അത്ര സേഫ് അല്ല! ബിജെപിയിൽ അഞ്ചു ജില്ലാ പ്രസിഡന്‍റുമാർ തെറിച്ചേക്കും
Monday, September 13, 2021 11:15 AM IST
കോ​ഴി​ക്കോ​ട്: തെ​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ ക​ന​ത്ത തി​രി​ച്ച​ടി​യി​ലും നേ​തൃ​മാ​റ്റ​ത്തി​ലേ​ക്കു കാര്യങ്ങളെത്തിക്കാതെ ബിജെപി സംസ്ഥാന നേതൃത്വത്തിന്‍റെ നീക്കം. അതേസമയം, അഞ്ചു ജില്ലകളിലെ പാർട്ടി പ്രസിഡന്‍റുമാരുടെ കാര്യത്തിൽ വൈകാതെ ഇളക്കി പ്രതിഷ്ഠ ഉണ്ടാകുമെന്നാണ് സൂചന.
പാർട്ടിയിൽ കടുത്ത ഭിന്നത നിലനിൽക്കുകയാണെങ്കിലും കസേര ഇളകാതിരിക്കാനുള്ള ഇടപെടലുകളിൽ ഒരു പരിധിവരെ വിജയിച്ചിരിക്കുകയാണ് കെ.സുരേന്ദ്രനും കൂട്ടാളികളും.

ഇ​ന്ന​ലെ ചേ​ര്‍​ന്ന കോ​ര്‍ കമ്മിറ്റി​യോ​ഗം ചേർന്നെങ്കിലും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സു​രേ​ന്ദ്ര​ന്‍​മാ​റി നി​ല്‍​ക്ക​ണ​മെ​ന്ന ആവശ്യം ഒരു കോണിൽനിന്നും ഉയർന്നുവരാതെ നോക്കുന്നതിൽ നേതൃത്വം വിജയിച്ചു.

സുരേന്ദ്രനു പിന്തുണ

പാ​ര്‍​ട്ടി​യു​ടെ മു​തി​ര്‍​ന്ന നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ പൂ​ര്‍​ണ പി​ന്തു​ണ കെ.സുരേന്ദ്രനു ല​ഭി​ച്ചു. മാ​ത്ര​മ​ല്ല പി.​കെ.​കൃ​ഷ്ണ​ദാ​സ് പ​ക്ഷ​മു​ള്‍​പ്പെ​ടെ സം​ഘ​ട​നാ​ ത​ല​ത്തി​ലെ വീ​ഴ്ച ചൂ​ണ്ടി​കാ​ണി​ച്ചെ​ങ്കി​ലും പ​ര​സ്യ​മാ​യി നേ​തൃ​മാ​റ്റ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യിക്കാൻ ധൈര്യപ്പെട്ടില്ല.

കു​റ​ച്ചു​കൂ​ടി പ​ക്വ​ത​യോ​ടെ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കാ​ര്യ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന നി​ല​പാ​ടാ​ണ് സു​രേ​ന്ദ്ര​നെ എ​തി​ര്‍​ക്കു​ന്ന​വ​ര്‍ ഉ​ന്ന​യി​ച്ച​ത്.​ അതേസമയം, കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ൻ കേ​ര​ള രാ​ഷ്‌ട്രീയ​ത്തി​ൽ അ​മി​ത​മാ​യി ഇ​ട​പെ​ടു​ന്നു എ​ന്ന വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

ഇതിനിടെ, നാ​ലു ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ അ​ട​ങ്ങു​ന്ന ഉ​പ​സ​മി​തി​യെ പു​നഃസം​ഘ​ട​ന​യ്ക്കാ​യി നി​യോ​ഗി​ച്ചു. തെ​രെ​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​ക്ഷ​ൻ പ്ലാ​ൻ ത​യാ​റാ​ക്കും. ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രെ ഉ​ൾ​പ്പെ​ടെ എ​ല്ലാ ഘ​ട​ക​ങ്ങ​ളി​ലും നേ​താ​ക്ക​ളെ മാ​റ്റാ​നാ​ണ് നി​ർ​ദേ​ശം. കോ​ട്ട​യം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം, വ​യ​നാ​ട്, ക​ണ്ണൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

നേരത്തെ, പാ​​ർ​​ട്ടി​​യു​​ടെ ഗ്രേ​​ഡ് ഉ​​യ​​രാ​​ത്ത​​തി​​ൽ ആ​​ർ​​എ​​സ്എ​​സ് ക​​ടു​​ത്ത അ​​തൃ​​പ്തി​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യിരുന്നു. യു​​വ​​നേ​​താ​​വ് കൂ​​ടി​​യാ​​യി​​രു​​ന്ന കെ.​​സു​​രേ​​ന്ദ്ര​​ൻ പാ​​ർ​​ട്ടി ത​​ല​​പ്പ​​ത്തേ​​ക്കു വ​​ന്ന​​പ്പോ​​ൾ വ​​ലി​​യ പ്ര​​തീ​​ക്ഷ​​യു​​ണ്ടാ​​യി​​രു​​ന്നു.

എ​​ന്നാ​​ൽ, സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റാ​​​യി കെ. ​​​സു​​​രേ​​​ന്ദ്ര​​​ൻ എ​​​ത്തി​​​യി​​​ട്ടും പാ​​​ർ​​​ട്ടി​​​ക്കു വ​​​ള​​​ർ​​​ച്ച കി​​​ട്ടി​​യി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല പി​​ന്നാ​​ക്കം പോ​​വു​​ക​​യും ചെ​​യ്ത​​തു നേ​​​താ​​​ക്ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ഭി​​ന്ന​​ത മൂ​​ല​​മാ​​ണെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ് ആ​​​ർ​​എ​​​സ്എ​​​സ്.

ഗ്രൂപ്പുകളി

ര​​​ണ്ടു ഗ്രൂ​​​പ്പു​​​ക​​​ൾ സ​​​ജീ​​​വ​​​മാ​​​യി പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ ഭി​​​ന്നി​​​പ്പു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന​​​തും അ​​​ടു​​​ത്ത കാ​​​ല​​​ത്ത് ഉ​​​യ​​​ർ​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളും നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ഒ​​​രു സീ​​​റ്റു പോ​​​ലും ല​​​ഭി​​​ക്കാ​​​ത്ത​​​തും ആ​​​ർ​​​എ​​​സ്എ​​​സ് ഗൗ​​​ര​​​വ​​​മാ​​​യി​​​ട്ടാ​​​ണ് കാ​​​ണു​​​ന്ന​​​ത്.

ഇ​​​തി​​​നി​​​ട​​​യി​​​ൽ ആ​​​ർ​​​എ​​​സ്എ​​​സ് നി​​​യോ​​​ഗി​​​ച്ച നേ​​​താ​​​ക്ക​​​ളെ ക​​​ള്ള​​​പ്പ​​​ണ​​​ക്കേ​​​സി​​​ൽ ചോ​​​ദ്യം ചെ​​​യ്ത​​​തും ഗൗ​​​ര​​​വ​​​മാ​​​യി​​​ട്ടാ​​​ണ് സം​​​ഘ​​​ട​​​ന കാ​​​ണു​​​ന്ന​​​ത്. ബി​​​ജെ​​​പി​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ഹാ​​​യി​​​ക്കാ​​​ൻ നി​​​യോ​​​ഗി​​​ക്കു​​​ന്ന നേ​​​താ​​​ക്ക​​​ളി​​​ൽ പ​​​ല​​​രും ആ​​​രോ​​​പ​​​ണ​ വി​​​ധേ​​​യ​​​രാ​​​കു​​​ന്ന​​​തി​​​ലും ആ​​​ർ​​​എ​​​സ്എ​​​സി​​​ന് അ​​​സം​​​തൃ​​​പ്തി​​​യു​​​ണ്ട്.