ആഴ്ചകളായി ആശാമാർ നടത്തുന്ന സമരത്തിനു നിരാശ മാത്രമേയുള്ളൂ. ആശാമാരെ നിരാശപ്പെടുത്താതെ അവർക്ക് ആശ കൊടുക്കണം. പകർച്ചവ്യാധികളും മാരകരോഗങ്ങളും വകവയ്ക്കാതെ ആശാ വർക്കർമാർ വീടുകൾ കയറിയിറങ്ങി അവരുടെ ജോലി ചെയ്തിരുന്നു. അവർ അർഹതപ്പെട്ട ആനുകൂല്യം ആവശ്യപ്പെട്ടപ്പോൾ അവരെ ശത്രുതാ മനോഭാവത്തോടെ എങ്ങനെ കാണാൻ കഴിയുന്നു? കുടുംബം പോറ്റാൻ വിധിക്കപ്പെട്ടവർ രാപകലില്ലാതെ അവകാശത്തിനുവേണ്ടി പെരുവഴിയിൽ പോരാടുകയാണ്.
തങ്ങളുടെ അവകാശത്തിനുവേണ്ടി വാദിക്കുന്നത് അനീതിയാണോ? ഇവരോട് കനിവു തോന്നാത്തത് എന്തുകൊണ്ടാണ്? നമ്മുടെ ഭരണകർത്താക്കൾക്ക് എന്തൊരു മനക്കട്ടിയാണ്. തെരഞ്ഞെടുപ്പുസമയത്തെ ചിരിയും സ്നേഹപ്രകടനങ്ങളുമൊക്കെ എവിടെപ്പോയി? ഇനിയെങ്കിലും ഇതിനൊരു മാറ്റമുണ്ടാകുമോ?
ലീലാമ്മ വർഗീസ് അതിരന്പുഴ, കോട്ടയം