Letters
സ്വത്വപ്രതിസന്ധി നേരിടുന്ന സമൂഹം
Sunday, October 14, 2018 10:52 PM IST
അ​​​​ന്ത​​​​ർ​​​​മു​​​​ഖ​​​​ൻ, ബ​​​​ഹി​​​​ർ​​​​മു​​​​ഖ​​​​ൻ എ​​​​ന്നീ പ്ര​​​​യോ​​​​ഗ​​​​ങ്ങ​​​​ളൊ​​​​ക്കെ പ​​​​രി​​​​ചി​​​​ത​​​​മാ​​​​യ മ​​​​ല​​​​യാ​​​​ളി​​​​ക്ക് അ​​​​ത്ര​​ത​​​​ന്നെ പ​​​​രി​​​​ചി​​​​ത​​​​മ​​​​ല്ലാ​​​​ത്ത ഒ​​​​രു പ​​​​ദ​​​​മാ​​​​ണ്, അ​​​​വ​​​​ന്‍റെ സ്വ​​​​ത്വ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട സ്വ​​​​ത്വ​​പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ന്ന പ്ര​​​​യോ​​​​ഗം. സ​​​​മൂ​​​​ഹം ഇ​​​​ന്നു നേ​​​​രി​​​​ടു​​​​ന്ന വി​​​​വി​​​​ധ​​​​ങ്ങ​​​​ളാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ നി​​​​രീ​​​​ക്ഷി​​​​ച്ചാ​​​​ൽ സ്വ​​​​ത്വപ്ര​​​​തി​​​​സ​​​​ന്ധി അ​​​​വ​​​​രെ നേ​​​​രി​​​​ട്ടു ത​​​​ന്നെ ബാ​​​​ധി​​​​ക്കു​​​​ന്ന വ​​​​ലി​​​​യൊ​​​​രു സാ​​​​മൂ​​​​ഹ്യ പ്ര​​​​ശ്ന​​മാ​​​​യി കാ​​​​ണാം.​​ ത​​​​ന്‍റെ (ത​​​​ന്‍റെ പ്ര​​​​സ്ഥാ​​​​ന​​​​ത്തി​​​​ന്‍റെ​​​​യു​​​​മാ​​​​കാം) വ്യ​​​​ക്തി​​​​ത്വ​​​​ത്തെ സ​​​​മൂ​​​​ഹ​​​​ത്തി​​​​നു മു​​​​മ്പി​​​​ൽ എ​​​​ങ്ങ​​​​നെ​​ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​ശ​​​​ങ്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം കൂ​​​​ടി​​വ​​​​രു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ സ്വ​​​​ത്വ​​​​പ്ര​​​​തി​​​​സ​​​​ന്ധി​​​​യു​​​​ടെ പ്ര​​​​സ​​​​ക്തി കൂ​​ടു​​ന്നു.

​​ക​​​​ഴി​​​​ഞ്ഞ പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ൽ സ​​​​മൂ​​​​ഹം അ​​​​ഭി​​​​മു​​​​ഖീ​​​​ക​​​​രി​​​​ച്ചി​​​​രു​​​​ന്ന ഒ​​രു പ്ര​​​​ധാ​​​​ന പ്ര​​​​ശ്ന​​​​മാ​​​​യി​​​​രു​​​​ന്ന നി​​​​സം​​ഗ​​​​ത​​​​യി​​​​ൽ നി​​​​ന്നേ​​​​റെ മാ​​​​റി, ത​​​​ന്‍റെ സ്വ​​​​ത്വ​​​​ത്തെ യ​​​​ഥാ​​​​ർ​​ഥ സ്വ​​​​ത്വ​​​​ത്തി​​​​ൽ നി​​​​ന്നു വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യി അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച് സാ​​​​മാ​​​​ന്യ​​​​വ​​​​ത്ക​​​​രി​​​​ക്കാ​​​​നു​​​​ള്ള ത്വ​​​​ര ഏ​​​​റി​​വ​​​​രു​​​​ന്ന​​​​താ​​​​യി കാ​​​​ണാം. എ​​​​ന്നാ​​​​ൽ, പി​​​​ന്നീ​​​​ടു വി​​​​വാ​​​​ദ​​​​മു​​​​ണ്ടാ​​​​കു​​​​ന്പോ​​​​ൾ പ്ര​​​​സ്തു​​​​ത സാ​​​​മാ​​​​ന്യ​​​​വ​​ത്ക​​ര​​​​ണം നി​​​​ഷേ​​​​ധി​​​​ച്ച്, അ​​​​തി​​​​ന്‍റെ പി​​​​തൃ​​​​ത്വം, ഒ​​​​രു ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​മി​​​​ല്ലാ​​​​തെ വേ​​​​റൊ​​​​രാ​​​​ളു​​​​ടെ ത​​​​ല​​​​യി​​​​ൽ കെ​​​​ട്ടിവ​​​​യ്ക്കു​​​​ന്ന പ്ര​​​​വ​​​​ണ​​​​ത​​​​യെ, സ്വ​​​​ത്വപ്ര​​​​തി​​​​സ​​​​ന്ധി എ ന്ന​​​​ല്ലാ​​​​തെ മ​​​​റ്റേ​​​​തു പേ​​​​രി​​​​ട്ടു വി​​​​ളി​​​​ക്ക​​ണം?

സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ സ്വ​​​​ത്വ​​​​പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന ഒ​​​​രു ചെ​​​​റു ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​ത്തി​​​​ന്‍റെ വി​​​​ക​​​​ല​​​​വും അ​​​​വ​​​​രു​​​​ടെ നി​​​​ല​​​​നി​​​​ൽ​​​​പ്പി​​​​നു​​​​വേ​​​​ണ്ടി​​ അ​​വ​​​​ർ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്ന​​തു​​മാ​​യ അ​​​​വ​​​​രു​​​​ടെ സ്വ​​​​ത്വ​​​​ചി​​​​ന്ത​​​​യെ വ​​​​ലി​​​​യൊ​​​​രു സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ ആ​​​​സൂ​​​​ത്രി​​​​ത​​​​മാ​​​​യിത്ത​​​​ന്നെ അ​​​​ടി​​​​ച്ചേ​​​​ൽ​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മം ന​​​​ട​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ന്നു വ്യ​​​​ക്തം. അ​​​​വ​​​​രു​​​​ടെ കെ​​​​ണി​​​​ക​​​​ളി​​​​ൽ​​​​പ്പെ​​​​ടാ​​​​തെ, പ്ര​​​​ശ്ന​​​​ങ്ങ​​​​ളെ​​​​യും വി​​​​വാ​​​​ദ​​​​ങ്ങ​​​​ളെയും ക്ഷ​​​​മ​​​​യോ​​​​ടെ നി​​​​രീ​​​​ക്ഷി​​​​ച്ച് യ​​​​ഥാ​​​​ർ​​ഥ്യ​​ബോ​​​​ധ​​​​ത്തോ​​​​ടെ സാ​​​​മാ​​​​ന്യ​​​​വ​​ത്ക​​​​രി​​​​ക്കാ​​​​നു​​​​ള്ള പ​​​​രി​​​​ശീ​​​​ല​​​​നം സം​​​​ഘാ​​​​ത്മ​​​​ക​​​​വും സം​​​​ഘ​​​​ടി​​​​ത​​​​വു​​​​മാ​​​​യിത്ത​​​​ന്നെ സ​​​​മൂ​​​​ഹ​​​​ത്തി​​​​നു ന​​​​ൽ​​​​കേ​​​​ണ്ട​​​​തു​​​​ണ്ട്. മാ​​​​ത്ര​​​​വു​​​​മ​​​​ല്ല; അ​​​​ത്ത​​​​രം കു​​​​പ്ര​​​​ചാര​​​​ണ​​​​ങ്ങ​​​​ളെ ക്രി​​​​യാ​​​​ത്മ​​​​ക​​​​മാ​​​​യി ത​​​​ന്നെ നേ​​​​രി​​​​ടാ​​​​നു​​​​ള്ള മാ​​​​ന​​​​സി​​​​ക നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് അ​​​​വ​​​​രെ വ​​​​ള​​​​ർ​​​​ത്താ​​​​നു​​​​ള്ള ബാ​​​​ധ്യ​​​​ത​​​​യി​​​​ൽ നി​​​​ന്ന് ഒ​​​​ഴി​​​​ഞ്ഞു മാ​​​​റാ​​​​നും പാ​​​​ടു​​​​ള്ള​​​​ത​​​​ല്ല.

ഒ​​​​രി​​​​ക്ക​​​​ൽ പ​​​​റ​​​​ഞ്ഞ​​​​തു മാ​​​​റ്റി​​​​പ്പ​​​​റ​​​​യു​​​​ക​​​​യും, ചെ​​​​യ്ത​​​​തു നി​​​​ഷേ​​​​ധി​​​​ക്കു​​​​ക​​​​യും, ഒൗ​​​​ദാ​​​​ര്യം കാ​​​​ട്ടി​​​​യ​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേ അ​​​​കാ​​​​ര​​​​ണ​​​​മാ​​​​യി പു​​​​ല​​​​ന്പു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​വ​​ർ ശ​​​​രീ​​​​ര​​​​ത്തി​​​​ന​​​​ല്ല മ​​​​ന​​​​സി​​​​നാ​​​​ണു ശ​​​​രി​​​​ക്കും ചി​​​​കി​​​​ത്സ തേ​​​​ടേ​​​​ണ്ട​​​​ത്.

ഡോ. ​​​​ഡെ​​​​യ്സ​​​​ൻ പാ​​​​ണേ​​​​ങ്ങാ​​​​ട​​​​ൻ, അ​​​​സി. പ്ര​​​​ഫ​​​​സ​​​​ർ, സെ​​​​ന്‍റ്​​ തോ​​​​മ​​​​സ് കോ​​​​ള​​ജ്, തൃ​​​​ശൂ​​​​ർ