ബിജെപിയിൽ അവഗണന! മെട്രോമാനും ജേക്കബ് തോമസിനും അതൃപ്തി
Wednesday, September 22, 2021 10:38 AM IST
കോ​ഴി​ക്കോ​ട്: ബി​ജെ​പി അ​വ​ഗ​ണ​ന​യി​ല്‍ അ​തൃ​പ്തി അ​റി​യി​ച്ച് മെ​ട്രോ​മാ​ന്‍ ഇ. ​ശ്രീ​ധ​ര​നും മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സും.

പാ​ര്‍​ട്ടി​യി​ല്‍നി​ന്നും പൊ​തു​ജ​ന ​താ​ത്പ​ര്യ​ വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടാ​ന്‍ പി​ന്തു​ണ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ഇ​വ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു. നി​യ​മ​സ​ഭാ തെ​രെ​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്ന പ​ല പ്ര​മു​ഖരെയും അ​വ​ഗ​ണി​ക്കു​ന്ന​താ​യാ​ണ് പ​രാ​തി.

ഇതിനിടെ, ഗ്രൂപ്പുകളിയുടെ മൂർധന്യത്തിൽ നട്ടംതിരിയുന്ന ബിജെപിയും അച്ചടക്ക നടപടിയുടെ വാൾ എടുക്കുന്നു. കുറെക്കാലമായി നേതാക്കൾ പരസ്യമായ ഗ്രൂപ്പുപോരിൽ ഏർപ്പെട്ടിരിക്കുന്നതു പാർട്ടിയെ വലയ്ക്കുന്ന സാഹചര്യത്തിലാണ് അച്ചടക്കത്തിനായി സമിതി രൂപീകരിച്ചിരിക്കുന്നത്.

തെ​ര​ഞ്ഞെ​ടു​പ്പ് തോ​ല്‍​വി​ക്കു പി​ന്നാ​ലെ പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക​യും പ്ര​ച​ര​ണ​ത്തി​ല്‍ വീ​ഴ്ച വ​രു​ത്തു​ക​യും ചെ​യ്ത​വ​ര്‍​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നാ​ണ് തീ​രു​മാ​നം.

സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ഞ്ചു സം​ഘ​ങ്ങ​ളാ​യി തി​രി​ച്ചു മു​ഴു​വ​ന്‍ മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും പ്ര​വ​ര്‍​ത്ത​ക​രു​ടെ നി​ര്‍​ദേ​ശ​വും അ​ഭി​പ്രാ​യ​വും ക്രോ​ഡീ​ക​രി​ച്ചാ​ണ് പു​ന​സം​ഘ​ട​ന​യും തു​ട​ര്‍ ന​ട​പ​ടി​ക​ളും തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​യ​ള​വി​ല്‍ ഉ​ള്‍​പ്പെ​ടെ പ്ര​വ​ര്‍​ത്തി​ച്ചാ​ലും ഇ​ല്ലെ​ങ്കി​ലും ഒ​ന്നു​മി​ല്ല എ​ന്ന രീ​തി​യി​ലു​ള്ള മ​നോ​ഭാ​വം മാ​റ്റി​യെ​ടു​ക്ക​ണം. പാ​ര്‍​ട്ടി വി​രു​ദ്ധ പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തി​യാ​ല്‍ അ​ച്ച​ട​ക്ക​ ന​ട​പ​ടി​യെ​ടു​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.

ഇ​തി​നാ​യി മു​തി​ര്‍​ന്ന നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ​മി​തി​യും പ്ര​വ​ര്‍​ത്തി​ക്കും. കു​മ്മ​ന​ത്തി​നു പു​റ​മേ ദേ​ശീ​യ നി​ർ​വാ​ഹ​ക​സ​മി​തി​ അം​ഗം പി.​കെ.​കൃ​ഷ്ണ​ദാ​സ്, സം​സ്ഥാ​ന സം​ഘ​ട​നാ ജ​ന​റ​ൽ​ സെ​ക്ര​ട്ട​റി എം.​ഗ​ണേ​ശ​ൻ എ​ന്നി​വ​രും അ​ച്ച​ട​ക്ക​ സ​മി​തി​യി​ല്‍ അം​ഗ​മാ​ണ്.

മു​ന്‍​പ് ന​ട​ന്ന അ​ച്ച​ട​ക്ക​ലം​ഘ​ന​ങ്ങ​ളും സ​മി​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ വ​രും. കാ​ല​താ​മ​സ​മി​ല്ലാ​തെ ന​ട​പ​ടി​യെ​ടു​ക്കും. അ​ടു​ത്ത ലോ​ക്‌​സ​ഭാ​ തെ​ര​ഞ്ഞെ​ടു​പ്പിനു മു​ന്‍​പ് ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കും.

സം​സ്ഥാ​ന അ​ധ്യ​ക്ഷ​നാ​യി കെ.​സു​ധാ​ക​ര​ന്‍ വ​ന്ന​തോ​ടെ പ്ര​വ​ര്‍​ത്ത​ക​രി​ലു​ണ്ടാ​യ ആ​വേ​ശം സം​ഘ​ട​നാ​ത​ല​ത്തി​ല്‍ ബി​ജെ​പി​ക്കു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നു വ​ലി​യ വെ​ല്ലു​വി​ളി ഉ​യ​ര്‍​ത്തു​ന്ന​താ​യാ​ണ് പാ​ര്‍​ട്ടി വി​ല​യി​രു​ത്ത​ല്‍‌.

ഇ​വ​രു​മാ​യി സം​സ്ഥാ​ന നേ​തൃ​ത്വം ച​ര്‍​ച്ച ന​ട​ത്തും. കേ​ന്ദ്രം നി​ര്‍​ദേ​ശി​ക്കു​ന്ന പ്ര​കാ​ര​മാ​യി​രി​ക്കും ന​ട​പ​ടി.