കോട്ടയംകാർക്കു നല്ല കോളാ! കുറുവ സംഘത്തിനു പിന്നാലെ വനിതാപ്പടയും
Saturday, December 4, 2021 2:59 PM IST
പാ​ലാ: കുറുവ സംഘത്തിന്‍റെ ഭീതി മാറുന്നതിനു മുന്പ് കോട്ടയം ജില്ലയിൽ മറ്റു നിരവധി മോഷണ സംഘങ്ങളും തന്പടിച്ചതായി പോലീസ്. പള്ളിത്തിരുനാളുടെ കാലം ആയതോടെയാണ് മോഷ്ടാക്കൾ കൂട്ടത്തോടെ എത്തിയിരിക്കുന്നത്. തിരക്കിനിടയിലുള്ള മോഷണം ലക്ഷ്യമിട്ടാണ് സംഘം എത്തിയത്.

ഇ​ന്ന​ലെ ഏ​റ്റു​മാ​നൂ​ർ-​ പാ​ലാ റൂ​ട്ടി​ൽ ബ​സ് യാ​ത്ര​യ്ക്കി​ട​യി​ൽ യാ​ത്ര​ക്കാ​രി​യു​ടെ മാ​ല പൊ​ട്ടി​ച്ച മ​ധു​ര സ്വ​ദേ​ശി​നി​യെ പാ​ലാ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽനി​ന്നു​മാ​ണ് ഇ​ത്ത​ര​ത്തി​ൽ മോ​ഷ​ണം ല​ക്ഷ്യ​മി​ട്ടു നി​ര​വ​ധി പേ​ര​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ൾ ജി​ല്ല​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​താ​യി പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​ത്.

മ​ധു​ര സ്വ​ദേ​ശി​നി ഈ​ശ്വ​രി (50)യെ​യാ​ണു പി​ടി​യി​ലാ​യ​ത്. കെഎസ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​റു​ടെ ജാ​ഗ്ര​ത​യാ​ണ് മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടാ​ൻ കാ​ര​ണ​മാ​യ​ത്. ഏ​റ്റു​മാ​നൂ​ർ മം​ഗ​ളം കോ​ള​ജി​നു സ​മീ​പം താ​മ​സിക്കു​ന്ന ചി​ന്ന​മ്മ​യു​ടെ മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.

ചി​ന്ന​മ്മ​യും മ​ക​ൾ ഷേ​ർ​ളി, അ​യ​ൽ​വാ​സി​ക​ളാ​യ നി​ജ, വ​ത്സ​മ്മ എ​ന്നി​വ​ർ അ​രു​വി​ത്തു​റ പ​ള്ളി​യി​ലേ​ക്കു പോ​കാ​നാ​ണ് കോ​ട്ട​യം-​ തൊ​ടു​പു​ഴ കെഎ​സ്ആ​ർ​ടി​സി ബ​സി​ൽ ക​യ​റി​യ​ത്. ബ​സി​ലു​ണ്ടാ​യി​രു​ന്ന ഈ​ശ്വ​രി ചി​ന്ന​മ്മ​യെ ത​ന്‍റെ അ​ടു​ത്തു വി​ളി​ച്ചി​രു​ത്തു​ക​യാ​യി​രു​ന്നു.

ചേ​ർ​പ്പു​ങ്ക​ലി​ലേ​ക്കു ടി​ക്ക​റ്റെ​ടു​ത്ത ഈ​ശ്വ​രി, ചേ​ർ​പ്പു​ങ്ക​ലെ​ത്തി​യ​പ്പോ​ൾ വീ​ണ്ടും പാ​ലാ​യി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്തു. ഇ​തു കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ശ്ര​ദ്ധി​ച്ചി​രു​ന്നു. പാ​ലാ സ്റ്റാ​ൻ​ഡി​ലെ​ത്തി​യ​പ്പോ​ൾ ഈ​ശ്വ​രി ആ​ദ്യം ബ​സി​റ​ങ്ങി. ഉടൻ ആരുടെയെങ്കിലും വ​ല്ല​തും ന​ഷ്ട​പ്പെ​ട്ടോ​യെ​ന്നു കെഎ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ ചോ​ദി​ച്ച​പ്പോ​ഴാ​ണു ചി​ന്ന​മ്മ​യു​ടെ ര​ണ്ടു പ​വ​ൻ വ​രു​ന്ന മാ​ല കാ​ണാ​നി​ല്ലെ​ന്നു വ്യ​ക്ത​മാ​യ​ത്.

ഈ​ശ്വ​രി കോ​ട്ട​യ​ത്തേ​ക്കു​ള്ള ബ​സി​ൽ ക​യ​റി​യ​താ​യി ഡ്രൈ​വ​ർ പ​റ​ഞ്ഞ​തോ​ടെ ഓ​ട്ടോ​റി​ക്ഷ​യി​ൽ ചി​ന്ന​മ്മ​യും മൂ​ന്നു പേ​രും പി​ന്നാ​ലെ​യെ​ത്തി ളാ​ലം സ്റ്റാ​ൻ​ഡി​ൽ വ​ച്ച് ഇ​വ​രെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ബ​സി​ലി​രി​ക്കു​ക​യാ​യി​രു​ന്ന ഈ​ശ്വ​രി ഇ​വ​രെ ക​ണ്ട​തോ​ടെ മാ​ല ബ​സി​ലി​ട്ടു ര​ക്ഷ​പ്പെ​ടാ​നും ശ്ര​മി​ച്ചു. തു​ട​ർ​ന്നു പാ​ലാ പോ​ലീ​സെ​ത്തി ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബ​സ് യാ​ത്ര​ക്കാ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെന്നു പോ​ലീ​സ് അ​റി​യി​ച്ചു.