ഇതാ വ്യാജ മനുഷ്യാവകാശ കമ്മീഷൻ! പരാതി സ്വീകരിക്കൽ, ഒത്തു തീർപ്പാക്കൽ, പണം തട്ടൽ
Wednesday, September 29, 2021 11:33 AM IST
കോ​ഴി​ക്കോ​ട്: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ​ന്ന പേ​രി​ല്‍ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു വ​ന്‍ ത​ട്ടി​പ്പ്. ഹ്യൂ​മ​ന്‍ റൈ​റ്റ്‌​സ് എ​ന്ന പേ​രി​ല്‍ ആ​രം​ഭി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളാ​ണ് വ​ന്‍ ത​ട്ടി​പ്പു​ക​ള്‍ ന​ട​ത്തു​ന്ന​തെ​ന്നാ​ണ് പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തിനു ല​ഭി​ച്ച വി​വ​രം.

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലും സ​മാ​ന​മാ​യ രീ​തി​യി​ല്‍ സ്ഥാ​പ​നം ന​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെത്തു​ട​ര്‍ന്നു പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി നി​ര​വ​ധി രേ​ഖ​ക​ള്‍ പി​ടി​ച്ചെടുത്തു.

നി​യ​മ​വി​രു​ദ്ധ​മാ​യി മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന്‍റെ പേ​രി​ല്‍ ഇ​ത്ത​ര​ത്തി​ല്‍ ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് വ്യാ​പ​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. എ​ര​ഞ്ഞി​പാ​ലം- അ​ര​യി​ട​ത്തു​പാ​ലം റോ​ഡി​ല്‍ നി​ര്‍​മ​ല്‍ ആ​ര്‍​ക്കേ​ഡ് ബി​ല്‍​ഡിം​ഗില്‍ ​പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന ഐ ​ട്ര​സ്റ്റ് ഹ്യൂ​മ​ന്‍ റൈ​റ്റ്‌​സ് ആ​ന്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രേ​യാ​ണ് ഇ​ന്ന​ലെ ന​ട​ക്കാ​വ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

നി​യ​മ​പ​ര​മാ​യ അ​ധി​കാ​ര സ്ഥാ​പ​ന​മാ​ണെ​ന്നു ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ച്ചു പൊ​തു​ജ​ന​ങ്ങ​ളി​ല്‍നി​ന്നു പ​രാ​തി സ്വീ​ക​രി​ക്കുകയാണ് ആദ്യ ഘട്ടം. പിന്നീട് ഇ​രു​ക​ക്ഷി​കളെ​യും വി​ളി​ച്ചു വ​രു​ത്തി പ​രാ​തി തീ​ര്‍​പ്പാക്കും. തുടർന്ന് അ​വ​രി​ല്‍നി​ന്നു ഫീസിന്‍റെയും മറ്റും പേരിൽ വൻ തുക ഈടാക്കും.

കോ​ഴി​ക്കോ​ട് സി​റ്റി സ്‌​പെ​ഷല്‍ ബ്രാ​ഞ്ചി​ല്‍നി​ന്നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെത്തു​ട​ര്‍​ന്നു ഡി​സി​പി സ​പ്നി​ല്‍ എം. ​മ​ഹാ​ജ​ന്‍, ടൗ​ണ്‍ അ​സി.​ക​മ്മീ​ഷ​ണ​ര്‍ ബി​ജു​രാ​ജ് എ​ന്നി​വ​രു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം ന​ട​ക്കാ​വ് പോ​ലീ​സ് സ്ഥാ​പ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ പല സംഭവങ്ങളുടെയും രേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു.

ഇ​ത്ത​ര​ത്തി​ല്‍ പ​ണം ന​ഷ്ട​പ്പെ​ട്ട​വ​രി​ല്‍നി​ന്നു മൊ​ഴി​ക​ള്‍ രേ​ഖ​പ്പെ​ടു​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി തു​ട​ര്‍​ന​ട​പ​ടി​ സ്വീ​ക​രി​ക്കും. മ​നു​ഷ്യാ​വ​കാ​ശ​ത്തിന്‍റെ പേ​രു പ​റ​ഞ്ഞു വ്യാ​ജ​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചു ക​ണ്ടെ​ത്തി ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി. ജോ​ര്‍ജ് അ​റി​യി​ച്ചു,

ന​ട​ക്കാ​വ് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ന്തോ​ഷ്‌​കു​മാ​ര്‍, എ​സ് ഐ ​മാ​രാ​യ മ​നോ​ജ്, അ​ബ്ദു​ള്‍​ക​ലാം, എ​എ​സ്‌​ഐ ലൗ​ജി​ത്, സി​പി​ഒ നി​ഷ, സി​പി​ഒ ബ​ബി​ത് എ​ന്നി​വ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു നേ​തൃ​ത്വം ന​ല്‍​കി.