2016ലെ നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് ഇടതുമുന്നണി മദ്യത്തിനെതിരേ കേരളജനതയ്ക്ക് നൽകിയ വാഗ്ദാനത്തിലെ വാക്യങ്ങൾ വിശ്വസിച്ച ജനങ്ങൾ ഇടതുമുന്നണിയെ അധികാരത്തിലേറ്റി. എന്നിട്ടോ? പൂട്ടിയ ബാറുകളും ബിവറേജ് ഔട്ട്ലെറ്റുകളും തുറന്ന് കേരളത്തിൽ മദ്യമൊഴുക്കി. അതിനു പുറമെ ഇപ്പോഴിതാ ത്രീ സ്റ്റാറിന് മുകളിലെ ഹോട്ടലുകളിലും യാനങ്ങളിലും ഒന്നാം തീയതിലെ ‘ഡ്രൈ ഡേ’ ഒഴിവാക്കി മദ്യലഭ്യത വർധിപ്പിക്കാൻ തീരുമാനവുമെടുത്തു.
മദ്യം ഇങ്ങനെ സുലഭമായി വിറ്റഴിച്ചിട്ടാണോ കേരളത്തെ മദ്യമുക്തമാക്കേണ്ടത്? അങ്ങനെയാണെങ്കിൽ ത്രീ സ്റ്റാറിനു താഴെയുള്ള ഹോട്ടലുകളിലും ബിവറേജ് ഔട്ട്ലെറ്റുകളിലും ‘ഡ്രൈ ഡേ’ ഒഴിവാക്കിക്കൂടെ? വാഗ്ദാനത്തേക്കാൾ വലുതാണ് സർക്കാരിന് വരുമാനമെന്നിരിക്കേ ഇവിടങ്ങളിലെ ‘ഡ്രൈ ഡേ’യും ഒന്നൊഴിവാക്കി നോക്കാം.
സുനിൽ കണ്ണോളി തേലപ്പിള്ളി