വ​യ​നാ​ട്ടി​ല്‍ ഡി​ജെ പാ​ര്‍​ട്ടി ന​ട​ത്താ​ന്‍ അ​മൃ​ത പ​ദ്ധ​തി​യി​ട്ടു?
Saturday, October 16, 2021 3:05 PM IST
കോ​ഴി​ക്കോ​ട്: തി​രു​വ​ണ്ണൂ​രി​ല്‍ മാ​ര​ക ല​ഹ​രി​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ അ​മൃ​ത ​തോ​മ​സ് വ​യ​നാ​ട്ടി​ല്‍ ഡി​ജെ പാ​ര്‍​ട്ടി ന​ട​ത്താ​ന്‍ പ​ദ്ധ​തി​യി​ട്ട​താ​യി വി​വ​രം. അ​ടു​ത്താ​ഴ്ച വ​യ​നാ​ട്ടി​ല്‍ പാ​ര്‍​ട്ടി ന​ട​ക്കു​മെ​ന്നാ​ണ് എ​ക്‌​സൈ​സി​നാ​യി പ്ര​വ​ര്‍​ത്തി​ച്ച ചാ​ര​നോ​ട് അ​മൃ​ത വ്യ​ക്ത​മാ​ക്കി​യ​ത്.

എ​ന്നാ​ല്‍, എ​വി​ടെ​യാ​ണ് പാ​ര്‍​ട്ടി ന​ട​ക്കു​ന്ന​തെ​ന്നോ ആ​രാ​ണ് പാ​ര്‍​ട്ടി ന​ട​ത്തി​പ്പി​നു​ള്ള സാ​മ്പ​ത്തി​കച്ചെ​ല​വു​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്നോ വ്യ​ക്ത​മ​ല്ല. അ​മൃ​ത​യെക്കുറി​ച്ച് എ​റ​ണാ​കുളം ആ​ന്‍റി നാ​ര്‍​ക്കോ​ട്ടി​ക് സ്പ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്‌​സ് (ഡ​ന്‍​സാ​ഫ്)നും ​വി​വ​രം ല​ഭി​ച്ചി​രു​ന്നു.

പി​ടി​കൂ​ടാ​നി​രി​ക്കെ​യാ​ണ് എ​ക്‌​സൈ​സ് ഫ​റോ​ക്ക് റേ​ഞ്ച് അ​ധി​കൃ​ത​രു​ടെ പി​ടി​യി​ലാ​വു​ന്ന​ത്. ഇ​ത്ത​രം വി​വ​ര​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് അ​മൃ​ത​യി​ല്‍നിന്നു കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​നാ​യി വീ​ണ്ടും ചോ​ദ്യംചെ​യ്യും.

സി​നി​മാ - ബി​സി​ന​സ് രം​ഗ​ത്തു​ള്ള നി​ര​വ​ധി പേ​രു​മാ​യി അ​മൃ​ത​യ്ക്കു സൗ​ഹൃ​ദ​മു​ണ്ട്. ല​ഹ​രി വി​ല്‍​പ​ന​യും ഉ​പ​യോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ത്ത​രം സൗ​ഹൃ​ദ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടോ​യെ​ന്നും പ​രി​ശോ​ധി​ച്ചു​ വ​രി​ക​യാ​ണ്. കൊ​ച്ചി​യി​ലെ ല​ഹ​രി മ​രു​ന്ന് കേ​സി​ല്‍ ഡ​ന്‍​സാ​ഫി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്ന അ​മൃ​ത.

കൊ​ച്ചി​യി​ല്‍നിന്നു കോ​ഴി​ക്കോ​ടെ​ത്തു​ന്ന​വ​ര്‍​ക്കു റി​സോ​ര്‍​ട്ടു​ക​ളി​ല്‍ ല​ഹ​രി​പാ​ര്‍​ട്ടി ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന​തി​നു പി​ന്നി​ല്‍ അ​മൃ​ത​യ്ക്കു പ​ങ്കു​ണ്ട്. ഈ ​മാ​സം എ​ട്ടി​നാ​ണ് തി​രു​വ​ണ്ണൂ​രി​ല്‍ എ​ക്സ്റ്റ​സി എ​ന്ന മാ​ര​ക ല​ഹ​രി​മ​രു​ന്നി​ന്‍റെ 15 ഗു​ളി​ക​ക​ളു​മാ​യി അ​മൃ​ത ഫ​റോ​ക്ക് റേ​ഞ്ച് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.