എഫ്സിഐയിൽ ജീവനക്കാരിയുടെ തൂങ്ങിമരണം; ദുരൂഹത ആരോപിച്ചു ബന്ധുക്കൾ
Saturday, November 27, 2021 11:51 AM IST
ചി​ങ്ങ​വ​നം (കോട്ടയം): പ​ന്നി​മ​റ്റം എ​ഫ്സി​ഐയിൽ ജീ​വ​ന​ക്കാ​രി ജീ​വ​നൊ​ടു​ക്കി​യ​തി​നു പി​ന്നി​ൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നും ബന്ധുക്കൾ. അതേസമയം, കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളെ​ന്നാണ് പോലീസ് നൽകുന്ന സൂ​ച​ന.

പെ​രു​ന്പാ​വൂ​ർ സ്വ​ദേ​ശി​നി​യും ക​ടു​ത്തു​രു​ത്തി ആ​പ്പാ​ഞ്ചി​റ രാ​ജ് ഭ​വ​നി​ൽ ബി​നു രാ​ജി​ന്‍റെ ഭാ​ര്യ​യു​മാ​യ ന​യ​ന ശ​ശി​ധ​ര(31)നെ​യാ​ണു തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കു​ടും​ബ പ്ര​ശ്ന​ത്തെ തു​ട​ർ​ന്ന് ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നു പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ടെ​ങ്കി​ലും സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ നി​ല​പാ​ട്.

അതേസമയം, മു​റി​യി​ൽ പി​ടി​വ​ലി​യോ ബ​ഹ​ള​മോ ന​ട​ന്ന​തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​ല്ലെ​ന്നു ചി​ങ്ങ​വ​നം പോ​ലീ​സ് പ​റ​ഞ്ഞു. പാ​ക്കി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഫു​ഡ് കോ​ർ​പ്പ​റേ​ഷ​ൻ ഇ​ന്ത്യ ഓ​ഫീ​സി​ന്‍റെ ഗോ​ഡൗ​ണി​നോ​ടു ചേ​ർ​ന്നു​ള്ള ഓ​ഫീ​സ് മു​റി​യി​ലെ ക​ന്പ്യൂ​ട്ട​ർ ടേ​ബി​ളി​നു മു​ക​ളി​ലെ ഫാ​നി​ൽ ഷാ​ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​ണു കൊ​മേ​ഴ്സ്യ​ൽ വി​ഭാ​ഗം ജീ​വ​ന​ക്കാ​രി​യെ ക​ണ്ടെ​ത്തി​യ​ത്.

അ​സി​സ്റ്റ​ന്‍റ് ഗ്രേ​ഡ് മൂ​ന്ന് വി​ഭാ​ഗം ജീ​വ​ന​ക്കാ​രി​യാ​യ ന​യ​ന ജോ​ലി സ​മ​യം ക​ഴി​ഞ്ഞും വീ​ട്ടി​ലെ​ത്താ​തി​രു​ന്ന​തി​നെത്തു​ട​ർന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ജോ​ലി സ​മ​യം ക​ഴി​ഞ്ഞും വ​ർ​ക്കു​ക​ൾ തീ​ർ​ത്ത​തി​നു​ ശേ​ഷ​മാ​ണ് ന​യ​ന വീ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യി​രു​ന്ന​ത്.

ന​യ​ന ഫ​യ​ൽ നോ​ക്കു​ന്ന​തു ക​ണ്ടി​ട്ടാ​ണ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​യ​ത്.
ഇ​ന്ന​ലെ രാ​ത്രി എ​ട്ടു ക​ഴി​ഞ്ഞും വീ​ട്ടി​ൽ എ​ത്താ​തി​രു​ന്ന​തി​നെത്തു​ട​ർ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ സ​ഹ​പ്ര​വ​ർ​ത്ത​ക​രോ​ടു വി​വ​രം തി​ര​ക്കി​യ​ത്.

വൈ​കു​ന്നേ​രം ഓ​ഫീ​സ് പൂ​ട്ടി​യി​റ​ങ്ങു​ന്പോ​ൾ ഓ​ഫീ​സ് മു​റി​യി​ൽ ലൈ​റ്റ് ഇ​ല്ലാ​യി​രു​ന്ന​താ​യി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ചി​ങ്ങ​വ​നം സ്റ്റേ​ഷ​ൻ​ഹൗ​സ് ഓ​ഫീ​സ​ർ ടി.​ആ​ർ. ജി​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് ഇ​ന്ന​ലെ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.

ഇ​ന്നു രാ​വി​ലെ ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​യി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കും.