മാ​സ്ക് വച്ചിട്ടുണ്ടോ? കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്ക്വാ​ഡ് വരുന്നു
Friday, December 10, 2021 2:27 PM IST
ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ശ​രി​യാ​യ രീ​തി​യി​ൽ മാ​സ്ക് ധ​രി​ക്കു​ന്നു​ണ്ടോ എ​ന്ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ന്നു.

ഓ​പ്പ​റേ​ഷ​ൻ​സ് വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വി​ജി​ല​ൻ​സ് വി​ഭാ​ഗ​ത്തി​ന് ഉ​ത്ത​ര​വ് ന​ല്കി. സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ബ​സു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.

ബ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രും ശ​രി​യാ​യ രീ​തി​യി​ൽ മു​ഖാ​വ​ര​ണം ധ​രി​ക്കാ​റി​ല്ലെ​ന്ന് പ​രാ​തി ഉ​ണ്ടെ​ന്നും ഉ​ത്ത​ര​വി​ൽ ചു​ണ്ടി​ക്കാ​ട്ടു​ന്നു. മാ​സ്ക് ധ​രി​ക്കാ​തി​രി​ക്കു​ക, മാ​സ്ക് താ​ഴ്ത്തി താ​ടി​യി​ൽ വ​യ്ക്കു​ക, ബ​സു​ക​ളി​ൽ ക​യ​റി​യാ​ൽ ഊ​രി​മാ​റ്റു​ക തു​ട​ങ്ങി​യ​വ​യാ​ണ് പ​രാ​തി​ക​ൾ.

ഇ​തു സം​ബ​ന്ധി​ച്ച് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നി​ലും പ​രാ​തി ല​ഭി​ക്കു​ക​യും കേ​സ് എ​ടു​ക്കു​ക​യും ചെ​യ്ത​താ​യും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. വി​ജി​ല​ൻ​സ് വി​ഭാ​ഗം സ്ക്വാ​ഡ് ഇ​ൻ​സ്പെ​ക്ട​ർ​മാ​ർ ദി​വ​സ​വും നി​ശ്ചി​ത സ​ർ​വീ​സു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്ത​ണം.

ഇ​തി​ന് ഇ​ൻ​സ്പെ​ക്ട​ർ​മാ​രെ വി​ജി​ല​ൻ​സ് വി​ഭാ​ഗം മേ​ധാ​വി നി​യ​മി​ക്ക​ണം.​എ​ന്നാ​ൽ, ശ​രി​യാ​യ രീ​തി​യി​ൽ മു​ഖാ​വ​ര​ണം ധ​രി​ക്കാ​ത്ത​വ​രെ ക​ണ്ടെ​ത്തി​യാ​ൽ അ​വ​ർ​ക്ക് എ​ന്തു ശി​ക്ഷ ന​ല്ക​ണ​മെ​ന്ന​ത് ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കു​ന്നി​ല്ല.

മു​ഖാ​വ​ര​ണം ശ​രി​യാ​യ രീ​തി​യി​ൽ ധ​രി​ക്കാ​ത്ത​വ​രെ​ക്കു​റി​ച്ചു പോ​ലീ​സി​നോ ആ​രോ​ഗ്യ വ​കു​പ്പി​നോ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മോ എ​ന്ന കാ​ര്യ​ത്തി​ലും വ്യ​ക്ത​ത​യി​ല്ല.

-പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ