ഭാര്യയുടെ മുറിയിലെ സി​സി​ടി​വി പ​ണി​മു​ട​ക്കി; ചു​റ്റി​ക​യ്ക്കു ത​ല​യ്ക്ക​ടി​ച്ചു ഭ​ർ​ത്താ​വ്
Thursday, November 18, 2021 12:31 PM IST
പ​റ​വൂ​ർ: കു​ടും​ബ​വ​ഴ​ക്കി​നി​ടെ ചു​റ്റി​ക​കൊ​ണ്ടു ഭാ​ര്യ​യു​ടെ ത​ല​യ്ക്ക​ടി​ച്ച സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. പ​റ​യ​കാ​ട് വേ​ട്ടും​ത​റ രാ​ജേ​ഷി (42) നെ​തി​രേ വ​ട​ക്കേ​ക്ക​ര പോ​ലീ​സാ​ണു കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ 11നാ​യി​രു​ന്നു സം​ഭ​വം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഭാ​ര്യ സു​മ​യെ ചാ​ലാ​ക്ക മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ച​ ശേ​ഷം രാ​ജേ​ഷ് ഒ​ളി​വി​ൽ​ പോ​യി. ഇ​വ​ർ ത​മ്മി​ൽ വി​വാ​ഹ​മോ​ച​ന​ത്തി​നു കേ​സ് ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും ഒ​രു വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.

ര​ണ്ടു​പേ​രു​ടെ​യും മു​റി​ക​ളി​ൽ നി​രീ​ക്ഷ​ണ കാ​മ​റ സ്ഥാ​പി​ച്ചി​രു​ന്നു. സം​ഭ​വ ​ദി​വ​സം സു​മ​യു​ടെ മു​റി​യി​ലെ കാ​മ​റ​യു​ടെ ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച​തു സം​ബ​ന്ധി​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്നാ​ണ് രാ​ജേ​ഷ് ചു​റ്റി​ക​കൊ​ണ്ട് അ​ടി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

രാ​ജേ​ഷ് ഇ​ലക്‌ട്രീ​ഷനാ​ണ്. ഇ​വ​രു​ടെ മ​ക​നെ പോ​ലീ​സ് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി മു​മ്പാ​കെ ഹാ​ജ​രാ​ക്കി. കു​ട്ടി​യെ മൂ​ന്നു മാ​സ​ത്തേ​ക്കു അ​മ്മ​യു​ടെ സം​ര​ക്ഷ​ണ​യി​ൽ വി​ട്ട​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.