ഹണിട്രാപ്പ്: രഞ്ജിനിയുടെ കെണിയിൽ വീണു ലക്ഷങ്ങൾ പോയി
Monday, October 11, 2021 3:57 PM IST
വൈ​ക്കം: ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട വൈ​ക്കം സ്വ​ദേ​ശി​യാ​യ ഗൃ​ഹ​നാ​ഥ​നെ ഹ​ണി ട്രാ​പ്പി​ൽ​പ്പെ​ടു​ത്തി പ​ണം ത​ട്ടി​യ കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ യു​വ​തി​യും യു​വ​തി​യു​ടെ കൂ​ട്ടാ​ളി​യും പോ​ലി​സ് പി​ടി​യി​ൽ.

കാ​സ​ർ​ഗോ​ഡ് ഹോ​സ്ദു​ർ​ഗ് ഗു​രു​പു​രം സ്വ​ദേ​ശി​നി ര​ഞ്ജി​നി (28), ഇ​വ​രു​ടെ കൂ​ട്ടാ​ളി എ​രു​മേ​ലി സ്വ​ദേ​ശി സു​ബി​ൻ (35) എ​ന്നി​വ​രെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​റ​ണാ​കു​ളം വൈ​പ്പി​ൻ പു​തു​വൈ​പ്പ് തോ​ണി പാ​ല​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന തു​റ​ക്ക​ൽ ജ​സ്‌‌ലിൻ ജോ​സി​യെ ക​ഴി​ഞ്ഞ ദി​വ​സം വൈ​ക്കം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

കാ​സ​ർ​ഗോഡ് സ്വ​ദേ​ശി​നി​യാ​യ 28കാ​രി വൈ​ക്കം വ​ല്ല​കം സ്വ​ദേ​ശി​യാ​യ 57 കാ​ര​നാ​യ ഗൃ​ഹ​നാ​ഥ​നു​മാ​യി ഫേ​സ്ബു​ക്കി​ലൂ​ടെ അ​ടു​പ്പം സ്ഥാ​പി​ച്ചു വ​രു​തി​യി​ലാ​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 28നു ​യു​വ​തി ഗൃ​ഹ​നാ​ഥ​നെ ചേ​ർ​ത്ത​ല ഒ​റ്റ​പു​ന്ന​യി​ലെ ലോ​ഡ്ജി​ൽ വി​ളി​ച്ചു വ​രു​ത്തി.

പി​ന്നീ​ട് യു​വ​തി​യു​മൊ​ത്തു​ള്ള ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി. പി​ന്നീ​ട് ഇ​തു​പ​യോ​ഗി​ച്ച് ഗൃ​ഹ​നാ​ഥ​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. 50 ല​ക്ഷം രൂ​പ ചോ​ദി​ച്ചാ​ണ് വി​ല പേ​ശ​ൽ തു​ട​ങ്ങി​യ​തെ​ങ്കി​ലും പി​ന്നീ​ട് 20 ല​ക്ഷം രൂ​പ ന​ൽ​കാ​മെ​ന്ന് ധാ​ര​ണ​യാ​യ​താ​യി പോ​ലി​സ് പ​റ​ഞ്ഞു. ഇ​തി​ന്‍റെ ആ​ദ്യ ഗ​ഡു​വാ​യി 1,35,000 രൂ​പ യു​വ​തി​യും കൂ​ട്ട​രും കൈ​ക്ക​ലാ​ക്കി.

വൈ​ക്ക​ത്ത് വ​ർ​ക്ക്ഷോ​പ്പ് ന​ട​ത്തു​ന്ന ഗൃ​ഹ​നാ​ഥ​നോ​ടു യു​വ​തി​യു​ടെ കൂ​ട്ടാ​ളി​ക​ൾ വൈ​ക്കം ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പ​ത്തു വ​ച്ചു പ​ണ​ത്തെ ചൊ​ല്ലി ക​ല​ഹി​ച്ച​തോ​ടെ​യാ​ണ് പ്ര​ശ്നം വ​ഷ​ളാ​യ​ത്.

കൈയി​ലു​ള്ള​തെ​ല്ലാം ന​ഷ്ട​പ്പെ​ട്ട 57കാ​ര​ൻ ജീ​വി​തം ത​ക​രാ​തി​രി​ക്കാ​ൻ ക​ടം വാ​ങ്ങി​യും പ​ണം ന​ൽ​കേ​ണ്ട സ്ഥി​തി​യു​ണ്ടാ​കു​മെ​ന്നു വ​ന്ന​തോ​ടെ സു​ഹൃ​ത്തു​ക്ക​ളുടെ​യും മ​റ്റും പ്രേ​ര​ണ​യാ​ൽ പോ​ലീസി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

ഗൃ​ഹ​നാ​ഥ​നെ കു​ടു​ക്കി​യ യു​വ​തി​ക്കു വൈ​ക്ക​ത്തെ ചി​ല പ്ര​മു​ഖ​രാ​യ വ്യാ​പാ​രി​ക​ള​ട​ക്ക​മു​ള്ള​വ​രു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന സൂ​ച​ന പോ​ലി​സി​നു ല​ഭി​ച്ചി​രു​ന്നു. മറ്റു പലരും ഇവരുടെ ഹണിട്രാപ്പിൽ കുടുങ്ങിയിട്ടുണ്ടോയെന്നും സംശയം ഉയർന്നിട്ടുണ്ട്.