കൊല്ലം: വീടിനോടു ചേർന്നുളള ഷെഡ് ഉപയോഗിക്കുന്നതു വിലക്കിയ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തെ പോലീസ് പിടികൂടി. ശക്തികുളങ്ങര, കന്നിമേൽ ഗോപിക്കട ജംഗ്ഷനു സമീപം രാധകൃഷ്ണപിളള, ഗോപിക്കട ജംഗ്ഷന് സമീപം പറമേൽ വടക്കത്തിൽ ഗോപകുമാർ (പൊന്നൻ-40), ശക്തികുളങ്ങര, രാജേഷ് ഭവനത്തിൽ രാജേഷ് എന്നിവരാണ് പോലീസ് പിടിയിലായത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് രാജേഷെന്ന് പോലീസ് പറഞ്ഞു.
ശക്തികുളങ്ങര മണികണ്ഠഭവനത്തിനോടു ചേർന്നുളള ഷെഡിൽ ഉറങ്ങാൻ ശ്രമിച്ച സംഘത്തെ വീട്ടുടമ വിലക്കി. ഇതിനെ തുടർന്ന് ഇവർ സംഘം ചേർന്നു വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു.
കൈവശം ഇരുന്ന ബിയർകുപ്പി കൊണ്ടു വീട്ടുടമയുടെ തലയ്ക്ക് അടിച്ചു മുറിപ്പെടുത്തി. കണ്ട്രോൾ റൂം ഇൻസ്പെക്ടർ ബിജൂ.എസ്.റ്റി യുടെ നേതൃത്വത്തിൽ ശക്തികുളങ്ങര പോലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ്പെക്ടർ അനീഷ്, എ.എസ്സ്.ഐ മാരായ വസന്തൻ, സുനിൽകുമാർ, അനിൽകുമാർ, സാബിൻ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.