Letters
ആ​രോ​ഗ്യ വ​കു​പ്പി​നു ബി​ഗ് സ​ല്യൂ​ട്ട്
Saturday, January 25, 2020 1:44 AM IST
മ​ല​യാ​ളി​ക​ളു​ടെ ഭ​ക്ഷ​ണ​ത്തി​ൽ സ​സ്യാ​ഹാ​ര​വും പ​ഴ​ങ്ങ​ളും ഇ​രു​പ​ത് ശ​ത​മാ​നം ഉ​യ​ർ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ്. ഉ​പ്പും കൊ​ഴു​പ്പും എ​ണ്ണ​യും കു​റ​യ്ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം. മ​ല​യാ​ളി​യു​ടെ ഭ​ക്ഷ​ണ ശീ​ല​ത്തി​ലെ ’അ​രു​തു’​ക​ളെ കു​റി​ച്ച് കൃ​ത്യ​മാ​യി പ​റ​ഞ്ഞു മ​ന​സി​ലാ​ക്കി​കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. എ​ണ്ണ​യു​ടെ പു​ന​രു​പ​യോ​ഗം ക​ർ​ശ​ന​മാ​യി വി​ല​ക്കും. ഓ​രോ നാ​ട്ടി​ലും പ്ര​ചാ​ര​ത്തി​ലു​ള്ള ത​നി നാ​ട​ൻ വി​ഭ​വ​ങ്ങ​ളാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

ആ​ശാ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നും മ​റ്റു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രി​ൽ നി​ന്നു​മാ​ണ് പാ​ച​ക​ക്കു​റി​പ്പു​ക​ൾ ശേ​ഖ​രി​ക്കു​ന്ന​ത്. ഇ​വ​യി​ൽ ഡോ​ക്ട​ർ​മാ​രു​ടെ​യും ഡ​യ​റ്റീ​ഷ​ന്‍റെ​യും നി​ർ​ദേ​ശ​പ്ര​കാ​രം ആ​വ​ശ്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താം. ഓ​രോ ഇ​ന​വും ക​ഴി​ച്ചാ​ൽ ല​ഭി​ക്കു​ന്ന ഗു​ണ​ങ്ങ​ൾ പാ​ച​ക​ക്കു​റി​പ്പി​നൊ​പ്പ​മു​ണ്ടാ​കും. പു​തി​യ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി പ​രീ​ക്ഷ​ണ​ഘ​ട്ട​ത്തി​ൽ ത​ന്നെ വ​ലി​യ വി​ജ​യ​മാ​ണെ​ന്നാ​ണ് ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ വി​ല​യി​രു​ത്ത​ൽ. ഈ ​പ​ദ്ധ​തി വി​ജ​യി​ച്ച് മ​ല​യാ​ളി​ക​ൾ​ക്ക് ജീ​വി​ത​ത്തി​ൽ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ സാ​ധി​ക്ക​ട്ടെ.

ഫാ​ത്തി​മ ന​ഷീ​ദ, തെ​ന്ന​ല