 20.6 ശ​​​​​​​ത​​​​​​​മാ​​​​​​​നം വ​​​​​​​ർ​​ധി​​ച്ച് 36,075 കോ​​​​​​​ടി രൂ​​പ​​​​​​​യി​​​​​​​ലെ​​​​​​​ത്തി. പൊ​​​​​​​തു​​​​​​​മേ​​​​​​​ഖ​​​​​​​ലാ എ​​​​​​​ണ്ണ​​​​​​​ക്ക​​​​​​​മ്പ​​​​​​​നി​​ക​​ളാ​​യ ഇ​​ന്ത്യ​​ൻ ഓ​​​​​​​യി​​​​​​​ലി​​​​​​​ന്‍റെ അ​​​​​​​റ്റ​​ലാ​​​​​​​ഭം 21,346 കോ​​​​​​​ടി​​​​​​​യും ഭാ​​​​​​​ര​​​​​​​ത് പെ​​​​​​​ട്രോ​​​​​​​ളി​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റേ​​​​​​​ത് 7,919 കോ​​​​​​​ടി​​​​​​​യും ഹി​​​​​​​ന്ദു​​​​​​​സ്ഥാ​​​​​​​ൻ പെ​​​​​​​ട്രോ​​​​​​​ളി​​​​​​​യ​​​​​​​ത്തി​​​​​​​ന്‍റേ​​ത് 6357 കോ​​​​​​​ടി​​​​​​​യും ആ​​​​​​​യി ഉ​​​​​​​യ​​​​​​​ർ​​​​​​​ന്നു.​​​​​ ഇ​​​​​​​ങ്ങ​​​​​​​നെ ക്ര​​​​​​​മാ​​​​​​​തീ​​​​​​​ത​​​​​​​മാ​​​​​​​യി ഉ​​​​​​​യ​​​​​​​രു​​​​​​​ന്ന, പൊ​​​​​​​തു​​​​​​​മേ​​​​​​​ഖ​​​​​​​ലാ എ​​​​​​​ണ്ണ​​​​​​​ക്ക​​​​​​​മ്പ​​​​​​​നി​​​​​​​ക​​​​​​​ളു​​​​​​​ടെ ലാ​​​​​​​ഭ​​​​​​​ത്തി​​​​​​​ന്മേ​​​​​​​ലു​​​​​​​ള്ള നി​​​​​​​കു​​​​​​​തി, ഗ​​​​​​​വ​​​​​​​ൺ​​​​​​​മെ​​​​​​​ന്‍റി​​നു ല​​​​​​​ഭി​​​​​​​ക്കു​​​​​​​ന്ന ലാ​​​​​​​ഭ​​​​​​​വി​​​​​​​ഹി​​​​​​​തം, ഇ​​​​​​​ത​​​​​​​ര ഓ​​​​​​​ഹ​​​​​​​രി ഉ​​​​​​​ട​​​​​​​മ​​​​​​​ക​​​​​​​ൾ​​​​​​​ക്ക് ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന ലാ​​​​​​​ഭ​​​​​​​വി​​​​​​​ഹി​​​​​​​ത​​​​​​​ത്തി​​​​​​​ന്മേലു​​​​​​​ള്ള നി​​​​​​​കു​​​​​​​തി എ​​​​​​​ന്നി​​​​​​​ങ്ങ​​​​​​​നെ വ​​​​​​​ൻ​​​​​​​തു​​​​​​​ക​​​​​​​ക​​​​​​​ൾ വീ​​​​​​​ണ്ടും കേ​​​​​​​ന്ദ്ര ഖ​​​​​​​ജ​​​​​​​നാ​​​​​​​വി​​​​​​​ലേ​​​​​​​ക്കെ​​​​​​​ത്തു​​​​​​​ന്നു.

എ​​​​​​​ണ്ണ​​​​​​​യു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട് 201718 സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക വ​​​​​​​ർ​​​​​​​ഷ​​​​​​​ത്തി​​​​​​​ൽ കേ​​​​​​​ന്ദ്ര ഗ​​​​​​​വ​​​​​​​ൺ​​​​​​​മെ​​​​​​​ന്‍റി​​​​​​​നു ല​​​​​​​ഭി​​​​​​​ച്ച വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ കാ​​​​​​​ണു​​​​​​​ക.

ക​​​​​​​സ്റ്റം​​​​​​​സ് തീ​​​​​​​രു​​​​​​​വ 11966 കോ​​​​​​​ടി
എ​​​​​​​ക്സൈ​​​​​​​സ് ഡ്യൂ​​​​​​​ട്ടി. 251805 കോ​​​​​​​ടി
പൊ​​​​​​​തു​​​​​​​മേ​​​​​​​ഖ​​​​​​​ലാ എ​​​​​​​ണ്ണ
ക്ക​​​​​​​മ്പ​​​​​​​നി​​​​​​​ക​​​​​​​ളു​​​​​​​ടെ ലാ​​​​​​​ഭത്തി​​​​​​​
ന്മേലു​​​​​​​ള്ള നി​​​​​​​കു​​​​​​​തി 33021 കോ​​​​​​​ടി
ലാ​​​​​​​ഭ​​​​​​​വി​​​​​​​ഹി​​​​​​​തം 14575 കോ​​​​​​​ടി
ലാ​​​​​​​ഭ​​​​​​​വി​​​​​​​ഹി​​​​​​​ത​​​​​ നി​​​​​​​കു​​​​​​​തി 5981 കോ​​​​​​​ടി
ആ​​​​​​​കെ. 3,17,348 കോ​​​​​​​ടി

ന​​​​​​​ല്ല ദി​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ വ​​​​​​​ന്നു​​​​​​​ചേ​​​​​​​ർ​​​​​​​ന്ന മൂ​​​​​​​ന്നാ​​​​​​​മ​​​​​​​ത്തെ വി​​​​​​​ഭാ​​​​​​​ഗം സം​​​​​​​സ്ഥാ​​​​​​​ന ധ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി​​​​​​​മാ​​​​​​​രാ​​​​​​​ണ്. എ​​​​​​​ണ്ണ​​​​​​​യി​​​​​​​ന്മേ​​​​​​​ലു​​​​​​​ള്ള കേ​​​​​​​ന്ദ്രഗ​​​​​​​വ​​​​​​​ൺ​​​​​​​മെ​​​​​​ന്‍റ് വ​​​​​​​രു​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​യ എ​​​​​​​ക്സൈ​​​​​​​സ് നി​​​​​​​കു​​​​​​​തി ഒ​​​​​​​രു നി​​​​​​​ശ്ചി​​​​​​​ത തു​​​​​​​ക​​​​​​​യാ​​​​​​​ണ്. പെ​​​​​​​ട്രോ​​​​​​​ൾ, ഡീ​​​​​​​സ​​​​​​​ൽ വി​​​​​​​ല​​​​​​​ക​​​​​​​ൾ വ​​​​​​​ർ​​​​​​​ധി​​​​​​​ക്കു​​​​​​​മ്പോ​​​​​​​ൾ എ​​​​​​​ക്സൈ​​​​​​​സ് നി​​​​​​​കു​​​​​​​തി ആ​​​​​​​നു​​​​​​​പാ​​​​​​​തി​​​​​​​ക​​​​​​​മാ​​​​​​​യി വ​​​​​​​ർ​​​​​​​ധി​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ല. പ​​​​​​​ക്ഷേ, സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ വാ​​​​​​​റ്റ് നി​​​​​​​കു​​​​​​​തി നി​​​​​​​ശ്ചി​​​​​​​ത ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​ണ്. എ​​​​​​​ണ്ണ​​​​​​​വി​​​​​​​ല​​​​​​​വ​​​​​​​ർ​​ധ​​ന​​​​​​​യ്ക്ക് ആ​​​​​​​നു​​​​​​​പാ​​​​​​​തി​​​​​​​ക​​​​​​​മാ​​​​​​​യി വാ​​​​​​​റ്റ് നി​​​​​​​കു​​​​​​​തി​​​​​​​യും വ​​​​​​​ർ​​ധി​​ക്കു​​​​​​​ന്നു. കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ പെ​​​​​​​ട്രോ​​​​​​​ളി​​​​​​​ന്‍റെ വാ​​​​​​​റ്റ് 30.11 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​ണ്. പെ​​​​​​​ട്രോ​​​​​​​ൾ വി​​​​​​​ല എ​​​​​​​ണ്ണ​​​​​​​ക്ക​​​​​​​മ്പ​​​​​​​നി​​​​​​​ക​​​​​​​ൾ കൂ​​​​​​​ട്ടു​​​​​​​മ്പോ​​​​​​​ൾ സം​​​​​​​സ്ഥാ​​​​​​​ന സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന്‍റെ നി​​​​​​​കു​​​​​​​തിവ​​​​​​​രു​​​​​​​മാ​​​​​​​നം വ​​​​​​​ർ​​​​​​​ധി​​​​​​​ക്കു​​​​​​​ന്നു.​​​​​​​ ഓ​​​​​​​രോ ​​​​​​​ദി​​​​​​​വ​​​​​​​സം ക​​​​​​​ഴി​​​​​​​യു​​​​​​​ന്തോ​​​​​​​റും കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ പാ​​​​​​​ൽ ചു​​​​​​​ര​​​​​​​ത്തു​​​​​​​ന്ന ക​​​​​​​റ​​​​​​​വ​​​​​​​പ്പ​​​​​​​ശു​​​​​​​വാ​​​​​​​യി പെ​​​​​​​ട്രോ​​​​​​​ളി​​​​​​​യം ഉത്്പ​​​​​​​ന്ന​​​​​​​ങ്ങ​​​​​​​ൾ മാ​​​​​​​റി​​​​​​​യി​​​​​​​രി​​​​​​​ക്കു​​​​​​​ന്നു. 30.11 ശ​​​​​​​ത​​​​​​​മാ​​​​​​​നം വാ​​​​​​​റ്റ് എ​​​​​​​ന്ന​​​​​​​ത് നി​​​​​​​ല​​​​​​​വി​​​​​​​ൽ ഒ​​​​​​​രു​​​​​​​ലി​​​​​​​റ്റ​​​​​​​ർ പെ​​​​​​​ട്രോ​​​​​​​ളി​​​​​​​ന് 20 രൂ​​​​​​​പ​​​​​​​യോ​​​​​​​ളം വ​​​​​​​രും. ഇ​​​​​​​തി​​​​​​​നു​​​​​​​ പു​​​​​​​റ​​​​​​​മെ കേ​​​​​​​ന്ദ്രം ഈ​​​​​​​ടാ​​​​​​​ക്കു​​​​​​​ന്ന എ​​​​​​​ക്സൈ​​​​​​​സ് നി​​​​​​​കു​​​​​​​തി​​​​​​​യു​​​​​​​ടെ 42 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​വും കൂ​​​​​​​ടി സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ത്തി​​​​​​​നു ല​​​​​​​ഭി​​​​​​​ക്കു​​​​​​​ന്നു. ​​​​​​​ഈ വി​​​​​​​ഹി​​​​​​​തം എ​​​​​​​ട്ടു രൂ​​​​​​​പ 18 പൈ​​​​​​​സ​​​​​​​യാ​​​​​​​ണ്. അ​​​​​​​താ​​​​​​​യ​​​​​​​ത്, കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ ഒ​​​​​​​രു​​​​​​​ ലി​​​​​​​റ്റ​​​​​​​ർ പെ​​​​​​​ട്രോ​​​​​​​ൾ വി​​​​​​​ൽ​​​​​​​ക്കു​​​​​​​മ്പോ​​​​​​​ൾ സം​​​​​​​സ്ഥാ​​​​​​​ന സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന് നി​​​​​​​കു​​​​​​​തി​​​​​​​യി​​​​​​​ന​​​​​​​ത്തി​​​​​​​ൽ 27 രൂ​​​​​​​പ​​​​​​​യെ​​​​​​​ങ്കി​​​​​​​ലും ല​​​​​​​ഭി​​​​​​​ക്കു​​​​​​​ന്നു. ധ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ഈ ​​​​​​​വി​​​​​​​വ​​​​​​​രം ഉ​​​​​​​ള്ളി​​​​​​​ൽ ഒ​​​​​​​ളി​​​​​​​പ്പി​​​​​​​ച്ച് സാ​​​​​​​മ്പ​​​​​​​ത്തി​​​​​​​ക ഞെ​​​​​​​രു​​​​​​​ക്കം, ഞെ​​​​​​​രു​​​​​​​ക്കം എ​​​​​​​ന്ന് ഉ​​​​​​​രു​​​​​​​വി​​​​​​​ട്ടു ന​​​​​​​ട​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്.

കേ​​​​​​​ന്ദ്ര​​​​​​​ത്തി​​​​​​​ൽ യു​​​​​​പി​​​​​​​എ ഭ​​​​​​​ര​​​​​​​ണം നി​​​​​​​ല​​​​​​​നി​​​​​​​ന്ന കാ​​​​​​​ല​​​​​​​ഘ​​​​​​​ട്ട​​​​​​​ത്തി​​​​​​​ൽ പി​​​​​​​ൻ​​​​​​​സീ​​​​​​​റ്റ് ഡ്രൈ​​​​​​​വിം​​​​​​​ഗ് ന​​​​​​​ട​​​​​​​ത്തി​​​​​​​യി​​​​​​​രു​​​​​​​ന്ന ഇ​​​​​​​ട​​​​​​​തു​​​​​​​പാ​​​​​​​ർ​​​​​​​ട്ടി​​​​​​​ക​​​​​​​ൾ ഓ​​​​​​​രോ ഇ​​​​​​​ന്ധ​​​​​​​ന വി​​​​​​​ല​​​​​​​വ​​​​​​​ർ​​​​​​​ധ​​​​​​​ന​​​​​​​യി​​​​​​​ലും പി​​​​​​​റ്റേ​​​​​​​ന്നു ത​​​​​​​ന്നെ ഒ​​​​​​​രു സം​​​​​​​സ്ഥാ​​​​​​​ന ഹ​​​​​​​ർ​​​​​​​ത്താ​​​​​​​ലും പി​​​​​​​ന്നീ​​​​​​​ട് ഒ​​​​​​​രു ഭാ​​​​​​​ര​​​​​​​ത് ബ​​​​​​​ന്ദും ന​​​​​​​ട​​​​​​​ത്തി മ​​​​​​​ൻ​​​​​​​മോ​​​​​​​ഹ​​​​​​​ൻ​​​​​​​സി​​​​​​​ംഗി​​​​​​​നെ വി​​​​​​​റ​​​​​​​പ്പി​​​​​​​ച്ച് നി​​​​​​​ര​​​​​​​ക്ക് കു​​​​​​​റ​​​​​​​പ്പി​​​​​​​ച്ചി​​​​​​​രു​​​​​​​ന്നു. പ​​​​​​​ക്ഷേ ഇ​​​​​​​പ്പോ​​​​​​​ൾ കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ൽ ഭ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ലു​​​​​​​ള്ള ഇ​​​​​​​ട​​​​​​​തു​​​​​​​പ​​​​​​​ക്ഷം സ്വ​​​​​​​ന്തം പ്ര​​​​​​​ജ​​​​​​​ക​​​​​​​ൾ​​​​​​​ക്കു സ്വ​​​​​​​ന്തം നി​​​​​​​ല​​​​​​​യി​​​​​​​ൽ നി​​​​​​​കു​​​​​​​തി​​​​​​​യി​​​​​​​ള​​​​​​​വ് ന​​​​​​​ൽ​​​​​​​കാ​​​​​​​ൻ അ​​​​​​​വ​​​​​​​സ​​​​​​​രമുണ്ടാ​​​​​​​യി​​​​​​​ട്ടും അ​​​​​​​തി​​​​​​​നു ത​​​​​​​യാ​​​​​​​റാ​​​​​​​കു​​​​​​​ന്നി​​​​​​​ല്ല. മ​​​​​​​ഹാ​​​​​​​പ്ര​​​​​​​ള​​​​​​​യ​​​​​​​ത്തി​​​​​​​ൽ ത​​​​​​​ക​​​​​​​ർ​​​​​​​ന്ന​​​​​​​ടി​​​​​​​ഞ്ഞ കേ​​​​​​​ര​​​​​​​ള​​​​​​​ത്തി​​​​​​​ലെ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ഇ​​​​​​​ന്ധ​​​​​​​നവി​​​​​​​ല​​​​​​​യി​​​​​​​ൽ ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന ഏ​​​​​​​തി​​​​​​​ള​​​​​​​വും ആ​​​​​​​ശ്വാ​​​​​​​സ​​​​​​​മാ​​​​​​​യി​​​​​​​രി​​​​​​​ക്കും.

സം​​​​​​​സ്ഥാ​​​​​​​ന സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ മു​​​​​​​ൻ​​​​​​​കൈ​​​​​​​യെ​​​​​​​ടു​​​​​​​ത്ത് ഇ​​​​​​​ന്ധ​​​​​​​ന​​​​​​​വി​​​​​​​ല​​​​​​​യി​​​​​​​ൽ ഇ​​​​​​​ള​​​​​​​വു ന​​​​​​​ൽ​​​​​​​കാ​​​​​​​ത്ത​​​​​​​പ​​​​​​​ക്ഷം അ​​​​​​​ധി​​​​​​​കം വൈ​​​​​​​കാ​​​​​​​തെ വീ​​​​​​​ണ്ടും ഒ​​​​​​​രു ബ​​​​​​​സ്, ഓ​​​​​​​ട്ടോ, ടാ​​​​​​​ക്സി നി​​​​​​​ര​​​​​​​ക്കുവ​​​​​​​ർ​​​​​​​ധ​​​​​​​നയ്​​​​​​​ക്ക് സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ നി​​​​​​​ർ​​​​​​​ബ​​​​​​​ന്ധി​​​​​​​ത​​​​​​​രാ​​​​​​​കും.

ഇ​​​​​​​ന്ധ​​​​​​​ന​​​​​​​വി​​​​​​​ല​​​​​​​ക്ക​​​​​​​യ​​​​​​​റ്റം പി​​​​​​​ടി​​​​​​​ച്ചുനി​​​​​​​ർ​​​​​​​ത്താ​​​​​​​ൻ താ​​​​​​​ഴെ​​​​​​​പ്പ​​​​​​​റ​​​​​​​യു​​​​​​​ന്ന ന​​​​​​​ട​​​​​​​പ​​​​​​​ടി​​​​​​​ക​​​​​​​ൾ സ്വീ​​​​​​​ക​​​​​​​രി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന​​​​​​​താ​​​​​​​ണ്.

1. ക്രൂ​​​​​​​ഡോ​​​​​​​യി​​​​​​​ൽ വി​​​​​​​ല താ​​​​​​​ഴ്ന്നു​​​​​​​കൊ​​​​​​​ണ്ടി​​​​​​​രു​​​​​​​ന്ന​​​​​​​പ്പോ​​​​​​​ൾ എ​​​​​​​ൻ​​​​​​​ഡി​​​​​​​എ സ​​​​​​​ർ​​​​​​​ക്കാ​​​​​​​ർ ചു​​​​​​​മ​​​​​​​ത്തി​​​​​​​യ എ​​​​​​​ക്സൈ​​​​​​​സ് നി​​​​​​​കു​​​​​​​തി പൂ​​​​​​​ർ​​​​​​​ണ​​​​​​​മാ​​​​​​​യും എ​​​​​​​ടു​​​​​​​ത്തു ക​​​​​​​ള​​​​​​​യു​​​​​​​ക.

2. സം​​​​​​​സ്ഥാ​​​​​​​ന​​​​​​​ങ്ങ​​​​​​​ൾ ഈ​​​​​​​ടാ​​​​​​​ക്കു​​​​​​​ന്ന വാ​​​​​​​റ്റ് നി​​​​​​​കു​​​​​​​തി ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​ക്ക​​​​​​​ണ​​​​​​​ക്ക് മാ​​​​​​​റ്റി പ​​​​​​​ര​​​​​​​മാ​​​​​​​വ​​​​​​​ധി 12 അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ൽ 15 രൂ​​​​​​​പ എ​​​​​​​ന്ന് നി​​​​​​​ജ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ക.

3. 50 ശ​​​​​​​ത​​​​​​​മാ​​​​​​​നം എ​​​​​​​ന്ന ഒ​​​​​​​രു നി​​​​​​​കു​​​​​​​തി സ്ളാ​​​​​​​ബ് ഏ​​​​​​​ർ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി​​​​​​​ക്കൊ​​​​​​​ണ്ടാ​​​​​​​ണെ​​​​​​​ങ്കി​​​​​​​ൽ​​​​​​​പോ​​​​​​​ലും പെ​​​​​​​ട്രോ​​​​​​​ളി​​​​​​​യം ഉ​​​​​​​ത്പ​​​​​​​ന്ന​​​​​​​ങ്ങ​​​​​​​ളെ ജി​​​​​​​എ​​​​​​​സ്ടി​​​​​​​യി​​​​​​​ൽ ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തു​​​​​​​ക.

4. കേ​​​​​​​ന്ദ്ര എ​​​​​​​ക്സൈ​​​​​​​സ് നി​​​​​​​കു​​​​​​​തി കൂ​​​​​​​ടി ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന ഇ​​​​​​​ന്ധ​​​​​​​നവി​​​​​​​ല​​​​​​​യി​​​​​​​ൽനി​​​​​​​ന്നു വാ​​​​​​​റ്റ് ഈ​​​​​​​ടാ​​​​​​​ക്കാ​​​​​​​തി​​​​​​​രി​​​​​​​ക്കു​​​​​​​ക.​​​​​

5. പെ​​​​​​​ട്രോ​​​​​​​ൾ, ഡീ​​​​​​​സ​​​​​​​ൽ വി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ണ​​​​​​​യാ​​​​​​​ധി​​​​​​​കാ​​​​​​​രം ഗ​​​​​​​വ​​​​​​​ൺ​​​​​​​മെ​​​​​​​ന്‍റ് തി​​​​​​​രി​​​​​​​ച്ചെ​​​​​​​ടു​​​​​​​ക്കു​​​​​​​ക.

കെ.​​​​​​​വി. ചാ​​​​​​​ക്കോ കു​​​​​​​ട​​​​​​​ക​​​​​​​ല്ലു​​​​​​​ങ്ക​​​​​​​ൽ, വെ​​​​​​​ള്ളി​​​​​​​യാ​​​​​​​മ​​​​​​​റ്റം