ഹണിട്രാപ്: 26കാരി 57കാരനെ ലോഡ്ജിൽ വിളിച്ചുവരുത്തി
Monday, October 4, 2021 12:23 PM IST
വൈ​ക്കം: ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വൈ​ക്കം സ്വ​ദേ​ശി​യാ​യ ഗൃ​ഹ​നാ​ഥ​നെ ഹ​ണി ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ സംഭവത്തിൽ നടന്നത് വളരെ ആസൂത്രിതമായ തട്ടിപ്പ്. ഹ​ണി ട്രാ​പ്പി​ൽ വൈ​ക്ക​ത്തെ ഗൃ​ഹ​നാ​ഥ​നു പു​റ​മേ മ​റ്റു ചി​ല​രെ​യും കെ​ണി​യി​ൽ​പ്പെ​ടു​ത്തി യു​വ​തി പ​ണം ത​ട്ടി​യെ​ടു​ത്ത​താ​യും സൂ​ച​ന കിട്ടി.

ഒരാൾ പിടിയിൽ

സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളി​ൽ ഒ​രാ​ൾ പോ​ലി​സ് പി​ടി​യി​ലാ​യി. എ​റ​ണാ​കു​ളം ഞാ​റ​യ്ക്ക​ൽ വൈ​പ്പി​ൻ പു​തു​വൈ​പ്പ് തോ​ണി പാ​ല​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന തു​റ​ക്ക​ൽ ജ​സ്‌‌ലിൻ ജോ​സി (41)യെ​യാ​ണ് വൈ​ക്കം പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ല​പ്പു​ഴ സ്വ​ദേ​ശി​യാ​യ 26കാ​രി 57കാ​ര​നാ​യ ഗൃ​ഹ​നാ​ഥ​നു​മാ​യി ഫേ​സ്ബു​ക്കി​ലൂ​ടെ അ​ടു​പ്പം സ്ഥാ​പി​ച്ചു വ​രു​തി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 28നു ​യു​വ​തി ഗൃ​ഹ​നാ​ഥ​നെ ചേ​ർ​ത്ത​ല ഒ​റ്റ​പു​ന്ന​യി​ലെ ലോ​ഡ്ജി​ൽ വി​ളി​ച്ചു വ​രു​ത്തി.

പി​ന്നീ​ട് യു​വ​തി​യു​മൊ​ത്തു​ള്ള ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി. ഇ​തുപ​യോ​ഗി​ച്ചു ഗൃ​ഹ​നാ​ഥ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. 50 ല​ക്ഷം രൂ​പ ചോ​ദി​ച്ചാ​ണ് വി​ല പേ​ശ​ൽ തു​ട​ങ്ങി​യ​തെ​ങ്കി​ലും പി​ന്നീ​ട് 20 ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്നു ധാ​ര​ണ​യാ​യ​താ​യി പോ​ലി​സ് പ​റ​ഞ്ഞു. ഇ​തി​ന്‍റെ ആ​ദ്യ ഗ​ഡു​വാ​യി 1,35,000 രൂ​പ യു​വ​തി​യും കൂ​ട്ട​രും കൈ​ക്ക​ലാ​ക്കി.

വൈക്കം സ്വദേശിയായ ഗൃഹനാഥനോടു യു​വ​തി​യു​ടെ കൂ​ട്ടാ​ളി​ക​ൾ വൈ​ക്കം ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പ​ത്തു വ​ച്ചു പ​ണ​ത്തെ ചൊ​ല്ലി ക​ല​ഹി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്നം വ​ഷ​ളാ​യ​ത്. കൈയിലു​ള്ള​തെ​ല്ലാം ന​ഷ്ട​പ്പെ​ട്ട 57കാ​ര​ൻ ജീ​വി​തം ത​ക​രാ​തി​രി​ക്കാ​ൻ ക​ടം വാ​ങ്ങി​യും പ​ണം ന​ൽ​കേ​ണ്ട സ്ഥി​തി​യു​ണ്ടായ​തോ​ടെ സു​ഹൃ​ത്തു​ക്ക​ളു​ടെയും മ​റ്റും പ്രേ​ര​ണ​യാ​ൽ പോ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഗൃ​ഹ​നാ​ഥ​നെ കു​ടു​ക്കി​യ യു​വ​തി​ക്കു വൈ​ക്ക​ത്തെ ചി​ല പ്ര​മു​ഖ​രു​മാ​യും ബ​ന്ധ​മു​ണ്ടെ​ന്ന സൂ​ച​ന പോ​ലീസി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. കേ​സി​ൽ 26 കാ​രി​യാ​യ യു​വ​തി​യ​ട​ക്ക​മു​ള്ള പ്ര​തി​ക​ളെ പി​ടി​കൂ​ടാ​നു​ണ്ടെ​ന്നും അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​യി ന​ട​ക്കു​ക​യാ​ണെ​ന്നും വൈ​ക്കം ഡി​വൈ​എ​സ്പി എ.​ജെ. തോ​മ​സ് പ​റ​ഞ്ഞു.

നിരവധി പേർ കുടുങ്ങി

ഹ​ണി​ട്രാ​പി​ൽ കു​ടു​ങ്ങി​യ​തു നി​ര​വ​ധി പേ​രെ​ന്നു സൂ​ച​ന. പോ​ലീസ് പ്ര​തി​ക​ളെന്നു സം​ശ​യി​ക്കു​ന്ന യു​വ​തി​യ​ട​ക്ക​മു​ള്ള​വ​രു​ടെ ഫോ​ണ്‍ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച​തി​നെത്തു​ട​ർ​ന്നാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്.

പ​ണം ന​ഷ്ട​മാ​യ പ്ര​മു​ഖ​രി​ൽ പ​ല​രും മാ​നം ന​ഷ്ട​മാ​കാ​തി​രി​ക്കാ​നാണ് പ​രാ​തി​യു​മാ​യി മു​ന്നോ​ട്ടു വ​രാ​തി​രുന്നതെന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നി​ഗ​മ​നം. ഇ​തി​ന​കം പോ​ലീസ് ചി​ല​രി​ൽ​നി​ന്നു വി​വ​ര​ങ്ങ​ൾ തേ​ടി​യ​തോ​ടെ കെ​ണി​യി​ല​ക​പ്പെ​ട്ട പ​ല​രും ആശങ്കയിലാണ്.

വൈ​ക്കം ഡി​വൈ​എ​സ്പി എ.​ജെ. തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക സ്ക്വാ​ഡ് രൂ​പീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​ത്. ഇ​തി​നി​ട​യി​ൽ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടു പോ​ലീ​സ് പു​റ​ത്തു​വി​ട്ട ചി​ല​രു​ടെ ചി​ത്ര​ങ്ങ​ൾ അ​ബ​ദ്ധ​ത്തി​ൽ ന​ൽ​ക​പ്പെ​ട്ട​താ​ണെ​ന്നും അ​വ​ർ നി​ര​പ​രാ​ധി​ക​ളാ​ണെ​ന്നും പോ​ലീസ് അ​റി​യി​ച്ചു.